എല്‍ ഐ സി പോളിസി ഉടമകളാണോ? ഐ പി ഒ വാങ്ങാം
നിങ്ങള്‍ എല്‍ ഐ സി പോളിസി ഉടമയാണോ? രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐ പി ഒയില്‍ പങ്കാളികളാകാം. ധനകാര്യ മന്ത്രാലയം നല്‍കിയ സൂചന അനുസരിച്ച് ആകെ ഐ പി ഒ യുടെ 10 ശതമാനം പോളിസി ഉടമകള്‍ക്കായി നീക്കി വച്ചിട്ടുണ്ട്. ഇതില്‍ പങ്കാളികളാകാന്‍ പാന്‍ നമ്പര്‍ പുതുക്കാന്‍ 25 കോടി അക്കൗണ്ടുടമകളെ എല്‍ ഐ സി ഓര്‍മിപ്പിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം തന്നെ ഐ പി ഒ യ്ക്ക് ഇറങ്ങുന്ന എല്‍ ഐ സിയുടെ ലക്ഷ്യം […]
നിങ്ങള്‍ എല്‍ ഐ സി പോളിസി ഉടമയാണോ? രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐ പി ഒയില്‍ പങ്കാളികളാകാം. ധനകാര്യ മന്ത്രാലയം നല്‍കിയ സൂചന അനുസരിച്ച് ആകെ ഐ പി ഒ യുടെ 10 ശതമാനം പോളിസി ഉടമകള്‍ക്കായി നീക്കി വച്ചിട്ടുണ്ട്. ഇതില്‍ പങ്കാളികളാകാന്‍ പാന്‍ നമ്പര്‍ പുതുക്കാന്‍ 25 കോടി അക്കൗണ്ടുടമകളെ എല്‍ ഐ സി ഓര്‍മിപ്പിക്കുന്നു.
ഈ സാമ്പത്തിക വര്‍ഷം തന്നെ ഐ പി ഒ യ്ക്ക് ഇറങ്ങുന്ന എല്‍ ഐ സിയുടെ ലക്ഷ്യം വിപണിയില്‍ നിന്ന് ഒരു ലക്ഷം രൂപയെങ്കിലും സമാഹരിക്കുകയാണ്. 2021 മാര്‍ച്ചിലെ കണക്കനുസരിച്ച് 38 ലക്ഷം കോടി രൂപയുടെ ആസ്തി മൂല്യമുണ്ട് ഈ പൊതമേഖലാ ഭീമന്. 25 കോടി വരുന്ന പോളിസി ഉടമകള്‍ക്ക് 10 ശതമാനമെങ്കിലും ഓഹരികള്‍ നീക്കി വച്ചിട്ടുണ്ടെന്നാണ് സൂചന.
ഇതിനായി പോളിസി ഉടമകള്‍ പാന്‍ അടക്കമുളള കെ വൈ സി രേഖകള്‍ പുതുക്കേണ്ടതുണ്ട്. പോളിസി നമ്പര്‍, പാന്‍ നമ്പര്‍, ജനന തീയതി, ഇ മെയില്‍ തുടങ്ങിയവ ഓണ്‍ലൈനായി പുതുക്കാം. അതല്ലെങ്കില്‍ ഏജന്റ്മാരുമായി ബന്ധപ്പെട്ടും ഇതിനുള്ള സംവിധാനമൊരുക്കാം. ഡീമാറ്റ് അക്കൗണ്ടില്ലാത്ത പോളിസി ഉടമകള്‍ അത് എടുക്കുന്ന കാര്യം ആലോചിക്കണം.
8.85 കോടി ഡീമാറ്റ് അക്കൗണ്ടാണ് ബി എസ് ഇ യില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ നിര്‍ജീവമായ അക്കൗണ്ടുകളും പെടും. കോവിഡിന് ശേഷം 1.5-2 കോടി ഡീമാറ്റ് അക്കൗണ്ടുകള്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്. എല്‍ ഐ സിയ്ക്ക 25 കോടി അക്കൗണ്ടുകളുണ്ടെന്നാണ് കണക്ക്. ഐ പി ഒ ലക്ഷ്യമിട്ട് പോളിസി ഉടമകള്‍ നിക്ഷപത്തിനിറങ്ങിയാല്‍ ഡീമാറ്റ് അക്കൗണ്ടുകളില്‍ വന്‍ കുതിച്ച് ചാട്ടം പ്രതീക്ഷിക്കുന്നുണ്ട് ഓഹരി വിപണി.