യുപിഎൽ ലിമിറ്റ‍ഡ്

കാർഷിക രാസവസ്തുക്കൾ, വ്യാവസായിക രാസവസ്തുക്കൾ, പ്രത്യേകതരം രാസവസ്തുക്കൾ എന്നിവയുടെ ഉൽപ്പാദനവും വിതരണവും കൂടാതെ കമ്പനി വിള സംരക്ഷണ പരിഹാരങ്ങളും നൽകുന്നു.

Update: 2022-06-25 06:26 GMT

യുണൈറ്റഡ് ഫോസ്‌ഫറസ് ലിമിറ്റഡ് ഒരു ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയാണ്. കാർഷിക രാസവസ്തുക്കൾ, വ്യാവസായിക രാസവസ്തുക്കൾ, പ്രത്യേകതരം രാസവസ്തുക്കൾ എന്നിവയുടെ ഉൽപ്പാദനവും വിതരണവും കൂടാതെ കമ്പനി വിള സംരക്ഷണ പരിഹാരങ്ങളും നൽകുന്നു.

1969 മെയ് 29 ലാണ് യുണൈറ്റഡ് ഫോസ്ഫറസ് ലിമിറ്റ‍ഡ് രൂപീകരിച്ചത്. 2013 ഒക്ടോബറിൽ കമ്പനി അതിന്റെ പേര് യുപിഎൽ ലിമിറ്റഡ് എന്നാക്കി.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി കാർഷിക- കാർഷികേതര പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നു. പ്രാഥമിക വരുമാനം കാർഷിക വ്യവസായത്തിൽ നിന്നുമാണ്. ഇതിൽ പരമ്പരാഗത കാർഷിക രാസ ഉൽപന്നങ്ങളുടെയും വിത്തുകളുടെയും, കാർഷിക അനുബന്ധ ഉൽപ്പന്നങ്ങളു‌ടെയും മറ്റും നിർമ്മാണവും വിപണനവും ഉൾപ്പെടുന്നു.

കാർഷികേതര ഉൽപ്പന്നങ്ങളിൽ വ്യാവസായിക രാസവസ്തുക്കളും മറ്റ് കാർഷികേതര അനുബന്ധ ഉൽപ്പന്നങ്ങളായ കുമിൾനാശിനികൾ, കളനാശിനികൾ, കീടനാശിനികൾ, ചെടികളുടെ വളർച്ചയ്ക്കും നിയന്ത്രണങ്ങൾക്കും സഹായിക്കുന്ന വളങ്ങൾ,എലിനാശിനികൾ, വ്യാവസായിക, പ്രത്യേക രാസവസ്തുക്കൾ, ന്യൂട്രിഫീഡുകൾ എന്നിവയുടെ നിർമ്മാണവും വിപണനവുമാണ് ചെയ്യുന്നത്.

യു.പി.എൽ ഉൽപ്പന്നങ്ങൾ 150+ രാജ്യങ്ങളിൽ വിൽക്കുന്നു.

നിഫ്റ്റിയിൽ യുപിഎല്ലിന് 0.51 ശതമാനം വെയിറ്റേജുണ്ട്.

ഓഹരി ഘടന
കമ്പനി സ്ഥാപകർ, എഫ്ഐഐ, ഡിഐഐ, മ്യൂച്വൽ ഫൻഡ്സ്, കേന്ദ്ര സർക്കാർ, പൊതുജനങ്ങൾ എന്നിങ്ങനെയാണ് യുപിഎല്ലിന്റെ ഓഹരി ഘടന.

മൂന്നാം പാദഫലം
2021-22 സാമ്പത്തിക വർഷത്തിലെ ഡിസംബർ പാദത്തിൽ യുപിഎല്ലിന്റെ കൺസോളിഡേറ്റഡ് അറ്റാദായം 24.89 ശതമാനം വർദ്ധിച്ച് 1,179 കോടി രൂപയായി. കഴിഞ്ഞ വർഷത്തിൽ ഇതേ പാദത്തിലെ കമ്പനിയുടെ അറ്റാദായം 944 കോടി രൂപയായിരുന്നു.
പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം നിലവിലെ പാദത്തിൽ 23.78 ശതമാനം ഉയർന്ന് 11,297കോടി രൂപയായി. കഴിഞ്ഞ വർഷത്തിൽ ഇതേ പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 9,216 കോടി രൂപയായിരുന്നു.

"ഈ പാദത്തിലും വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിൽ, വളർച്ചയുള്ള ബിസിനസ് പ്രകടനം, ഇന്ത്യ ഒഴികെയുള്ള എല്ലാ മേഖലകളിലും കാഴ്ച്ച വച്ചു. 2022 സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്ക് ഇതിന് ആക്കം കൂടുമെന്നും ശക്തമായി ബിസിനസ്സ് തുടരുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്.

ഈ പാദത്തിൽ, എണ്ണക്കുരുക്കൾ, ധാന്യ ഉൽപ്പന്നങ്ങൾ അവയുടെ ചേരുവകൾ തുടങ്ങിയവയുടെ നിർമാണത്തിലും വിതരണത്തിലും പ്രാമുഖ്യം നേടിയ ബ്രസീലിലെ 'ബംഗെ'യ്‌ക്കൊപ്പം കമ്പനി ഒരു പുതിയ തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചതായി യുപിഎൽ സിഇഒ ജയ് ഷെറോഫ് അറിയിച്ചു.

മൂന്നാം പാദത്തിൽ സുസ്ഥിരത ഉയർത്തുന്നതിനായി കമ്പനി ഒന്നിലധികം സംരംഭങ്ങൾ ഏറ്റെടുത്തു. ഇക്കാലയളവിൽ 700 മില്യൺ ഡോളറിന്റെ വായ്പയും വിജയകരമായി നേടിയെടുത്തു.

അതെ സമയം, യു പി എൽ ഗിഗ്‌ടോൺ ചലഞ്ചിന്റെ ഭാഗമായി 'നർചർ.ഫാം' എന്ന ഡിജിറ്റൽ പ്ലാറ്റഫോമിലുടെ 1 മില്യൺ ടൺ കാർബൺ പുറന്തള്ളലിനെ തടയുന്ന ക്രോപ് റെസിഡ്യൂ മാനേജ്‍മെന്റ് പ്രോഗ്രാം പൂർത്തിയാക്കി.

ബ്രോക്കറേജ് വീക്ഷണം
നിർമാണ പ്രക്രിയയിൽ നടത്തിയ നിരന്തരമായ മുതൽമുടക്ക് വിതരണ രംഗത്ത് സംഭവിച്ച തകർച്ചക്ക് ഒരു പ്രതിവിധിയായി. സഹകരണാടിസ്ഥാനത്തിലുള്ള പ്രവർത്തനം, ശക്തമായ ഉത്പന്നങ്ങൾ, രാസ വളങ്ങളിലും ജൈവ വളങ്ങളിലുമുള്ള ശക്തമായ ഉത്പന്ന സാന്നിധ്യം, ഡിജിറ്റൽ മേഖലയിലുള്ള മികവ് എന്നിവയെല്ലാം യുപിഎല്ലിനെ മുന്നോട്ടു നയിക്കുന്നുവെന്നു എലാറ ക്യാപിറ്റൽ വിശ്വസിക്കുന്നു. ഇതിന്റെഓഹരി FY24E ന്റെ 76.5 രൂപ EPS
ന്റെ 10.1x ൽ നിൽക്കുന്നു. കമ്പനിയുടെ FY23E/24E വരുമാനം/ഇബിറ്റ്ഡ 2%/2% വീതം എന്ന് എലാറ കണക്കാക്കുന്നു. ങ്ങളെ യുപിഎല്ലിന്റെ ലക്ഷ്യ വില 806 ൽ നിന്ന് FY24E EV/EBITDA യുടെ 7x ആയ 914 ൽ കണക്കാക്കുന്നു. ഇത് സമാഹരിക്കാമെന്നാണ് എലാറയുടെ അഭിപ്രായം.

പരിസ്ഥിതി കാഴ്ചപ്പാട്: എൻവിറോണ്മെന്റ് സോഷ്യൽ ആൻഡ് ഗവർണൻസ് (ഇ എസ്‌ ജി)
യുപിഎൽ ലിമിറ്റഡ്, ആഗോളതലത്തിൽ തന്നെ ഏറ്റവും മികച്ച വിള സംരക്ഷണത്തിനുള്ള കാർഷിക ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പനിയാണ്. അത് നിരന്തരമായി പാരിസ്ഥിതിക സംരക്ഷണത്തിനുതകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുന്നു. പ്രകൃതി സംരക്ഷണം അവരുടെ ബിസിനസ്സിന്റെ അവിഭാജ്യ ഘടകമാണ്.
• ഊർജ്ജ സ്രോതസ്സായി ബയോമാസിന്റെ ഉപയോഗം: പ്രതിദിനം 30 മെട്രിക് ടൺ നീരാവി ഉത്പാദിപ്പിക്കുന്ന ബയോമാസ് ബോയിലർ നിർമിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നു.

• പാക്കേജിംഗിൽ ഉപയോഗിക്കുന്ന 100% പ്ലാസ്റ്റിക്കുകൾ റീസൈക്കിൾ ചെയ്യുന്നു.

• ഗ്രീൻ പവർ പർച്ചേസ് കരാറുകളിലൂടെ പുനരുപയോഗ ഊർജത്തെ ഉപയോഗിക്കുന്നു.

• CO 2 പുറംതള്ളൽ കുറയ്ക്കുന്നതിനുള്ള സാങ്കേതിക വിദ്യയും പ്രക്രിയയും ഉപയോഗിക്കുന്നു.

• ജല ഉപഭോഗം കുറക്കുന്നു

• കൂളിംഗ് ടവർ ജലത്തിന്റെ ആവശ്യം കുറയ്ക്കുന്നതിനുള്ള സ്കെയിൽ-ബാൻ സാങ്കേതികവിദ്യ.

• ജല ദൗർലഭ്യം പരിഹരിക്കുന്നതിന് മഴവെള്ള സംഭരണികൾ സ്ഥാപിച്ചു.

• മലിനജല പുനരുപയോഗത്തിനായി ഫോർവേഡ് ഓസ്മോസിസ് സാങ്കേതികവിദ്യ.

• മാലിന്യ നിർമാർജനം കുറയ്ക്കൽ.

• ETP ചെളിയിലെ ഈർപ്പം 70% ൽ നിന്ന് <25% ആയി കുറയ്ക്കുക.

• കത്തിക്കാനാവാത്ത മാലിന്യങ്ങളുടെ ജൈവ സംസ്കരണം, U4 &U5 ഇന്ത്യയിലെ ഞങ്ങളുടെ യൂണിറ്റുകളിലൊന്നിൽ സീറോ ലിക്വിഡ് ഡിസ്ചാർജ്.

• മലിനജല സ്ട്രീം തിരിച്ചറിയലും വേർതിരിവും

Tags:    

Similar News