റിസ്‌ക് കണക്കാക്കി നിക്ഷേപിക്കാം, ലാഭവും നേടാം, ഗോള്‍ഡ് ഇടിഎഫ് 'റിസ്‌ക് മീറ്റര്‍'
ആഗോളതലത്തിലും ദേശിയ സാമ്പത്തിക രംഗത്തും ഏറ്റവും അധികം ചാഞ്ചാട്ടത്തിന് വിധേയമാകുന്നതാണ് സ്വര്‍ണം. പൊതുവെ സുരക്ഷിത നിക്ഷേപം എന്ന ഖ്യാതി ഉണ്ടെങ്കിലും സ്വർണ ഇടിഎഫുകളിലെ നിക്ഷേപത്തിന് റിസ്ക് ഉണ്ട്. സ്ഥിരത ഇല്ലാതെ, അതിവേഗം ഉയര്‍ച്ച താഴ്ചകള്‍ക്ക് വിധേയമാകുന്നതുകൊണ്ടാണിത്. ഗോള്‍ഡ് ഇടിഎഫ് (എക്‌സേഞ്ച് ട്രേഡഡ് ഫണ്ട്) നിക്ഷേപങ്ങളുടെ നഷ്ട സാധ്യത അഥവാ റിസ്‌ക് ഇനിമുതല്‍ സെബിയുടെ 'റിസ്‌ക് ഒ മീറ്റര്‍'നോക്കി തിരിച്ചറിയാനാകും. സ്വര്‍ണത്തിലും അതുമായി ബന്ധപ്പെട്ട മ്യൂച്ച്വല്‍ ഫണ്ടുകളിലുമുള്ള നിക്ഷേപത്തിനാണ് റിസ്‌ക് നില അളക്കുന്നതിനുള്ള മീറ്റര്‍ സെബി രൂപകല്‍പ്പന ചെയ്തത്. […]
ആഗോളതലത്തിലും ദേശിയ സാമ്പത്തിക രംഗത്തും ഏറ്റവും അധികം ചാഞ്ചാട്ടത്തിന് വിധേയമാകുന്നതാണ് സ്വര്‍ണം. പൊതുവെ സുരക്ഷിത നിക്ഷേപം എന്ന...
ആഗോളതലത്തിലും ദേശിയ സാമ്പത്തിക രംഗത്തും ഏറ്റവും അധികം ചാഞ്ചാട്ടത്തിന് വിധേയമാകുന്നതാണ് സ്വര്‍ണം. പൊതുവെ സുരക്ഷിത നിക്ഷേപം എന്ന ഖ്യാതി ഉണ്ടെങ്കിലും സ്വർണ ഇടിഎഫുകളിലെ നിക്ഷേപത്തിന് റിസ്ക് ഉണ്ട്. സ്ഥിരത ഇല്ലാതെ, അതിവേഗം ഉയര്‍ച്ച താഴ്ചകള്‍ക്ക് വിധേയമാകുന്നതുകൊണ്ടാണിത്. ഗോള്‍ഡ് ഇടിഎഫ് (എക്‌സേഞ്ച് ട്രേഡഡ് ഫണ്ട്) നിക്ഷേപങ്ങളുടെ നഷ്ട സാധ്യത അഥവാ റിസ്‌ക് ഇനിമുതല്‍ സെബിയുടെ 'റിസ്‌ക് ഒ മീറ്റര്‍'നോക്കി തിരിച്ചറിയാനാകും.
സ്വര്‍ണത്തിലും അതുമായി ബന്ധപ്പെട്ട മ്യൂച്ച്വല്‍ ഫണ്ടുകളിലുമുള്ള നിക്ഷേപത്തിനാണ് റിസ്‌ക് നില അളക്കുന്നതിനുള്ള മീറ്റര്‍ സെബി രൂപകല്‍പ്പന ചെയ്തത്. ഇത്തരം ഉത്പന്നങ്ങളുടെ വാര്‍ഷിക ചാഞ്ചാട്ട നിലവാരം കണക്കിലെടുത്ത് രൂപപ്പെടുത്തിയെടുത്ത റിസ്‌ക് സ്‌കോര്‍ ആണ് 'റിസ്‌ക് ഒ മീറ്റര്‍' എന്ന സെബിയുടെ സര്‍ക്കുലറില്‍ പറയുന്നു. ഇത്തരം ഉത്പന്നങ്ങളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളുടെ റിസ്‌ക് ഇതിലൂടെ കണക്കാക്കാനാകും.
റിസ്‌ക് കണക്കാക്കുന്നതെങ്ങനെ?
കഴിഞ്ഞ 15 വര്‍ഷത്തെ ബഞ്ച് മാര്‍ക്ക് വിലനിലവാരം അടിസ്ഥാനമാക്കി ഒരോ മൂന്ന് മാസം തോറുമാണ് ഇവിടെ വിലയിലെ വാര്‍ഷിക ചാഞ്ചാട്ട നിലവാരം പരിഗണക്കുക. തുടര്‍ന്ന് നാല് തരത്തിലുള്ള റിസ്‌ക് സ്‌കോറുകള്‍ നല്‍കും. ഉയര്‍ന്ന റിസ്‌ക്, കുറഞ്ഞ റിസ്‌ക്, മിതമായത് എന്നിങ്ങനെയാകും നല്‍കുക. ഇതനുസരിച്ച് നിക്ഷേപകര്‍ക്ക് ഇതിന്റെ ലാഭ നഷ്ട സാധ്യത കണക്കാക്കാം.
3-6
വാര്‍ഷിക ചാഞ്ചാട്ട നിരക്ക് 10 ശതമാനത്തില്‍ താഴെ, 10-15 ശതമാനം, 15-20 ശതമാനം, 20 ശതമാനത്തില്‍ കൂടുതല്‍ ഇങ്ങനെയാകും തരം തിരിവ്. റിസ്‌ക് സ്‌കോര്‍ ഇവിടെ യഥാക്രമം 3 ( മിതമായത്), 4 (താരതമ്യേന ഉയര്‍ന്നത്), 5 (ഉയര്‍ന്നത്), 6 (വളരെ ഉയര്‍ന്നത്). കഴിഞ്ഞ 15 വര്‍ഷത്തെ വില കണക്കാക്കുമ്പോള്‍ സ്വര്‍ണ വിലയിലെ വാര്‍ഷിക ചാഞ്ചാട്ട നിരക്ക് 18 ശതമാനമാണെങ്കില്‍ ഇതുമായി ബന്ധപ്പെട്ട ഇടിഎഫ് നിക്ഷേപങ്ങളുടെ റിസ്‌ക് 5, അതായത് ഉയര്‍ന്നത് എന്ന് കണക്കാക്കാം. റിസ്‌ക് മീറ്റര്‍ ഉടന്‍ പ്രാബല്യത്തില്‍ വരും.