അദാനി എന്റര്‍പ്രൈസ് എഫ് പി ഒ വഴി 20,000 കോടി രൂപ സമാഹരിക്കുന്നു
ഗ്രീന്‍ ഹൈഡ്രജന്‍ എക്കോ സിസ്റ്റം, ഡാറ്റ സെന്റര്‍, എയര്‍പോര്‍ട്ടുകള്‍, എഫ് എം സിജി, റോഡുകള്‍, ഡിജിറ്റല്‍, ഖനനം, വ്യാവസായിക നിര്‍മാണം തുടങ്ങിയ എല്ലാ മേഖലകളും, അദാനി ഗ്രൂപ്പിന്റെ ബിസിനെസ്സ് പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുന്നു;
അദാനി ഗ്രൂപ്പിന്റെ മുന്‍ നിര സ്ഥാപനമായ അദാനി എന്റര്‍പ്രൈസ് ലിമിറ്റഡ് (എഇഎല്‍) ഫോളോ ഓണ്‍ പബ്ലിക് ഓഫറിലൂടെ (എഫ്പിഒ) 20,000 കോടി രൂപ സമാഹരിക്കുന്നു. ഇതിനായുള്ള രേഖകള്‍ ഇരു എക്‌സ്‌ചേയ്ഞ്ചുകളിലും സമര്‍പ്പിച്ചു. എഫ്പിഒ ജനുവരി 27 മുതല്‍ ജനുവരി 31 വരെ നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനകം ലിസ്റ്റ് ചെയ്ത ഒരു കമ്പനി, നിക്ഷേപകര്‍ക്കോ, നിലവിലുള്ള ഓഹരി ഉടമകള്‍ക്കോ പുതിയ ഓഹരികള്‍ നല്‍കുന്നതാണ് എഫ് പിഒ.
ഓഹരി ഒന്നിന് 3,112 മുതല്‍ 3,276 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിട്ടുള്ളത്. ബുധനാഴ്ച ബിഎസ്ഇയില്‍ എഇഎല്ലിന്റെ ഓഹരികള്‍ 3,595.35 രൂപയിലാണ് വ്യപാരം അവസാനിപ്പിച്ചത്. എഫ് പിഓയില്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ഓഹരി ഒന്നിന് 64 രൂപ ഇളവിലാണ് ഓഹരികള്‍ വില്‍ക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
സമാഹരിക്കുന്ന തുകയില്‍ 10,869 കോടി രൂപ ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതികള്‍ക്കായും, നിലവിലെ എയര്‍പോര്‍ട്ടുകളില്‍ പ്രവര്‍ത്തനങ്ങള്‍ക്കും, ഡ്രീന്‍ ഫീല്‍ഡ് എക്‌സ്പ്രസ്സ് വെയുടെ നിര്‍മാണത്തിനുമായി വിനിയോഗിക്കും. ശേഷിക്കുന്ന 4,165 കോടി രൂപ എയര്‍പോര്‍ട്ടുകള്‍, റോഡ്, സോളാര്‍ പദ്ധതികള്‍ക്കായി എടുത്ത ബാധ്യതകള്‍ തിരിച്ചടക്കനത്തിനും ഉപയോഗിക്കും. ഊര്‍ജം, യൂട്ടിലിറ്റി, ഗതാഗതം, ലോജിസ്റ്റിക്‌സ് എന്നി പ്രധാന വ്യവസായ മേഖലകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള രാജ്യത്തെ ഏറ്റവും വലിയ ബിസ്സിനെസ്സ് സംരംഭമാണ് അദാനി എന്റര്‍പ്രൈസ് ലിമിറ്റഡ്.
ഗ്രീന്‍ ഹൈഡ്രജന്‍ എക്കോ സിസ്റ്റം, ഡാറ്റ സെന്റര്‍, എയര്‍പോര്‍ട്ടുകള്‍, എഫ് എം സിജി, റോഡുകള്‍, ഡിജിറ്റല്‍, ഖനനം, വ്യാവസായിക നിര്‍മാണം തുടങ്ങിയ എല്ലാ മേഖലകളും, അദാനി ഗ്രൂപ്പിന്റെ ബിസിനെസ്സ് പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുന്നു.
മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, മംഗലാപുരം, ജയ്പൂര്‍, ഗുവാഹത്തി, തിരുവനന്തപുരം എന്നീ നഗരങ്ങളിലായി ഏഴ് ഓപ്പറേഷന്‍ എയര്‍പോര്‍ട്ടുകളും നവി മുംബൈയിലെ ഒരു ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടും എഇഎല്‍ പ്രവര്‍ത്തിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. രാജ്യത്തെ റോഡുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ പദ്ധതികളും വികസിപ്പിക്കുന്നുണ്ട്.