എച്ച്എല്‍എല്‍: ബിഡ് സമര്‍പ്പിക്കാനുള്ള അവസാനതീയതി മാര്‍ച്ച് 14 വരെ നീട്ടി

ഡെല്‍ഹി: എച്ച്എല്‍എല്‍ ലൈഫ്‌കെയറിനായി താല്‍പര്യപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി സര്‍ക്കാര്‍ രണ്ടാംതവണയും നീട്ടി. മാര്‍ച്ച് 14 ആണ് പുതുക്കിയ തീയതി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിപാം), ഡിസംബര്‍ 14 ന് ആരോഗ്യ മേഖലയിലെ സിപിഎസ്ഇയില്‍ സര്‍ക്കാരിന്റെ മുഴുവന്‍ ഓഹരികളും വില്‍ക്കുന്നതിനുള്ള പ്രാഥമിക ബിഡുകള്‍ ക്ഷണിച്ചിരുന്നു. താല്‍പര്യപത്രം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 31 ആയിരുന്നു. പിന്നീട് ഇത് ഫെബ്രുവരി 28 വരെ നീട്ടി. സമയപരിധി നീട്ടാനുള്ള ലേലക്കാരുടെ അഭ്യര്‍ത്ഥനകള്‍ കണക്കിലെടുത്താണ് ഇത് മാര്‍ച്ച് […]

Update: 2022-02-27 07:34 GMT

ഡെല്‍ഹി: എച്ച്എല്‍എല്‍ ലൈഫ്‌കെയറിനായി താല്‍പര്യപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി സര്‍ക്കാര്‍ രണ്ടാംതവണയും നീട്ടി. മാര്‍ച്ച് 14 ആണ് പുതുക്കിയ തീയതി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിപാം), ഡിസംബര്‍ 14 ന് ആരോഗ്യ മേഖലയിലെ സിപിഎസ്ഇയില്‍ സര്‍ക്കാരിന്റെ മുഴുവന്‍ ഓഹരികളും വില്‍ക്കുന്നതിനുള്ള പ്രാഥമിക ബിഡുകള്‍ ക്ഷണിച്ചിരുന്നു.

താല്‍പര്യപത്രം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 31 ആയിരുന്നു. പിന്നീട് ഇത് ഫെബ്രുവരി 28 വരെ നീട്ടി. സമയപരിധി നീട്ടാനുള്ള ലേലക്കാരുടെ അഭ്യര്‍ത്ഥനകള്‍ കണക്കിലെടുത്താണ് ഇത് മാര്‍ച്ച് 14 ലേക്ക് മാറ്റിയത്.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സിപിഎസ്ഇ ആയ എച്ച്എല്‍എല്‍, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍, ആശുപത്രി സപ്ലൈകള്‍, മറ്റ് ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും വിപണനത്തിനും പ്രശസ്തിയാര്‍ജ്ജിച്ചതാണ്. കൂടാതെ ആഭ്യന്തരവും അന്തര്‍ദേശീയവുമായ വിപണിയില്‍ ഹെല്‍ത്ത് കെയര്‍, ഡയഗ്നോസ്റ്റിക് സേവനങ്ങള്‍, ഹെല്‍ത്ത് കെയര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ക്കായുള്ള കണ്‍സള്‍ട്ടന്‍സി, കോണ്‍ട്രാക്ട് സേവനങ്ങള്‍, ആരോഗ്യമേഖലയിലെ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള കണ്‍സള്‍ട്ടന്‍സി സേവനങ്ങളും നല്‍കുന്നതില്‍ എച്ച്എല്‍എല്‍ ഏര്‍പ്പെട്ടിരിക്കുന്നു.

2021 മാര്‍ച്ച് 31 വരെ, എച്ച്എല്‍എലിന്റെ അംഗീകൃത മൂലധനം 300 കോടി രൂപയും പെയ്ഡ്-അപ്പ് ഓഹരി മൂലധനം 15.53 കോടി രൂപയുമാണ്. സമയപരിധി നീട്ടിയതോടെ, എച്ച്എല്‍എല്‍ ലൈഫ്കെയറിന്റെ വില്‍പ്പന അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    

Similar News