സെപ്റ്റംബറില്‍ രത്‌ന, ആഭരണ കയറ്റുമതി 27.17% ശതമാനം വര്‍ധിച്ചു
മുംബൈ: 2022 സെപ്റ്റംബറില്‍ ഇന്ത്യയുടെ രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 27.17 ശതമാനം ഉയര്‍ന്ന് 30,195.21 കോടി രൂപയായി (3,765.51 ദശലക്ഷം ഡോളര്‍) എത്തിയതായി ജെം ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (ജിജെഇപിസി) അറിയിച്ചു. മുന്‍ വര്‍ഷം സെപ്റ്റംബറില്‍ മാത്രം മൊത്തത്തിലുള്ള രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 23,743.46 കോടി രൂപയായിരുന്നു. 2022 ഏപ്രില്‍-സെപ്റ്റംബര്‍ വരെയുള്ള ആറുമാസ കാലയളവില്‍ മൊത്ത കയറ്റുമതി 12.82 ശതമാനം വര്‍ധിച്ച് 1,61,545.06 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് […]
മുംബൈ: 2022 സെപ്റ്റംബറില്‍ ഇന്ത്യയുടെ രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 27.17 ശതമാനം ഉയര്‍ന്ന് 30,195.21 കോടി രൂപയായി (3,765.51 ദശലക്ഷം ഡോളര്‍) എത്തിയതായി ജെം ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (ജിജെഇപിസി) അറിയിച്ചു. മുന്‍ വര്‍ഷം സെപ്റ്റംബറില്‍ മാത്രം മൊത്തത്തിലുള്ള രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 23,743.46 കോടി രൂപയായിരുന്നു. 2022 ഏപ്രില്‍-സെപ്റ്റംബര്‍ വരെയുള്ള ആറുമാസ കാലയളവില്‍ മൊത്ത കയറ്റുമതി 12.82 ശതമാനം വര്‍ധിച്ച് 1,61,545.06 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,43,187.15 കോടി രൂപയായിരുന്നു.
യുഎസ്എ, മിഡില്‍ ഈസ്റ്റ്, ഹോങ്കോംഗ് എന്നീ പ്രധാന വിപണികള്‍ ഈ മേഖലയ്ക്ക് അനുകൂലമായി തുടര്‍ന്നുവെന്നും തായ്‌ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, സിംഗപ്പൂര്‍ എന്നിവ പുതിയ വളര്‍ച്ചാ വിപണികളായി ഉയര്‍ന്നുവെന്നും ജിജെഇപിസി ചെയര്‍മാന്‍ വിപുല്‍ ഷാ പറഞ്ഞു. അതേസമയം, കട്ട് ആന്‍ഡ് പോളിഷ് ചെയ്ത വജ്രങ്ങളുടെ (സിപിഡി) മൊത്ത കയറ്റുമതി സെപ്റ്റംബറില്‍ 21.99 ശതമാനം വര്‍ധിച്ച് 17,107.64 കോടി രൂപയായി. സെപ്റ്റംബറില്‍, സ്വര്‍ണ്ണാഭരണങ്ങളുടെ മൊത്തം കയറ്റുമതി (പ്ലെയിന്‍, സ്റ്റഡ്ഡഡ്) കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 5,634.86 കോടി രൂപയില്‍ നിന്ന് 25.42 ശതമാനം വര്‍ധിച്ച് 7,067.17 കോടി രൂപയായി.
പ്ലെയിന്‍ ഗോള്‍ഡ് സ്വര്‍ണ്ണാഭരണങ്ങളുടെ മൊത്ത കയറ്റുമതി 30.78 ശതമാനം വര്‍ധിച്ച് 2,556.40 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ മാസം ഇത് 1,954.78 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ 3,680.08 കോടി രൂപയെ അപേക്ഷിച്ച് സെപ്തംബറില്‍ എല്ലാത്തരം സ്റ്റഡ്ഡ് സ്വര്‍ണ്ണാഭരണങ്ങളുടെയും മൊത്ത കയറ്റുമതി 22.57 ശതമാനം വര്‍ധിച്ച് 4,510.77 കോടി രൂപയായി ഉയര്‍ന്നു. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ മിനുക്കിയ ലാബ്-ഗ്രോണ്‍ വജ്രങ്ങളുടെ താല്‍ക്കാലിക മൊത്ത കയറ്റുമതി 70.26 ശതമാനം ഉയര്‍ന്ന് 7,407.56 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4,350.81 കോടി രൂപയായിരുന്നു.