ബജാജ് ഓട്ടോ ലിമിറ്റഡ്

പൂനെ നഗരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ ബഹുരാഷ്ട്ര വാഹന നിര്‍മ്മാണ കമ്പനിയാണ് ഇത്

Update: 2022-06-24 02:13 GMT

ബജാജ് ഓട്ടോ ലിമിറ്റഡ് പൂനെ നഗരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ ബഹുരാഷ്ട്ര വാഹന നിര്‍മ്മാണ കമ്പനിയാണ്. ഇത് മോട്ടോര്‍ സൈക്കിളുകള്‍, സ്‌കൂട്ടറുകള്‍, ഓട്ടോ റിക്ഷകള്‍ എന്നിവ നിര്‍മ്മിക്കുന്നു.

ബജാജ് ഗ്രൂപ്പിന്റെ ഭാഗമാണ് ബജാജ് ഓട്ടോ. 1940 കളില്‍ രാജസ്ഥാനില്‍ ജംനാലാല്‍ ബജാജാണ് ഇത് സ്ഥാപിച്ചത്. ചാക്കന്‍, വാലൂജ്, പന്ത്‌നഗര്‍ എന്നിവിടങ്ങളില്‍ കമ്പനിക്ക് പ്ലാന്റുകളുണ്ട്. പൂനെയിലെ അകുര്‍ദിയിലെ ഏറ്റവും പഴക്കം ചെന്ന പ്ലാന്‍ഡിലാണ് കമ്പനിയുടെ റിസേർച് ആൻഡ് ഡെവലപ്മെന്റ് സെന്ററുള്ളത്.

മോട്ടോര്‍സൈക്കിളുകളുടെ ലോകത്തെ മൂന്നാമത്തെ വലിയ നിര്‍മ്മാതാക്കളും ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയുമാണ് ബജാജ് ഓട്ടോ. അതേസമയം ലോകത്തെ ഏറ്റവും വലിയ മുച്ചക്ര വാഹന നിര്‍മ്മാണ കമ്പനിയാണിത്.

2020 ഡിസംബറില്‍ ഒരു ലക്ഷം കോടി രൂപയുടെ (13.6 ബില്യണ്‍ ഡോളര്‍) വിപണി മൂലധനം കടന്ന് ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഇരുചക്ര വാഹന കമ്പനിയായി ബജാജ് ഓട്ടോ മാറി.

മെസ്സേർസ് ബച് രാജ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ 1945 നവംബര്‍ 29നാണ് ബജാജ് ഓട്ടോ സ്ഥാപിതമായത്. തുടക്കത്തില്‍ അവർ ഇന്ത്യയില്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുകയും വില്‍ക്കുകയും ചെയ്തു.

2007ല്‍, ഡച്ച് ഉപസ്ഥാപനമായ ബജാജ് ഓട്ടോ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് വഴി ഓസ്ട്രിയന്‍ എതിരാളിയായ കെടിഎമ്മിന്റെ 14.5% ഓഹരി വാങ്ങി. 2020 ഓടെ അതിന്റെ ഓഹരി 48% നോണ്‍-കണ്‍ട്രോളിംഗ് ഷെയറിലേക്ക് ഉയര്‍ത്തി. സൂചികയില്‍ 0.57% വെയിറ്റേജുള്ള നിഫ്റ്റി 50 കമ്പനിയാണ് ബജാജ് ഓട്ടോ.

ഉത്പന്നങ്ങള്‍
ബജാജ് നിര്‍മ്മിക്കുന്ന മോട്ടോര്‍സൈക്കിളുകളില്‍ സിടി 100 പ്ലാറ്റിന, ഡിസ്‌കവര്‍, പള്‍സര്‍, അവഞ്ചര്‍, ഡോമിനാര്‍ എന്നിവ ഉള്‍പ്പെടുന്നു.

ഓട്ടോ റിക്ഷ
ലോകത്തിലെ ഏറ്റവും വലിയ ഓട്ടോ റിക്ഷ നിര്‍മ്മാതാക്കളാണ് ബജാജ്. ഇന്ത്യയുടെ മുച്ചക്ര വാഹന കയറ്റുമതിയുടെ 84 ശതമാനവും ഇവരുടേതാണ്.

വിലകുറവുള്ള കാറുകള്‍
2,500 ഡോളറിന്റെ കാര്‍ വികസിപ്പിക്കുന്നതിന് 2010ല്‍, റെനോയും നിസ്സാന്‍ മോട്ടോറുമായും ബജാജ് ഓട്ടോ സഹകരണം പ്രഖ്യാപിച്ചിരുന്നു.

ഇന്‍ട്രാ-സിറ്റി അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ടേഷനായുള്ള ഒരു മിനി കാറായ ബജാജ് ക്യൂറ്റ് (മുമ്പ് ബജാജ് RE60) 2012 ജനുവരി 3ന് ബജാജ് ഓട്ടോ അവതരിപ്പിച്ചു. ബജാജിന്റെ ത്രീ വീലര്‍ ഉപഭോക്താക്കളായിരുന്നു ലക്ഷ്യം.

ഇലക്ട്രിക് സ്‌ക്കൂട്ടര്‍
ആദ്യ ഇലക്ട്രിക് സ്‌ക്കൂട്ടറായ ചേതക്ക് 2020 ജനുവരിയിലാണ് ബജാജ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. കൂടാതെ 2021 ഡിസംബറില്‍, പൂനെയില്‍ ഇലക്ട്രിക് വാഹന നിര്‍മ്മാണ കേന്ദ്രം നിര്‍മ്മിക്കാന്‍ 300 കോടി രൂപയുടെ നിക്ഷേപം ബജാജ് പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര അന്താരാഷ്ട്ര വിപണികൾക്കാവശ്യമായ തരത്തില്‍ പ്രതിവര്‍ഷം 5,00,000 ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ഓരോ പ്ലാന്റിനും ശേഷിയുണ്ട്.

ഓഹരി ഘടന


കമ്പനി സ്ഥാപകർ, എഫ്ഐഐ, ഡിഐഐ, മ്യൂച്വൽ ഫൻഡ്സ്, കേന്ദ്ര സർക്കാർ, പൊതുജനങ്ങൾ എന്നിങ്ങനെയാണ് ടൈറ്റാൻ -ന്റെ ഓഹരി ഘടന.

2022 ലെ മൂന്നാംപാദ ഫലങ്ങള്‍
2021 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ബജാജ് ഓട്ടോയുടെ അറ്റാദായം 22 ശതമാനം ഇടിഞ്ഞു 1,214 കോടി രൂപയായി. തൊട്ട് മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 1,556 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 20121 സാമ്പത്തിക വര്‍ഷത്തിലെ 8,910 കോടി രൂപയില്‍ നിന്ന് 9,022 കോടി രൂപയായി ഉയര്‍ന്നു.

ആഭ്യന്തര മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ 2021 സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തേക്കാല്‍ 23 ശമതാനമം ഇടിവ് രേഖപ്പെടുത്തി. എന്നാല്‍ 20 ശതമാനം ഇടിവോടെ 469,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നത്. വിപണി വിഹിതം 2022 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 19.2 ശതമാനമായി മെച്ചപ്പെട്ടു.

2021 ലെ മൂന്നാം പാദത്തില്‍ 18.6 ശതമാനവും, 2021 സാമ്പത്തിക വര്‍ഷത്തില്‍ 18.1 ശതമാനവുമാണ് വിപണി വിഹിതം.

പൂനെ ആസ്ഥാനമായുള്ള കമ്പനിയുടെ മൊത്തം നിർമാണം മൂന്നാം പാദത്തില്‍ 10 ശതമാനം ഇടിഞ്ഞ് 11,81,361 യൂണിറ്റിലെത്തി.
തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 13,06,810 യൂണിറ്റായിരുന്നു.

ആഭ്യന്തര വാണിജ്യ വാഹന വിപണി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. എന്നാൽ ബജാജ് 52% വളര്‍ച്ച നേടി (വിപണി വിഹിതം 71%) മൂന്ന് ഉത്പന്ന വിഭാഗങ്ങളിലും നേതൃസ്ഥാനം തുടരുകയാണ്.

കയറ്റുമതിയിലും കമ്പനി മുന്നേറ്റം തുടരുകയാണ്. പ്രതിമാസ ശരാശരി അളവ് 2,19,000 യൂണിറ്റുകളില്‍ കൂടുതലാണ് കമ്പനിയുടെ കയറ്റുമതി. 2021 കലണ്ടര്‍ വര്‍ഷത്തില്‍ കയറ്റുമതി അളവ് ഏക്കാലത്തേയും ഉയര്‍ന്ന തരത്തില്‍ 2.5 ദശലക്ഷം യൂണിറ്റുകള്‍ കവിഞ്ഞു.

2021 ഡിസംബറിലെ കണക്കുകള്‍ അനുസരിച്ച് കമ്പനിയുടെ മിച്ച പണവും, പണത്തിന് തുല്യമായ തുകയും 17,883 കോടി രൂപയാണ്. 2021 സെപ്റ്റംബര്‍ 30 ലെ 17526 കോടിയില്‍ നിന്നാണ് ഈ ഉയര്‍ച്ച.

ബ്രോക്കറേജ് വീക്ഷണം
ആഭ്യന്തര ഇരുചക്ര വാഹന വിപണി 2020-22E സാമ്പത്തിക വര്‍ഷത്തില്‍ നേരിട്ട 20 ശതമാനം തകര്‍ച്ചയിൽ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നാണ്
ഐസിഐസിഐ സെക്യൂരിറ്റീസ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ കുറച്ചത് ആഭ്യന്തര വിപണി ഉയരാൻ കാരണമാവും.

സാമ്പത്തിക വര്‍ഷം FY22E-FY24E ൽ വോളിയം/വരുമാനം എന്നിവയിൽ 11%/15% CAGR വളർച്ചയോടെ ശരാശരി 18 ശതമാനം ഇബിറ്റ്ഡ മാർജിൻ ആണ് പ്രതീക്ഷിക്കുന്നത്. ഡിസിഎഫ് അടിസ്ഥാനമാക്കിയുള്ള ലക്ഷ്യ വില 3,575 രൂപയില്‍ തന്നെ ബ്രോക്കറേജ് കമ്പനി ഓഹരിക്ക് വിലമതിക്കുന്നു. ഇത് FY24E core EPS ന്റെ 15 ഇരട്ടിയാണ്; KTM-ന് ഓഹരി ഒന്നിന് 112 രൂപ കണക്കാക്കുന്നു. ഐസിഐസിഐ സെക്യൂരിറ്റീസ് ബജാജ് ഓട്ടോയുടെ ഓഹരി കൈവശം വെക്കാൻ നിർദ്ദേശിക്കുന്നു.

മുച്ചക്ര വാഹന വിപണിയുടെ പ്രതീക്ഷിച്ചതിലും വേഗത്തിലുള്ള വീണ്ടെടുക്കല്‍, മികച്ച കയറ്റുമതി ആവശ്യം, ഇലക്ട്രിക് വാഹനങ്ങളുടെ പുറത്തിറക്കല്‍ എന്നിവയെല്ലാം കമ്പനിക്ക് ഗുണകരമായി ഭവിക്കും.

എങ്കിലും, പള്‍സര്‍ വിഭാഗത്തിലെ ഉയര്‍ന്ന മത്സരം, അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധന, വിദേശനാണ്യത്തിലെ തിരിച്ചടി എന്നിവ ആശങ്കാജനകമാണ്.

പരിസ്ഥിതി കാഴ്ചപ്പാട്: എൻവിറോണ്മെന്റ് സോഷ്യൽ ആൻഡ് ഗവർണൻസ് (ഇ എസ്‌ ജി)
എല്ലാ സംരംഭങ്ങളിലും നിര്‍മ്മാണ പ്രക്രിയകളിലും സാങ്കേതിക കണ്ടുപിടുത്തങ്ങളിലും പരിസ്ഥിതി സൗഹൃദ സമീപനമാണ് ബജാജ് ഓട്ടോ സ്വീകരിച്ചിരിക്കുന്നത്.

വരള്‍ച്ച ബാധിത ജില്ലകളായ ഔറംഗബാദിലെ ജലസംരക്ഷണം, കുമയൂണിന്റെ വിദൂര സ്ഥലങ്ങളില്‍ വസന്തകാല പുനരുജ്ജീവനം തുടങ്ങിയ ഒന്നിലധികം സംരംഭങ്ങളെ ബജാജ് ഓട്ടോ പിന്തുണയ്ക്കുന്നതിനാല്‍ ഇത് സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു.

2022 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍, പരിസ്ഥിതി സുസ്ഥിര മേഖലയില്‍ 30.06 കോടി രൂപയുടെ ഫണ്ട് അലോക്കേഷന്‍ കമ്പനി നടത്തിയിട്ടുണ്ട്.

Tags:    

Similar News