എബിറ്റ്ഡ എന്നാല്‍ എന്ത്?
കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തങ്ങളുടെ ലാഭം കണക്കാക്കാനായി ഉപയോഗിക്കുന്ന ഒരു സൂചകമാണിത്.
Earnings Before Interest, Tax, Depreciation & Amortization ആണ് EBITDA. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തങ്ങളുടെ ലാഭം കണക്കാക്കാനായി ഉപയോഗിക്കുന്ന ഒരു സൂചകമാണിത്. പലിശ (interest), നികുതി (tax),...
Earnings Before Interest, Tax, Depreciation & Amortization ആണ് EBITDA. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തങ്ങളുടെ ലാഭം കണക്കാക്കാനായി ഉപയോഗിക്കുന്ന ഒരു സൂചകമാണിത്. പലിശ (interest), നികുതി (tax), തേയ്മാനം (depreciation), അമോര്‍ട്ടൈസേഷന്‍ (amortization) എന്നിവ കിഴിയ്ക്കുന്നതിനു മുന്‍പുള്ള കമ്പിനിയുടെ മൊത്ത വരുമാനമാനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
എബിറ്റ്ഡ കണക്കാക്കാനായി സാധാരണ ഓപ്പറേറ്റിങ് പ്രോഫിറ്റിൽ നിന്നാണ് ആരംഭിക്കുന്നത്. ഇത് പലിശയ്ക്കും നികുതിയ്ക്കും മുമ്പുള്ള വരുമാനം (earnings before interest and tax- EBIT) എന്നറിയപ്പെടുന്നു. ഇതിലേക്ക് തേയ്മാനവും അമോര്‍ട്ടൈസേഷനും ചേര്‍ക്കുന്നു.
ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പിനികളുടെ താരതമ്യ പഠനത്തിനായി അവയുടെ എബിറ്റ്ഡ ഉപയോഗിക്കാം. കൂടാതെ ഒരു കമ്പനിയിലേക്കുള്ള പണത്തിന്റെ ഒഴുക്ക്(cash flow) നിര്‍ണയിക്കാനും ഇത് ഉപയോഗിക്കുന്നു. ദീര്‍ഘകാല വായ്പാ തിരിച്ചടവിനുള്ള ഒരു കമ്പനിയുടെ ശേഷി ഇത് വെളിവാക്കുന്നു. ലെവറേജ്ഡ് ബൈഔട്ട്സിൽ എബിറ്റ്ഡയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. കാരണം കമ്പനിക്ക് വായ്പകളുടെ തിരിച്ചടവിന് ശേഷിയുണ്ടോ എന്നു പരിശോധിക്കാന്‍ ഇത്
ഉപയോഗിക്കുന്നു.
ഒരു കമ്പനിയുടെ ഇന്‍കം സ്റ്റേറ്റ്‌മെന്റിലൂടെയും ബാലന്‍സ് ഷീറ്റിലൂടെയും എബിറ്റ്ഡ കണ്ടെത്താന്‍ സാധിക്കും. ഓപ്പറേറ്റിംഗ് ഇന്‍കവും, നെറ്റ് ഇന്‍കവും ആണ് ഇത്ക ണ്ടെത്താന്‍ ഉപയോഗിക്കുന്ന രണ്ട് മാര്‍ഗങ്ങള്‍.
EBITDA= Net Income+Taxes+Interest Expense+Depreciation & Amortization
അല്ലെങ്കില്‍
EBITDA=Operating Income+Depreciation & Amortization
ഒരു കമ്പനി മൂലധന നിക്ഷേപത്തിനായി (capital investment) മാറ്റിവെയ്‌ക്കേണ്ട തുക എബിറ്റ്ഡയില്‍ പ്രതിഫലിക്കുന്നില്ല എന്നത് ഇതിന്റെ ഒരു പോരായമയാണ്. കൂടാതെ, കമ്പിനിയുടെ യഥാര്‍ത്ഥ ലാഭത്തിന്റെ പ്രതീകമായി ഇതിനെ കണക്കാക്കാനാവില്ല.