കഴിഞ്ഞ രണ്ടു സെഷനിലും തുടര്‍ച്ചയായ നഷ്ട്ം രേഖപ്പെടുത്തിയ വിപണിയില്‍ ഇന്ന് പ്രാരംഭഘട്ടത്തില്‍ നേട്ടത്തോടെയാണ് വ്യാപാരമാരംഭിച്ചത്. ഏഷ്യന്‍ വിപണികളിലെ മുന്നേറ്റമാണ് നേട്ടത്തോടെ് ആരംഭിക്കാന്‍ കാരണം. എന്നാല്‍ വ്യാപാരം തുടരുമ്പോള്‍ സെന്‍സെക്സും നിഫ്റ്റിയും വീണ്ടും താഴോട്ടാണ് പോവുന്നത്.
10.40 ന് സെന്‍സെക്‌സ് 228.13 പോയിന്റ് നഷ്ടത്തില്‍ 60,125.14 ലും നിഫ്റ്റി 63.40 പോയിന്റ് നഷ്ടത്തില്‍ 17,928.75 ലുമാണ് വ്യപാരം ചെയുന്നത്. പ്രാരംഭ ഘട്ടത്തില്‍ സെന്‍സെക്‌സ് 80.16 പോയിന്റ് ഉയര്‍ന്ന് 60,433.43 ലും നിഫ്റ്റി 26.1 പോയിന്റ് വര്‍ധിച്ച് 18,018.25 ലുമെത്തിയിരുന്നു.
സെന്‍സെക്‌സില്‍ ലാഴസന്‍ ആന്‍ഡ് റ്റിയുബ്രോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി, നെസ്ലെ, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടൈറ്റന്‍, വിപ്രോ, ഭാരതി എയര്‍ടെല്‍ എന്നിവ ലാഭത്തിലാണ്. ബജാജ് ഫിന്‍സേര്‍വ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ് സി എന്നിവ നഷ്ടത്തിലാണ്.
ഏഷ്യന്‍ വിപണിയില്‍ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തിലാണ്. വ്യാഴാഴ്ച യുഎസ് വിപണി നഷ്ടത്തിലാണ് വ്യപാരം അവസാനിപ്പിച്ചത്. വ്യാഴാഴ്ച സെന്‍സെക്‌സ് 304.18 പോയിന്റ് നഷ്ടത്തില്‍ 60,353.27 ലും നിഫ്റ്റി 50.80 പോയിന്റ് ഇടിഞ്ഞ് 17,992.15 ലുമാണ് വ്യപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ വില 1.23 ശതമാനം വര്‍ധിച്ച് ബാരലിന് 79.66 ഡോളറായി.
വിദേശ നിക്ഷേപകര്‍ വ്യാഴാഴ്ച 1,449.45 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.