വാലറ്റ് നിറയ്ക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് വേണ്ട, രണ്ട് ശതമാനം പണം പോകും

ക്രെഡിറ്റ് കാര്‍ഡില്‍ നിന്നാണ് വാലറ്റ് നിറയ്ക്കുന്നതെങ്കില്‍ കരുതിയിരിക്കുക. ഇതിന് ചാര്‍ജ് ഈടാക്കുന്നുണ്ട്.

Update: 2022-01-12 01:41 GMT
trueasdfstory

നല്ലൊരു ശതമാനം ചെറിയ തോതിലുള്ള പണമിടപാടുകളും മൊബൈല്‍ വാലറ്റിലൂടെയാണ് ഇന്ന് നടത്തുന്നത്. സ്വിഗിയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനും...

 

നല്ലൊരു ശതമാനം ചെറിയ തോതിലുള്ള പണമിടപാടുകളും മൊബൈല്‍ വാലറ്റിലൂടെയാണ് ഇന്ന് നടത്തുന്നത്. സ്വിഗിയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനും പര്‍ച്ചേസ് നടത്തുന്നതിനും യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കുന്നതിനുമെല്ലാം പേടിഎം, ഗൂഗിള്‍ പേ പോലുളള ആപ്പുകള്‍ നമ്മള്‍ ഉപയോഗിക്കുന്നുണ്ട്. പക്ഷെ പലപ്പോഴും ഇത്തരം വിനിമയം നടത്തുമ്പോള്‍ വാലറ്റ് കാലിയാകുന്നത് സ്വാഭാവികം. പിന്നീട് അക്കൗണ്ടില്‍ പണമില്ലാതെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നാണ് വാലറ്റ് നിറയ്ക്കുന്നതെങ്കില്‍ കരുതിയിരിക്കുക. ഇതിന് ചാര്‍ജ് ഈടാക്കുന്നുണ്ട്.

പേടിഎം ഈ സേവനത്തിന് രണ്ട് ശതമാനം തുക ഈടാക്കാന്‍ തുടങ്ങി. മാസത്തില്‍ 10,000 രൂപയില്‍ കൂടിയ തുക ഇങ്ങനെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് ഇ- വാലറ്റിലേക്ക് മാറ്റുന്നുണ്ടെങ്കില്‍ മാത്രമായിരുന്നു ഈ തുക ഇടാക്കിയിരുന്നത്. ഇതാണ് എല്ലാ വിനിമയത്തിനും ബാധകമാക്കിയത്. ഇങ്ങനെ മാറ്റുന്ന തുക എത്രയാണോ അതിന്റെ രണ്ട് ശതമാനമാണ് പേടിഎം അധികം ഈടാക്കുക. അതായത് 10,000 രൂപ ഇങ്ങനെ വാലറ്റിലേക്ക് മാറ്റിയാല്‍ 200 രൂപ നഷ്ടമാകും.

ഡെബിറ്റ് കാർഡ്

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇ വാലറ്റ് നിറയക്കുമ്പോള്‍ ബാങ്കിനോ പേയ്മെന്റ് നെറ്റ് വര്‍ക്കിനോ ഉയര്‍ന്ന ഫീസ് നല്‍കണമെന്നും അതിനാല്‍ നേരിയ ചാര്‍ജ് ഇടാക്കുന്നുവെന്നുമാണ് പേടിഎം വ്യക്തമാക്കുന്നത്. അതേസമയം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം നിറയ്ക്കുമ്പോള്‍ ഇത് ബാധകമല്ല.

 

നെറ്റ് ബാങ്കിംഗ്, യു പി ഐ, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിങ്ങനെ വിവിധ മാര്‍ഗങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ഇ വാലറ്റില്‍ പണം നിലനിര്‍ത്താം. എന്നാല്‍ ഏത് മാര്‍ഗത്തിലൂടെയാണെങ്കിലും ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും പേടിഎം ലേക്ക് പണം കൈമാറുന്നതിന് ഫീസ് ഈടാക്കുന്നുണ്ട് എന്ന് പേടിഎം വ്യക്തമാക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം നിറയ്ക്കുന്ന ഉപഭോക്താക്കള്‍ക്കാണ് ഇപ്പോള്‍ ചാര്‍ജ്. ഇതല്ലാത്ത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് ഈ ഫീസ് ഈടാക്കുന്നില്ല.

Tags:    

Similar News