എന്താണ് ഗിൽറ്റ് ഫണ്ടുകള്‍?
ഗില്‍റ്റ് ഫണ്ടുകള്‍ കുറഞ്ഞ വരുമാനമാണ് പ്രദാനം ചെയ്യുന്നത്.
ഗവണ്‍മെന്റ് സെക്യൂരുറ്റികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ഗില്‍റ്റ് ഫണ്ടുകള്‍. ഇവ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തിറക്കുന്ന...
ഗവണ്‍മെന്റ് സെക്യൂരുറ്റികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ഗില്‍റ്റ് ഫണ്ടുകള്‍. ഇവ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തിറക്കുന്ന ഏത് സെക്യൂരിറ്റികളിലും നിക്ഷേപിക്കുന്നു. ഗില്‍റ്റ് ഫണ്ടുകള്‍ യാതൊരുവിധ ബാധ്യതകളോ, അപകടമോ ഉണ്ടാക്കാത്തതിനാല്‍ ഏറ്റവും സുരക്ഷിതമാണ്. ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ക്ക് മികച്ച നിക്ഷേപക അടിത്തറ സൃഷ്ടിക്കുന്നതിന് വേണ്ടി റിസര്‍സ് ബാങ്ക് (Reserve Bank of India-RBI) ഗില്‍റ്റ് ഫണ്ടുകളെ പ്രോത്സാഹിപ്പിക്കുന്നു.
ഗില്‍റ്റ് ഫണ്ടുകള്‍ കുറഞ്ഞ വരുമാനമാണ് പ്രദാനം ചെയ്യുന്നത്. എന്നാല്‍ ഇതൊരു സ്ഥിര വരുമാന നിക്ഷേപവുമാണ്. കോര്‍പ്പറേറ്റ് കടപ്പത്രങ്ങളായും ഗില്‍റ്റ് ഫണ്ടുകള്‍ പുറത്തിറക്കാറുണ്ട്. ഗില്‍റ്റ് ഫണ്ടുകളെ മൂന്നായി തരംതിരിക്കാം. ഇവ കണ്‍വെന്‍ഷണല്‍ ഗില്‍റ്റ് (conventional gilt), ഇന്‍ഡക്സ്-ലിങ്ക്ഡ് ഗില്‍റ്റ് (index-linked gilt), സ്ട്രിപ്സ് (strips) എന്നിങ്ങനെ അറിയപ്പെടുന്നു.