ഓഹരികളിലെ നിക്ഷേപം ഉയര്‍ത്തല്‍; രൂക്ഷമായ എതിർപ്പിൽ തീരുമാനം മാറ്റി വെച്ച് ഇപിഎഫ്ഒ

ഡെല്‍ഹി:റിട്ടയര്‍മെന്റ് ഫണ്ട് ബോഡി ഇപിഎഫ്ഒ ഓഹരികളിലെ നിക്ഷേപം നിലവിലെ പരിധിയായ 15 ശതമാനത്തില്‍ നിന്ന് 20 ശതമാനം വരെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം കൂടുതല്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യത്തെത്തുടര്‍ന്ന് ട്രസ്റ്റികളുടെ മീറ്റിംഗില്‍ പരിഗണിച്ചില്ല. ഈ മാസം 29,30 തീയ്യതികളില്‍ നടന്ന ഇപിഎഫ്ഒ ട്രസ്റ്റികളുടെ 231ാമത് മീറ്റിംഗില്‍ ഈ നിര്‍ദ്ദേശത്തിന് അംഗീകാരം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഈ നിര്‍ദ്ദേശത്തെ തൊഴിലാളികളുടെ പ്രതിനിധികള്‍ എതിര്‍ത്തുവെന്ന്, ഇപിഎഫ്ഒ ട്രസ്റ്റിയായ ഹര്‍ഭജന്‍ സിംഗ് സിദ്ധു പറഞ്ഞു. 231ാമത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീ […]

Update: 2022-07-30 22:30 GMT

ഡെല്‍ഹി:റിട്ടയര്‍മെന്റ് ഫണ്ട് ബോഡി ഇപിഎഫ്ഒ ഓഹരികളിലെ നിക്ഷേപം നിലവിലെ പരിധിയായ 15 ശതമാനത്തില്‍ നിന്ന് 20 ശതമാനം വരെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം കൂടുതല്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യത്തെത്തുടര്‍ന്ന് ട്രസ്റ്റികളുടെ മീറ്റിംഗില്‍ പരിഗണിച്ചില്ല.

ഈ മാസം 29,30 തീയ്യതികളില്‍ നടന്ന ഇപിഎഫ്ഒ ട്രസ്റ്റികളുടെ 231ാമത് മീറ്റിംഗില്‍ ഈ നിര്‍ദ്ദേശത്തിന് അംഗീകാരം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍, ഈ നിര്‍ദ്ദേശത്തെ തൊഴിലാളികളുടെ പ്രതിനിധികള്‍ എതിര്‍ത്തുവെന്ന്, ഇപിഎഫ്ഒ ട്രസ്റ്റിയായ ഹര്‍ഭജന്‍ സിംഗ് സിദ്ധു പറഞ്ഞു.

231ാമത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീ മീറ്റിംഗിന്റെ പുതുക്കിയ അജണ്ട പ്രകാരം ഓഹരികളിലെയോ ഓഹരിയധിഷ്ടിത പദ്ധതികളിലെയോ നിക്ഷേപം നിലവിലെ പരിധിയില്‍ നിന്നും ഉയര്‍ത്തുന്ന നിര്‍ദ്ദേശം പിന്‍വലിച്ചിട്ടുണ്ട്.

നിലവില്‍ ഇപിഎഫ്ഒയിലെ നിക്ഷേപത്തിന്റെ അഞ്ചുമുതല്‍ 15 ശതമാനം വരെയാണ് ഓഹരികളിലോ, ഓഹരിയധിഷ്ടിത പദ്ധതികളിലോ നിക്ഷേപിക്കാൻ അനുമതിയുള്ളത്.

2015 ഓഗസിറ്റിലാണ് ഇപിഎഫ്ഒ ഇടിഎഫില്‍ അഞ്ചുശതമാനം നിക്ഷേപം ആരംഭിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ അത് 15 ശതമാനമായി ഉയര്‍ത്തി. സര്‍ക്കാര്‍ പിന്തുണയില്ലാത്തതിനാല്‍ ഇപിഎഫ്ഒ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിനെ ട്രേഡ് യൂണിയനുകള്‍ എതിര്‍ക്കുന്നുണ്ട്.

ഓഹരി-ഓഹരിയധിഷ്ടിത ഇപിഎഫ്ഒ നിക്ഷേപങ്ങളില്‍ നിന്നുള്ള റിട്ടേണ്‍ 2021-22 ല്‍ 16.27 ശതമാനമാണ്. 2020-21 കാലയളവില്‍ ഇത് 14.67 ശതമാനമായിരുന്നു.

Tags:    

Similar News