2021-22 ലെ പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് മാര്‍ച്ചില്‍ തീരുമാനിക്കും: തൊഴിൽ മന്ത്രി
2021-22 വര്‍ഷത്തെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇപിഎഫ്ഒ-യുടെ നയപരമായ തീരുമാനങ്ങളെടുക്കുന്ന ബോഡിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി (സിബിടി) മാർച്ചിൽ കൂടാനിരിക്കുന്ന യോഗത്തില്‍ തീരുമാനിക്കും. "മാർച്ചിൽ ഗുവാഹത്തിയിൽ ചേരുന്ന സിബിടി യോഗത്തിൽ ഇതിനൊരു തീരുമാനമുണ്ടാകും," കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു. 2020-21 ലെ ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.5 ശതമാനമാക്കാന്‍ 2021 മാര്‍ച്ചില്‍ സിബിടി തീരുമാനിച്ചിരുന്നു. 2021 ഒക്ടോബറിലാണ് ധനമന്ത്രാലയം ഇത് അംഗീകരിച്ചത്. അതുപോലെ 2021-22 ലും പലിശ നിരക്ക് […]
2021-22 വര്‍ഷത്തെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇപിഎഫ്ഒ-യുടെ നയപരമായ തീരുമാനങ്ങളെടുക്കുന്ന ബോഡിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി (സിബിടി) മാർച്ചിൽ കൂടാനിരിക്കുന്ന യോഗത്തില്‍ തീരുമാനിക്കും.
"മാർച്ചിൽ ഗുവാഹത്തിയിൽ ചേരുന്ന സിബിടി യോഗത്തിൽ ഇതിനൊരു തീരുമാനമുണ്ടാകും," കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു.
2020-21 ലെ ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.5 ശതമാനമാക്കാന്‍ 2021 മാര്‍ച്ചില്‍ സിബിടി തീരുമാനിച്ചിരുന്നു. 2021 ഒക്ടോബറിലാണ് ധനമന്ത്രാലയം ഇത് അംഗീകരിച്ചത്.
അതുപോലെ 2021-22 ലും പലിശ നിരക്ക് 8.5% മായിരിക്കുമോ എന്ന ചോദ്യത്തിന് വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അത് തീരുമാനിക്കുകയെന്നാണ് കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് മറുപടി പറഞ്ഞത്.
ഒരു സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് സിബിടി തീരുമാനിച്ചുകഴിഞ്ഞാല്‍, അംഗീകാരത്തിനായി ധനമന്ത്രാലയത്തിന് നല്‍കും. ധനമന്ത്രാലയം അംഗീകരിച്ചതിനു ശേഷമാണ് സര്‍ക്കാര്‍ ഇത് പാസാക്കുന്നത്.
2020 മാര്‍ച്ചില്‍, 2019-20 ലേക്കുള്ള പലിശ നിരക്ക് 8.5% മായി കുറച്ചു. 7 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്. 2018-19 ല്‍ ഇത് 8.65 ശതമാനമായിരുന്നു. 7 വര്‍ഷം മുമ്പ് 2012-13 ലായിരുന്നു പലിശ നിരക്ക് 8.5% മായത്.
ഇപിഎഫ്ഒ അതിന്റെ നിക്ഷേപകർക്ക് 2016-17 ല്‍ 8.65 ശതമാനവും 2017-18 ല്‍ 8.55 ശതമാനവും പലിശ നിരക്കാണ് നല്‍കിയിരുന്നത്. എന്നാല്‍ 2015-16 ല്‍ പലിശ നിരക്ക് 8.8 ശതമാനമായി ഉയര്‍ത്തിയിരുന്നു. 2012-13 ലെ 8.5 ശതമാനത്തെ അപേക്ഷിച്ച് ഇപിഎഫ്ഒ 2013-14, 2014-15 വര്‍ഷങ്ങളില്‍ 8.75 ശതമാനം പലിശനിരക്ക് നല്‍കിയിരുന്നു. 2011-12 ല്‍ പ്രൊവിഡന്റ് ഫണ്ടിലെ പലിശ 8.25 ശതമാനമായിരുന്നു.