എയ്ഷർ മോട്ടോഴ്‌സ്
മോട്ടോർ വാഹന നിർമാണ കമ്പനിയായ റോയൽ എൻഫീൽഡിന്റെ മാതൃസ്ഥാപനമാണ് എയ്ഷർ.
എയ്ഷർ മോട്ടോർസ് ലിമിറ്റഡ് ഒരു ബഹുരാഷ്ട്ര വാഹന നിർമാണ കമ്പനി ആണ്. ന്യൂഡൽഹിയാണ് കമ്പനിയുടെ ആസ്ഥാനം.
മോട്ടോർ വാഹനങ്ങളുടെ നിർമാണ കമ്പനിയായ റോയൽ എൻഫീൽഡിന്റെ മാതൃസ്ഥാപനമാണ് എയ്ഷർ. ഇവർ ഇന്ത്യയിലെ വാണിജ്യ വാഹന നിർമാതാക്കളാണ്. ഇറക്കുമതി ചെയ്യ്ത ട്രാക്ടറുകളുടെ വിതരണത്തിനും സെർവീസിനും ആയി 1948 ൽ ഗുഡ് ഏർത് കമ്പനി രൂപീകൃതമായി. തുടർന്ന് 1959 ൽ എയ്ഷർ ട്രാക്ടർ കോർപറേഷൻ ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രൂപികരിച്ചു. 1965 മുതൽ എയ്ഷർ പൂർണമായും ഇന്ത്യൻ ഉടമകളുടെ ഉടമസ്ഥതയിലായി.
നിഫ്റ്റിയിൽ കമ്പനിക്ക് 0.47 ശതമാനം വെയ്റ്റേജ് ഉണ്ട്.
1982 ൽ ടോക്യോയിൽ വച് ലഘു വാണിജ്യ വാഹനങ്ങളുടെ നിർമാണത്തിനായി കമ്പനി മിത്സുബിഷിയുമായി കരാറിലൊപ്പുവച്ചു.
ജൂലൈ 2008 ൽ എയ്ഷർന്റെയും വോൾവോ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ വി ഇ കൊമ്മേർഷ്യൽ വെഹിക്കൾ വാഹങ്ങൾ (VECV) നിലവിൽ വന്നു. ഇവർ കൊമ്മേർഷ്യൽ വാഹങ്ങൾ നിർമിക്കുകയും ഒപ്പം ഡിസൈനിങ്ങും മാർക്കറ്റിങ്ങും നടത്തുകയും ചെയ്യുന്നു. വാഹന നിർമാണത്തിനാവശ്യമായിട്ടുള്ള ഘടകങ്ങളും കമ്പനി നിർമിക്കുന്നുണ്ട്.
നിലവിൽ 122 മറ്റു സ്ഥാപന നിക്ഷേപകർ ഉണ്ടെങ്കിലും വിഇസിവി-യുടെ 45.6 ശതമാനവും വോൾവോ ഗ്രൂപ്പാണ് സ്വന്തമാക്കിയിട്ടുള്ളത്. 2020 ൽ വിഇവിസി 100 കോടി രൂപക്ക് വോൾവോ ബസിന്റെ ഇന്ത്യൻ ബിസിനസ് വാങ്ങി.
ഐഷർ ഗ്രൂപ്പിന് വൈവിധ്യമാർന്ന ബിസിനസ്സുകളുണ്ട്. ഇതിൽ ട്രക്കുകൾ, ബസുകൾ, മോട്ടോർ സൈക്കിൾ, ഓട്ടോ മോട്ടീവ് ഗിയർ അവയുടെ ഘടകങ്ങൾ എന്നിവയുടെ നിർമാണം,ഡിസൈൻ, അവയുടെ വികസനം എന്നിവ ഉൾപ്പെടുന്നു. ഇവ പ്രാദേശിക അന്താരാഷ്ട്ര വിപണിയിൽ എത്തിക്കുന്നു. ഐഷർ, മാനേജ്മെന്റ് കൺസൾട്ടൻസിയുടെ സേവനങ്ങൾ, കസ്റ്റമൈസേഡ് എഞ്ചിനീയറിംഗ്, മാപ്പുകളും യാത്രാ ഗൈഡുകളുംപോലുള്ള വളർച്ച സാധ്യതയുള്ള മേഖലകളിലാണ് നിക്ഷേപം നടത്തിയിട്ടുള്ളത് .
വിഇ വാണിജ്യ വാഹനങ്ങൾ, വിഇസിവി വോൾവോ ഗ്രൂപ്പിന്റെയും എയ്ഷർ മോട്ടോർസ് ലിമിറ്റഡിന്റേയും ഒരു സംയുക്ത സംരംഭമാണ്.
വിഇവിസിയെ അഞ്ചു ബിസിനസ് യൂണിറ്റുകളായി തരം തിരിച്ചിരിക്കുന്നു.
എയ്ഷർ ട്രക്സ് ആൻഡ് ബസ്സ്സ്
വോൾവോ ട്രക്സ് ഇന്ത്യ
എയ്ഷർ എൻജിനിയറിങ് കമ്പോണന്റ്സ്
വി ഇ പവർ ട്രെയിൻ
റോയൽ എൻഫീൽഡ് മോട്ടോർസ്
മോട്ടോർ വാഹനങ്ങൾ നിർമിക്കുന്ന കമ്പനി. എയ്ഷർ മോട്ടോറിന്റെ ഉപസ്ഥാപനമാണ്,
ഓഹരി ഘടന
കമ്പനി സ്ഥാപകർ, എഫ്ഐഐ, ഡിഐഐ, മ്യൂച്വൽ ഫൻഡ്സ്, കേന്ദ്ര സർക്കാർ, പൊതുജനങ്ങൾ എന്നിങ്ങനെയാണ് എയ്ഷർ മോട്ടോർസ്-ന്റെ ഓഹരി ഘടന.
മൂന്നാം പാദ ഫലം
• പാദാടിസ്ഥാനത്തിൽ കൺസോളിഡേറ്റഡ് വരുമാനം 27.6 ശതമാനവും വർഷാടിസ്ഥാനത്തിൽ 0.6 ശതമാനവും വർധിച്ചു. പുതിയ ക്ലാസിക്ക് 350 യുടെ ശക്തമായ അന്താരാഷ്ട്ര പ്രകടനവും വിജയവുമാണ് ഈ വർധനക്ക് കാരണമായത്.
• ഇബിറ്റ്ഡ പാദാടിസ്ഥാനത്തിൽ 23 .9 ശതമാനം വർധിച്ചു. എന്നാൽ വർഷാടിസ്ഥാനത്തിൽ 13 .3 ശതമാനം കുറവാണ് ഉണ്ടായത്. .
• സാമ്പത്തിക പ്രവർത്തനങ്ങളിൽ ഉയർച്ച, അന്താരാഷ്ട്ര വിപണിയിൽ റോയൽ എൻഫീൽഡിന്റെ മികച്ച പ്രകടനം, വിശാലമായ വിതരണ ശൃംഖല, പുതിയ ഉൽപ്പന്നങ്ങളുടെ ലോഞ്ചുകൾ, അർദ്ധചാലകങ്ങളുടെ ലഭ്യതയിൽ പുരോഗതി, തന്ത്രപരമായ ചെലവ് നടത്തിപ്പിനായുള്ള പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഭാവിയിൽ കമ്പനിയുടെ പ്രകടനത്തെ നയിക്കും.
മികച്ച കയറ്റുമതി കമ്പനിയുടെ ഉയർന്ന വളർച്ചക്കു കാരണമായി. മൂന്നാം പാദത്തിൽ കമ്പനിയുടെ കൺസോളിഡേറ്റഡ് വരുമാനം പാദാടിസ്ഥാനത്തിൽ 27.6 ശതമാനം ഉയർന്നു 2,828 കോടി രൂപയായി. ഏറ്റവും പുതിയ ക്ലാസിക് 350 യുടെ അന്താരാഷ്ട്ര തലത്തിലുള്ള ശക്തമായ പ്രകടനമാണ് ഇതിനു കാരണം.
റോയൽ എൻഫീൽഡിന്റെ വില്പന തോത് മൂന്നാം പാദത്തിൽ 1,67,664 യൂണിറ്റാണ്. ഇത് വർഷാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ 15.6 ശതമാനത്തിന്റെ കുറവാണ് സൂചിപ്പിക്കുന്നത്. കോവിഡ് 19 ന്റെ പ്രത്യഘാതങ്ങളും സെമി കണ്ടക്റ്ററുകളുടെ ലഭ്യതയിൽ വന്ന ക്ഷാമവുമാണ് ഈ കുറവിന് കാരണമായത്. എങ്കിലും അന്താരാഷ്ട്ര വിപണിയിൽ മികച്ച പ്രകടനം കമ്പനിക്കു കാഴ്ച വക്കാൻ കഴിഞ്ഞു. റോയൽ എൻഫീൽഡിന്റെ മൊത്തം കയറ്റുമതി 17,036 യൂണിറ്റായി ഉയർന്നു. ഇത് വർഷാടിസ്ഥാനത്തിൽ 57.3 ശതമാനം വർധനവാണ് സൂചിപ്പിക്കുന്നത്.
വി ഇ സി വി ബിസിനെസ്സിൽ 35.3 ശതമാനം വളർച്ച റിപ്പോർട്ട് ചെയ്തു 3626 കോടി രൂപയായി. മൊത്ത വില്പന 16,044 യൂണിറ്റ് ആയി ഉയർന്നു. ഇത് വർഷാടിസ്ഥാനത്തിൽ 25.3 ശതമാനം വർധനവാണ് സൂചിപ്പിക്കുന്നത്. ഡിമാന്റിൽ പെട്ടെന്നുണ്ടായ വർധനവും അടിസ്ഥാന സൗകര്യങ്ങളിലുള്ള നിക്ഷേപങ്ങൾക്ക് ഊന്നൽ നല്കിയതുമാണ് ഈ വളർച്ചയിലേക്ക് നയിച്ചത്.
സെമികണ്ടക്റ്ററിനു ആഗോളാടിസ്ഥാനത്തിൽ വന്ന ക്ഷാമം മാർജിനെ ബാധിച്ചു.
കമ്പനിയുടെ മൊത്ത ലാഭം പാദാടിസ്ഥാനത്തിൽ 20.4 ശതമാനം വർദ്ധിച്ച് 1,108 കോടി രൂപയായി. എന്നാൽ മൊത്ത മാർജിൻ പാദാടിസ്ഥാനത്തിൽ 130 ബേസിസ് പോയിന്റ് (bps) കുറഞ്ഞു 39.2 ശതമാനമായി. വർഷാടിസ്ഥത്തിൽ ഇത് 210 ബിപിഎസ് കുറവാണ് റിപ്പോർട്ട് ചെയ്തത്. ഉൽപ്പാദന ചെലന് വർദ്ധിച്ചതാണ് ഇതിനു കാരണം.
ഇബിറ്റ്ഡ പാദാടിസ്ഥാനത്തിൽ 23.9 ശതമാനം വർദ്ധിച്ച് 582 കോടി രൂപയായി. നികുതി കിഴിച്ചുള്ള ലാഭം 22.2 ശതമാനമായി ഉയർന്നു 456 കോടി രൂപയായി.
പ്രധാന കോൺ കാൾ ഹൈലൈറ്റ്സ്
• എയ്ഷർ, റോയൽ എൻഫീലെഡ് മോട്ടോർ സൈക്കിളിന്റെ നിർമാണത്തിനായി തായ്‌ലൻഡിൽ യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. ഇതോടെ, നിലവിൽ റോയൽ എൻഫീൽഡിന് അർജന്റീന, കൊളംബിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലായി മൂന്ന് യൂണിറ്റുകൾ ആണ് ഉള്ളത്.
• ആഭ്യന്തര വിപണിയിൽ , കമ്പനിക്ക് 1,750 സിറ്റികളിലായി 2,118 സ്റ്റോറുകളുടെ നെറ്റ് വർക്കായി വ്യാപിപ്പിച്ചു. ഇതിൽ 1,065 വലിയ സ്റ്റോറുകളും 1,053 സ്റ്റുഡിയോ സ്റ്റോറുകളും ഉൾപ്പെടുന്നു. വിദേശത്തു 7 എക്സ്ക്ലുസിവ് സ്റ്റോറുകളും 11 മൾട്ടി ബ്രാൻഡ് സ്റ്റോറുകളും കൂടി മൊത്തം 156 എക്സ്ക്ലുസിവ് സ്റ്റോറുകളും 660 മൾട്ടി ഔട്ലറ്റ് ബ്രാൻഡുകളും ആയി വ്യാപിപ്പിച്ചിട്ടുണ്ട്.
• കമ്പനി അതിന്റെ അത്യാധുനിക ഹെവി ഡ്യൂട്ടി കോച്ച് പുറത്തിറക്കി, വോൾവോ ഹോസ്‌കോട്ട് പ്ലാന്റിൽ സ്ലീപ്പർ ബസ് റേഞ്ചും ഉൾപ്പെടുത്തി.
ബ്രോക്കറേജ് വീക്ഷണം
ഒമൈക്രോൺ അടങ്ങിയതോടെയുള്ള സാമ്പത്തിക രംഗത്തിന്റെ ഉയര്ച്ചയോടെ വാഹന വിപണി കൂടുതൽ സജീവമാവുമെന്ന് ബ്രോക്കറേജ് ജിയോജിത് വിശ്വസിക്കുന്നു. ആഗോള വിപണിയിൽ റോയൽ എൻഫീൽഡിന്റെ ശക്തമായ സാന്നിധ്യവും, വിപുലമായ വില്പന ശൃംഖലയും പുതിയ ലോഞ്ചുകളും കമ്പനിയുടെ മുന്നോട്ടുള്ള ഗതി സുഗമമാക്കുന്നു. 3,122 രൂപ ലക്ഷ്യ വിലയിൽ ഈ ഓഹരി വാങ്ങാമെന്നാണ് ജിയോജിത്തിന്റെ അഭിപ്രായം.
പരിസ്ഥിതി കാഴ്ചപ്പാട്: എൻവിറോണ്മെന്റ് സോഷ്യൽ ആൻഡ് ഗവർണൻസ് (ഇ എസ് ജി)
ഐഷർ പ്രകൃതിയിലും സമൂഹത്തിലും ചെലുത്തുന്ന സ്വാധീനം എത്രത്തോളമാണെന്ന ബോധ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. അതിനാൽ വളരെ തന്ത്രപരമായ ചുവടു വയ്പുകളാണ് സുസ്ഥിരത നിലനിർത്തുന്നതിനായി ചെയുന്നത്. പ്രാദേശിക വിതരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഗതാഗതം മൂലമുണ്ടാകുന്ന പുറത്തള്ളൽ നിയന്ത്രിക്കുന്നതിനും പുറമേ ഗ്രീൻ പാക്കേജിൽ നിന്ന് ലഭിക്കുന്ന ഭാഗങ്ങളുടെ വിഹിതം ക്രമേണ വർദ്ധിപ്പിച്ചു. അതായത് നിർമ്മിച്ച പാക്കേജിംഗ് പുനരുപയോഗിക്കാൻ പറ്റുന്നതാണെന്ന് സാക്ഷ്യപ്പെടുത്തിയതാണ്.
• പുനരുപയോഗം ഉള്ളതിനാൽ കുറഞ്ഞ ഉത്പന്ന ഉപയോഗം
• 999 kWp സോളാർ റൂഫ്‌ടോപ്പ് പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചു
• 2019 -20 സാമ്പത്തിക വർഷത്തിൽ വിവിധ ഊർജ്ജ കാര്യക്ഷമത നടപടികൾ സ്വീകരിക്കുകയും 2,674 MWH ലാഭിക്കുകയും ചെയ്തു.
• കൂടുതൽ മരങ്ങളുള്ള പ്ലാന്റുകൾ അധിക പച്ചപ്പ് നല്കാൻ സഹായിച്ചു. ഇത് കാർബൺ പുറന്തള്ളലിനെ നിയന്ത്രിക്കാൻ സഹായിച്ചു.
• GHG പുറന്തള്ളൽ കുറയ്ക്കുന്നതിനും, കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും പുറന്തള്ളൽ പുനരുപയോഗ ഊർജം, ഊർജ്ജ സംരക്ഷണം, എന്നിങ്ങനെ കാര്യക്ഷമമായാ നടപടികൾ സഹായിക്കുന്നു.
ജലവും മാലിന്യ സംസ്കരണവും
• വ്യാവസായിക മലിന ജലം പരിസ്ഥിതിയിലേക്ക് പുറന്തള്ളുന്നില്ലെന്ന് ഉറപ്പു വരുത്തുന്നു
• കമ്പനിയിൽ മഴവെള്ള സംഭരണ സംവിധാനം സ്ഥാപിച്ചിരിക്കുന്നു. നിരവധി ജലസംരക്ഷണ നടപടികൾ നിർമാണ മേഖലയിൽ സ്വീകരിച്ചിരിക്കുന്നു