സര്‍ഫാസിയില്‍ കുടുങ്ങി ജനങ്ങളും നേട്ടം കൊയ്ത് ധനകാര്യ സ്ഥാപനങ്ങളും
'വായ്പ തിരിച്ചടവ് മുടങ്ങി, ഇനി ജപ്തി നടപടികളിലേക്ക്' എന്ന തലക്കെട്ട് പലപ്പോഴും നാം കണ്ടിട്ടുണ്ട്. കോവിഡ് എന്ന മഹാമാരിയില്‍ ജീവിതം വഴിമുട്ടിയ മനുഷ്യര്‍ സാധ്യമായ എല്ലാ മാര്‍ഗത്തിലൂടെയും ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ സര്‍ഫാസി പോലുള്ള നിയമങ്ങള്‍ അവരുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുകയാണ്. വായ്പ തിരിച്ചടവ് മുടങ്ങിയവര്‍ക്കെതിരെ ബാങ്കുകള്‍ പ്രയോഗിക്കുന്ന ശക്തമായൊരു ആയുധമാണ് സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസ്സെറ്റ്സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട് അഥവാ സര്‍ഫാസി ആക്ട് 2002. നിഷ്‌ക്രിയ ആസ്തിയും […]
'വായ്പ തിരിച്ചടവ് മുടങ്ങി, ഇനി ജപ്തി നടപടികളിലേക്ക്' എന്ന തലക്കെട്ട് പലപ്പോഴും നാം കണ്ടിട്ടുണ്ട്. കോവിഡ് എന്ന മഹാമാരിയില്‍ ജീവിതം വഴിമുട്ടിയ...
'വായ്പ തിരിച്ചടവ് മുടങ്ങി, ഇനി ജപ്തി നടപടികളിലേക്ക്' എന്ന തലക്കെട്ട് പലപ്പോഴും നാം കണ്ടിട്ടുണ്ട്. കോവിഡ് എന്ന മഹാമാരിയില്‍ ജീവിതം വഴിമുട്ടിയ മനുഷ്യര്‍ സാധ്യമായ എല്ലാ മാര്‍ഗത്തിലൂടെയും ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ സര്‍ഫാസി പോലുള്ള നിയമങ്ങള്‍ അവരുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുകയാണ്. വായ്പ തിരിച്ചടവ് മുടങ്ങിയവര്‍ക്കെതിരെ ബാങ്കുകള്‍ പ്രയോഗിക്കുന്ന ശക്തമായൊരു ആയുധമാണ് സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസ്സെറ്റ്സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട് അഥവാ സര്‍ഫാസി ആക്ട് 2002.
നിഷ്‌ക്രിയ ആസ്തിയും ലേലവും
വിവിധ ആവശ്യങ്ങള്‍ക്കായി എടുക്കുന്ന വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വരുന്നതോടെ ധനകാര്യ സ്ഥാപനങ്ങള്‍ അവയെ നിഷ്‌ക്രിയ ആസ്തിയായി (എന്‍പിഎ) കണക്കാക്കും. മൂന്നു മാസതവണ വായ്പ തിരിച്ചടവ് മുടക്കുന്നവരുടെ നിഷ്‌ക്രിയ ആസ്തികള്‍ ലേലം ചെയ്യാന്‍ സര്‍ഫാസി നിയമം ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും അധികാരപ്പെടുത്തുന്നു.
നിഷ്‌ക്രിയ ആസ്തിയായ വായ്പകളില്‍ ബാങ്ക് ഡിമാന്റ് നോട്ടീസ് തയ്യാറാക്കി വായ്പക്കാരനോ ജാമ്യക്കാരനോ രജിസ്ട്രേഡ് തപാല്‍ അയക്കും. നോട്ടീസ് കൈപ്പറ്റിയ തീയതി മുതല്‍ 60 ദിവസത്തേക്ക് വായ്പ തിരിച്ചടയ്ക്കാന്‍ വായ്പ എടുത്ത ആള്‍ക്ക് അവസരം നല്‍കും. പറഞ്ഞ കാലാവധിക്കുള്ളില്‍ വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ആര്‍ബിഐയുടെ മേല്‍നോട്ടത്തില്‍ രജിസ്ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് അസറ്റ് റീകണ്‍ട്രക്ഷന്‍ കമ്പനികള്‍ വഴി ലേലനടപടികള്‍ ആരംഭിക്കും.
സാധാണക്കാര്‍ക്ക് ഇന്നും ഭീഷണി
രാജ്യത്തെ ജനങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിച്ച് അവ ആവശ്യകാര്‍ക്ക് വായ്പയായി നല്‍ക്കുകയാണ് ബാങ്കിംഗ് രീതി. ഉയര്‍ന്ന ധനസ്ഥിതി ഉള്ളവര്‍ മുതല്‍ സാധാരണക്കാര്‍ വരെ ബാങ്ക് വായ്പകള്‍ എടുക്കാറുണ്ട്. സ്വന്തമായി സ്ഥലം വാങ്ങുക, ആയുസിന്റെ സമ്പാദ്യവും വായ്പയുമെടുത്ത് വീട് പണിയുക, മക്കള്‍ക്ക് വിദ്യാഭ്യസം നല്‍കുക, അവരുടെ വിവാഹം നടത്തുക, നിനച്ചിരിക്കാതെ എത്തുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് സാധാരണക്കാര്‍ വായ്പകളെ ആശ്രയിക്കുന്നത്. എന്നാല്‍ പല കോര്‍പ്പറേറ്റുകളുടെ കോടിക്കണക്കിനു രൂപ വരുന്ന വായ്പകള്‍ എഴുതി തള്ളാന്‍ യാതൊരു മടിയും കാണിക്കാത്ത ധനകാര്യ സ്ഥാപനങ്ങള്‍ വീടുനിര്‍മ്മാണം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ അടിസ്ഥാനാവശ്യങ്ങക്കായി വായ്പയെടുക്കുന്ന സാധാരണക്കാര്‍ക്കെതിരെ ഈ നിയമം ഉപയോഗിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു. സാധാരണക്കാരന്‍ എടുക്കുന്ന ഇത്തരം വായ്പ്പകള്‍ പലപ്പോഴും സര്‍ഫാസി നിയമത്തിന് ഇരയാകാറുണ്ട്.
വായ്പക്കെണിയില്‍ കുടുങ്ങിയ അനേകം പേര്‍ സര്‍ഫാസി നിയമത്തിന്റെ പിടിയില്‍ അകപ്പെട്ട് ജപ്്തിയും കുടിയിറക്കല്‍ ഭീഷണിയും ഇന്നും നേരിടുന്നുണ്ട്. സര്‍ഫാസി നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ്, ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ കോടതികളില്‍ സിവില്‍ സ്യൂട്ടുകളെ ആശ്രയിക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നതോടെ കോടതി നടപടികള്‍ ഇല്ലാതെ തന്നെ ബാങ്കുകള്‍ക്ക് നേരിട്ട് ജപ്തി നടപടികളിലേക്ക് കടക്കാമെന്നായി. മാത്രമല്ല സഹകരണ ബാങ്കുകളില്‍ നിന്ന് എടുക്കുന്ന വായ്പകളും ഇപ്പോള്‍ സര്‍ഫാസി നിയമത്തിന്റെ പരിധിയില്‍ വരും. അടുത്തിടെയാണ് ഇത് സംബന്ധിച്ച വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.