ഏണിംഗ്സ് പെര്‍ ഷെയര്‍ അറിഞ്ഞിരിക്കണ്ടേ?

ഒരു ഓഹരിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തെയാണ് ഇ പി എസ് (EPS) എന്നു വിളിക്കുന്നത്.

Update: 2022-02-03 05:12 GMT
trueasdfstory

ഒരു ഓഹരിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തെയാണ് ഇ പി എസ് (EPS) എന്നു വിളിക്കുന്നത്. ഒരു കമ്പനിയുടെ ലാഭത്തെ (Net Profit) മൊത്തം ഓഹരികള്‍ കൊണ്ട് (Common Stock/ Outstanding...

ഒരു ഓഹരിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തെയാണ് ഇ പി എസ് (EPS) എന്നു വിളിക്കുന്നത്. ഒരു കമ്പനിയുടെ ലാഭത്തെ (Net Profit) മൊത്തം ഓഹരികള്‍ കൊണ്ട് (Common Stock/ Outstanding Shares) ഹരിച്ചാണ് ഇതു കണക്കാക്കുന്നത്. കമ്പനിയുടെ ലാഭക്ഷമത (Profitability) യുടെ സൂചകമാണിത്. ഇ പി എസ് ഉയര്‍ന്നിരുന്നാല്‍ കമ്പനിയുടെ ലാഭസാധ്യതയും ഉയര്‍ന്നതാണെന്ന് കരുതാം. ഔട്ട് സ്റ്റാന്‍ഡിംഗ് ഷെയര്‍സ് കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ നിന്നും മനസിലാക്കാം.

ഒരു കമ്പനിയുടെ മൊത്തം ഓഹരികളുടെ എണ്ണം വ്യക്തമല്ലെങ്കില്‍, 'വെയ്റ്റഡ് ആവറേജ് നമ്പര്‍ ഓഫ് കോമണ്‍ ഷെയേഴ്‌സ്' എന്ന സൂചകമായിരിക്കും ഇ പി എസ് കണക്കാക്കാന്‍ ഉപയോഗിക്കുക. ഇത് പ്രധാനപ്പെട്ട ഒരു സംഖ്യയാണ്. പ്രൈസ്-ഏണിംഗ്‌സ് റേഷ്യോ (price-to-earnings ratio) കണക്കാക്കാന്‍ ഇ പി എസ് ഉപയോഗിക്കുന്നു. കമ്പനിയുടെ ഒരു ഓഹരിയുടെ വിലയെ ഇ പി എസ് കൊണ്ട് ഹരിച്ചാണ് P/E ratio കണക്കാക്കുന്നത്. ഒരു ഓഹരിയുടെ യഥാര്‍ത്ഥ മൂല്യമാണ് P/E ratio (ഓഹരി വിലയും അതില്‍ നിന്നുള്ള വരുമാനവും തമ്മിലുള്ള താരതമ്യമാണിത്, നല്ല വരുമാനം കിട്ടാന്‍ ഒരു ഓഹരി എത്ര രൂപ വരെ നല്‍കി വാങ്ങാം എന്ന് ഇതിലൂടെ മനസ്സിലാക്കാനാവും).

ഇ പി എസ് രണ്ടു തരത്തിലുണ്ട്. ബേസിക് ഇ പി എസും (Basic EPS), ഡൈല്യൂട്ടഡ് ഇ
പി എസും (Diluted EPS). ബേസിക് ഇ പി എസില്‍ ഓഹരി നേര്‍പ്പിക്കല്‍ (Equity dilution) സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാവുകയില്ല. അതിനാല്‍ മൊത്തം ഓഹരികളുടെ സംഖ്യ കൃത്യമാകണമെന്നില്ല. ഉദ്ദാഹരണമായി, സ്റ്റോക്ക് ഓപ്ഷനുകള്‍ (Stock options), വാറന്റുകള്‍ (Warrants), ഇ എസ് ഒ പി കള്‍ (ESOPs) എന്നിവ കൈവശമുള്ളവര്‍ അവ പണമായി മാറ്റാനായി വിപണിയില്‍ വിറ്റഴിക്കുമ്പോള്‍ മൊത്തം ഓഹരികളുടെ എണ്ണം വര്‍ധിക്കും. അതുപോലെ, ഓഹരികളാക്കി മാറ്റാവുന്ന കടപ്പത്രങ്ങളുടെ എണ്ണവും ഇക്കൂട്ടത്തില്‍ പെടുന്നു. ബേസിക് ഇ പി എസ് കണക്കാക്കുമ്പോള്‍ ഈ വിവരങ്ങള്‍ കണക്കിലെടുക്കണമെന്നില്ല. എന്നാല്‍ ഡൈല്യൂട്ടഡ് ഇ പി എസ് കണക്കാക്കുമ്പോള്‍ ഇത്തരം അഡിഷണല്‍ സ്‌റ്റോക്കുകള്‍, അല്ലെങ്കില്‍ സെക്യൂരിറ്റീസ്‌ പുറത്തിറക്കിയതായി കണക്കാക്കാറുണ്ട്.

ഇ പി എസ് കണക്കാക്കുമ്പോള്‍ അസാധാരണ വരുമാനങ്ങള്‍, അല്ലെങ്കില്‍ നഷ്ടങ്ങള്‍,
ഒഴിവാക്കിയെങ്കില്‍ മാത്രമേ കൃത്യമായ സംഖ്യ നിക്ഷേപകന് ലഭിക്കുകയുള്ളൂ. ഉദാഹരണമായി, കമ്പനിയുടെ ആസ്തികള്‍ (വസ്തുക്കള്‍, ഫാക്ടറികള്‍ മുതലായവ) വിറ്റുകിട്ടുന്ന പണം (ഒറ്റത്തവണയായി ലഭിക്കുന്ന വരുമാനം) ഇ പി എസ് കണക്കാക്കുമ്പോള്‍ പരിഗണിക്കരുത്. അതുപോലെ, കമ്പനിക്കുണ്ടാകുന്ന അപ്രതീക്ഷിത നഷ്ടങ്ങള്‍ (കോടതി വിധികള്‍ മുഖേനയുണ്ടാകുന്ന ഫൈനുകള്‍, ടാക്സ് നിയമങ്ങള്‍ പെട്ടന്നു മാറുമ്പോള്‍ ഉണ്ടാകുന്ന ബാധ്യതകള്‍- ഉദാഹരണം, മൊബൈല്‍ സര്‍വീസ് കമ്പനികള്‍ AGR വിഷയത്തില്‍ നേരിട്ട പിഴ). ഈ കണക്കില്‍ പരിഗണിക്കില്ല. കാരണം, അടുത്ത സാമ്പത്തിക വര്‍ഷം ഈ ലാഭം/നഷ്ടം ആവര്‍ത്തിക്കില്ല.

ഇ പി എസ് കണക്കുകൂട്ടുന്നതില്‍ മറ്റൊരു ഘടകം കമ്പനിയുടെ മൂലധനമാണ്
(capital). രണ്ടു കമ്പനികള്‍ക്ക് ഒരേ ഇ പി എസ് ഉണ്ടാവാം. എന്നാല്‍ ഇതില്‍ ഏതു കമ്പനിയാണ് നന്നായി പ്രവര്‍ത്തിക്കുന്നതെന്നു മനസിലാക്കാന്‍ അവര്‍ രണ്ടും എത്ര മാത്രം മൂലധനം ഉപയോഗിച്ചു എന്ന് കണ്ടെത്തേണ്ടി വരും. ഒരേ ഇ പി എസ് ലേക്കെത്താന്‍ അവര്‍ ഉപയോഗിച്ച മൂലധനം എത്ര എന്നത് പ്രധാനമാണ്. ഏതു കമ്പനിയാണ് കുറഞ്ഞ മൂലധനം ഉപയോഗിച്ച് ഈ ഇ പി എസില്‍ എത്തിയത്, അതാണ് മികച്ച കമ്പനിയെന്ന് കണക്കാക്കാം. ഇതിനെയാണ് റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ROE) എന്നു പറയുന്നത്.

Tags:    

Similar News