എന്താണ് 'അണ്ടര്‍റൈറ്റിംഗ്'?

സാമ്പത്തിക ഉല്‍പ്പന്നങ്ങളുടെ (നിക്ഷേപങ്ങള്‍, ലോണുകള്‍) അപകടം (risk) കുറയ്ക്കാനായി ഉപയോഗിക്കുന്ന മാര്‍ഗമാണ അണ്ടര്‍റൈറ്റിംഗ്. ഇത് ഒരു തരം ഇന്‍ഷുറന്‍സ് ആണ്. ഈ സുരക്ഷിതത്വം വാങ്ങാന്‍ താല്‍പര്യപ്പെടുന്നയാളിന്റെ ബിസിനസ് റിസ്‌ക് അണ്ടര്‍റൈറ്റേഴ്സ് വിശകലനം ചെയ്യുകയും, ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. വായ്പകള്‍ക്ക് കൃത്യമായ പലിശനിരക്ക് നിര്‍ണയിക്കുക, ഇന്‍ഷുറന്‍സുകള്‍ക്ക് അനുയോജ്യമായ പ്രീമിയം തീരുമാനിക്കുക, വിപണികളില്‍ നിന്നും പണം സമാഹരിക്കുമ്പോള്‍ (ഉദാഹരണമായി ഐ പി ഒ) അതിനാവശ്യമായ നിര്‍ദേശങ്ങളും, ഇടപെടലുകളും നടത്തുക എന്നിങ്ങനെ അപകട സാധ്യത കുറയ്ക്കാനുള്ള എല്ലാ നടപടികളും അണ്ടര്‍റൈറ്റേഴ്സ് […]

Update: 2022-01-08 03:24 GMT
trueasdfstory

സാമ്പത്തിക ഉല്‍പ്പന്നങ്ങളുടെ (നിക്ഷേപങ്ങള്‍, ലോണുകള്‍) അപകടം (risk) കുറയ്ക്കാനായി ഉപയോഗിക്കുന്ന മാര്‍ഗമാണ അണ്ടര്‍റൈറ്റിംഗ്. ഇത് ഒരു തരം...

സാമ്പത്തിക ഉല്‍പ്പന്നങ്ങളുടെ (നിക്ഷേപങ്ങള്‍, ലോണുകള്‍) അപകടം (risk) കുറയ്ക്കാനായി ഉപയോഗിക്കുന്ന മാര്‍ഗമാണ അണ്ടര്‍റൈറ്റിംഗ്. ഇത് ഒരു തരം ഇന്‍ഷുറന്‍സ് ആണ്. ഈ സുരക്ഷിതത്വം വാങ്ങാന്‍ താല്‍പര്യപ്പെടുന്നയാളിന്റെ ബിസിനസ് റിസ്‌ക് അണ്ടര്‍റൈറ്റേഴ്സ് വിശകലനം ചെയ്യുകയും, ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. വായ്പകള്‍ക്ക് കൃത്യമായ പലിശനിരക്ക് നിര്‍ണയിക്കുക, ഇന്‍ഷുറന്‍സുകള്‍ക്ക് അനുയോജ്യമായ പ്രീമിയം തീരുമാനിക്കുക, വിപണികളില്‍ നിന്നും പണം സമാഹരിക്കുമ്പോള്‍ (ഉദാഹരണമായി ഐ പി ഒ) അതിനാവശ്യമായ നിര്‍ദേശങ്ങളും, ഇടപെടലുകളും നടത്തുക എന്നിങ്ങനെ അപകട സാധ്യത കുറയ്ക്കാനുള്ള എല്ലാ നടപടികളും അണ്ടര്‍റൈറ്റേഴ്സ് സ്വീകരിക്കുന്നു.

ഓരോ സാമ്പത്തിക ഇടപാടുകളിലും, നിക്ഷേപങ്ങളിലും അപകട സാധ്യത ഒളിഞ്ഞിരിക്കുന്നുണ്ട്. ഒരു ബാങ്കില്‍ നിന്ന് ലോണ്‍ നല്‍കുമ്പോള്‍ അത് സ്വീകരിക്കുന്നയാള്‍ കൃത്യമായി തിരിച്ചടയ്ക്കുമോ എന്ന ഭയം ബാങ്കിനുണ്ട്. ഇന്‍ഷുറന്‍സുകള്‍ക്കാവട്ടെ, എല്ലാ പോളിസിയുടമകളും ഒരേ സമയം നഷ്ട പരിഹാരത്തിനായി അപേക്ഷിക്കുമോ എന്ന അപകട സാധ്യത മുന്നിലുണ്ട്. ഐപിഒ നടത്തുന്ന കമ്പനികള്‍ക്കാകട്ടെ, ആവശ്യമുള്ളത്രയും പണം വിപണിയില്‍ നിന്ന് സമാഹരിക്കാന്‍ സാധിക്കുമോ എന്ന ആശങ്കയുണ്ടാകും. ഇവിടെ ഐ പി ഒ പ്രൈസിംഗ് നിര്‍ണയിക്കുന്നതില്‍ അണ്ടര്‍റൈറ്റേഴ്സിന്റെ റോള്‍ വളരെ പ്രധാനമാണ്. ഈ അപകട സാധ്യതകള്‍ കുറയ്ക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് അണ്ടര്‍റൈറ്റേഴ്സ് അവരുടെ ഉപഭോക്താക്കളെ ഉപദേശിക്കുന്നു. പ്രധാനമായും മൂന്ന് തരം അണ്ടര്‍റൈറ്റിംഗുകളുണ്ട്- ലോണ്‍ അണ്ടര്‍റൈറ്റിംഗ്, ഇന്‍ഷുറന്‍സ് അണ്ടര്‍റൈറ്റിംഗ്, സെക്യൂരിറ്റീസ് അണ്ടര്‍റൈറ്റിംഗ്.

Tags:    

Similar News