ആങ്കര്‍ നിക്ഷേപകര്‍ ആരാണ്?
മ്യൂച്ചല്‍ ഫണ്ടുകള്‍, ഫോറിന്‍ ഫണ്ടുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവരെല്ലാം ആങ്കര്‍ നിക്ഷേപകരാണ്.
ആങ്കര്‍ ഇന്‍വെസ്റ്റേഴ്‌സ് പ്രമുഖരായ നിക്ഷേപകരാണ്. അവരെ'കോർണർസ്റ്റോൺ ഇൻവെസ്റ്റേർസ്' എന്നും വിളിക്കുന്നു. കമ്പനികള്‍ ഐ പി...
ആങ്കര്‍ ഇന്‍വെസ്റ്റേഴ്‌സ് പ്രമുഖരായ നിക്ഷേപകരാണ്. അവരെ
'കോർണർസ്റ്റോൺ ഇൻവെസ്റ്റേർസ്' എന്നും വിളിക്കുന്നു. കമ്പനികള്‍ ഐ പി ഒ
പുറത്തിറക്കുന്നതിനു തൊട്ടുമുമ്പ് മികച്ച നിക്ഷേപ സ്ഥാപനങ്ങള്‍ക്കു വേണ്ടി ഒരു നിശ്ചിത ശതമാനം ഓഹരികള്‍ മാറ്റിവെക്കാറുണ്ട്. ആങ്കര്‍ നിക്ഷേപകരുടെ ഐ പി ഒ യിലുള്ള താല്‍പ്പര്യം ഐ പി ഒ യുടെ വിജയത്തിന് പ്രധാന ഘടകമാണ്.
ആങ്കര്‍ നിക്ഷേപകര്‍ക്കായി മാറ്റിവെച്ച ഓഹരികള്‍ പൂര്‍ണമായും വിറ്റുപോയാല്‍, തൊട്ടടുത്ത ദിവസം നടക്കുന്ന ഐ പി ഒ യില്‍ പൊതുനിക്ഷേപകരുടെ താല്‍പര്യമേറും. നിക്ഷേപ സ്ഥാപനങ്ങള്‍ ഐ പി ഒ യില്‍ കാണിക്കുന്ന താല്‍പര്യം വിപണിയില്‍ പൊതുവായ തരംഗം സൃഷ്ടിക്കാറുണ്ട്.
മ്യൂച്ചല്‍ ഫണ്ടുകള്‍, ഫോറിന്‍ ഫണ്ടുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവരെല്ലാം ആങ്കര്‍ നിക്ഷേപകരാണ്. ഇവരെ 'ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സ്' (QIB) എന്ന ഗണത്തില്‍പ്പെടുത്താം. ക്യൂ ഐ ബി കള്‍ക്കുവേണ്ടി മാറ്റിവെച്ചിട്ടുള്ള ഓഹരികളുടെ 30% വരെ ആങ്കര്‍ നിക്ഷേപകര്‍ക്ക് നല്‍കാം. ആഭ്യന്തര മ്യൂച്ചല്‍ ഫണ്ടുകള്‍ക്ക് ഇതിനുള്ളില്‍ പ്രത്യേക സംവരണമുണ്ട്.
ആങ്കര്‍ നിക്ഷേപകര്‍ക്ക് ഓഹരികള്‍ ലഭിച്ചുകഴിഞ്ഞാല്‍ ഒരു പ്രത്യേക കാലയളവിലേക്ക് (ഉദാ: 30 ദിവസത്തെ ലോക്ക് ഇന്‍ പിരീഡ്) അത് പൊതുവിപണിയില്‍ വില്‍ക്കാന്‍ സാധ്യമല്ല. കാരണം, അവരുടെ ഓഹരികള്‍ തൊട്ടടുത്ത ദിവസം സംഭവിക്കുന്ന ഐ പി ഒ യില്‍ വില്‍ക്കാന്‍ ശ്രമിച്ചാല്‍ അത് വിലയില്‍ കയറ്റിറക്കങ്ങള്‍ സൃഷ്ടിക്കും. ഇവര്‍ക്ക് ഓഹരികള്‍ നല്‍കുന്നത് നിശ്ചിത തുകയ്ക്കാണ്. അതിനാല്‍ ലോക്ക്-ഇന്‍ കാലയളവ് ഏര്‍പ്പെടുത്തിയിരിക്കുന്നു.
മര്‍ച്ചന്റ് ബാങ്കര്‍മാരോ, പ്രമോട്ടര്‍മാരോ, അവരുടെ ബന്ധുക്കളോ ആങ്കര്‍ നിക്ഷേപകരുടെ ഗണത്തില്‍ അപേക്ഷിക്കാന്‍ പാടില്ല. ആങ്കര്‍ നിക്ഷേപകര്‍ ഒരു നിശ്ചിത വിലയ്ക്കുള്ള ഓഹരികള്‍ വാങ്ങണമെന്ന് നിര്‍ബന്ധമുണ്ട്. ഇപ്പോള്‍ 10 കോടി രൂപ വിലയുള്ള ഓഹരികള്‍ അവര്‍ വാങ്ങണം. ആങ്കര്‍ നിക്ഷേപകര്‍ക്ക് നല്‍കിയ വിലയെക്കാള്‍ കൂടുതലാണ് തൊട്ടടുത്ത ദിവസത്തെ ഐ പി ഒ വിലയെങ്കില്‍, അവര്‍ ബാക്കി തുക കൂടി നല്‍കണം. മറിച്ചായാല്‍ കമ്പനി നിക്ഷേപകര്‍ക്ക് റീഫണ്ട് നല്‍കുന്നതല്ല.