ഇസിജിസിയുടെ ഐപിഒ അവസാന പാദത്തില്‍ പ്രതീക്ഷിക്കാം
മുംബൈ: ഇസിജിസി പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യുമെന്ന് ഇസിജിസി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം സെന്തില്‍നാഥന്‍ അറിയിച്ചു. എല്‍ഐസി ഐപിഒയ്ക്ക് ശേഷം ഇസിജിസിയുടെ ലിസ്റ്റിംഗ് നടക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് മുന്‍പ് സൂചിപ്പിച്ചിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിഐപിഎഎം) ആണ് ഇസിജിയുടെ പ്രാഥമിക അവലോകനം നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള […]
മുംബൈ: ഇസിജിസി പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യുമെന്ന് ഇസിജിസി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം സെന്തില്‍നാഥന്‍ അറിയിച്ചു.
എല്‍ഐസി ഐപിഒയ്ക്ക് ശേഷം ഇസിജിസിയുടെ ലിസ്റ്റിംഗ് നടക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് മുന്‍പ് സൂചിപ്പിച്ചിരുന്നു.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിഐപിഎഎം) ആണ് ഇസിജിയുടെ പ്രാഥമിക അവലോകനം നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഇസിജിസി. കയറ്റുമതിക്കാര്‍ക്ക് ക്രെഡിറ്റ് റിസ്‌ക് ഇന്‍ഷുറന്‍സും കയറ്റുമതിക്ക് അനുബന്ധ സേവനങ്ങളും നല്‍കിക്കൊണ്ട് കയറ്റുമതിക്കാരുടെ മത്സരശേഷി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സ്ഥാപനമാണിത്.
'ബാങ്കുകള്‍ക്ക് 90 ശതമാനം പരിരക്ഷ നല്‍കുന്നതിലൂടെ, കൂടുതല്‍ ചെറുകിട കമ്പനികള്‍ക്ക് ബാങ്കുകളില്‍ നിന്ന് കയറ്റുമതി ക്രെഡിറ്റ് ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇത് വ്യവസായങ്ങള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യും. ബാങ്കുകള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്നാണ് കണക്കാക്കുന്നത്. പലിശ നിരക്ക് കുറയ്ക്കുന്നതുള്‍പ്പെടെ കയറ്റുമതിക്കാര്‍ക്ക് പ്രയോജനം ലഭിക്കും,' അദ്ദേഹം പറഞ്ഞു.