നഷ്ടം നികത്താനാവാതെ സൂചികകൾ; സെന്‍സെക്‌സ് 61,137-ൽ, നിഫ്റ്റി 18,154 ലും
ബി പി സി എൽ, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, ഐ ഓ സി, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവ നേട്ടം കൈവരിച്ചപ്പോൾ ഓ എൻ ജി സി, അദാനി പോർട്, ഹിൻഡാൽകോ, എച് ഡി എഫ് സി, റിലയൻസ് എന്നീ ഓഹരികൾക്കാണ് നഷ്ടം നേരിട്ടത്.
കൊച്ചി: ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് വിപണി. സെൻസെക്സ് 518.64 പോയിന്റ് നഷ്ടത്തിൽ 61,144.84 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 147.70 പോയിന്റ് ഇടിഞ്ഞ് 18,159.95 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 90.90 പോയിന്റ് താഴ്ന്നു 42,346.55 ൽ അവസാനിച്ചു.
നിഫ്റ്റി മീഡിയ, പി എസ് യു ബാങ്ക് എന്നിവയൊഴികെ എല്ലാ മേഖലാ സൂചികകളും ചുവപ്പിലാണ് അവസാനിച്ചത്. നിഫ്റ്റി ഐ ടി 1.65 ശതമാനവും റീയൽട്ടി 1.75 ശതമാനവും താഴ്ന്നു,
എൻഎസ്ഇ 50ലെ 36 ഓഹരികൾ താഴ്ചയിലായിരുന്നു. 14 എണ്ണം ഉയർന്നു.
ബി പി സി എൽ, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, ഐ ഓ സി, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവ നേട്ടം കൈവരിച്ചപ്പോൾ ഓ എൻ ജി സി, അദാനി പോർട്, ഹിൻഡാൽകോ, എച് ഡി എഫ് സി, റിലയൻസ് എന്നീ ഓഹരികൾക്കാണ് നഷ്ടം നേരിട്ടത്.
വെള്ളിയാഴ്ച സെന്‍സെക്സ് 87.12 പോയിന്റ് താഴ്ന്ന് 61,663.48 ലും, നിഫ്റ്റി 36.25 പോയിന്റ് ഇടിഞ്ഞ് 18,307.65 ലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റിയും 20.60 പോയിന്റ് താഴ്ന്നു 42,437.45 ലാണവസാനിച്ചത്.
ഏഷ്യന്‍ വിപണികളിൽ ടോക്കിയോ ഉയർന്നാണ് അവസാനിച്ചത്. ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവയെല്ലാം നഷ്ടത്തിലായിരുന്നു. സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി -141.50 പോയിന്റ് ഇടിവിൽ വ്യാപാരം നടത്തുന്നു.
വെള്ളിയാഴ്ച അമേരിക്കന്‍ വിപണികൾ ലാഭത്തിലായിരുന്നു.. നസ്‌ഡേക് കോമ്പസിറ്റും (+1.11) എസ് ആൻഡ് പി 500 (+18.78) ഉം ഡൗ ജോൺസ് ഇന്ടസ്ട്രിയൽ ആവറേജും (+199.37) മുന്നോട്ടു കുതിച്ചു.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 86.97 ലാണ് വ്യാപാരം നടത്തുന്നത്.
രൂപ 81.81ൽ വ്യാപാരം നടക്കുന്നു.