വിധവകള്‍ക്ക് സ്വയം തൊഴില്‍ വായ്പയെടുക്കാനാവുമോ?
ഇത് പൂര്‍ണ്ണമായും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുവഴിയാണ് നടപ്പാക്കുന്നത്.
വിധവകള്‍ക്കും നിരാലംബരായ വനിതകള്‍ക്കുമുള്ള സ്വയം തൊഴില്‍ പദ്ധതിയാണ് ശരണ്യ. വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവിനെ...
വിധവകള്‍ക്കും നിരാലംബരായ വനിതകള്‍ക്കുമുള്ള സ്വയം തൊഴില്‍ പദ്ധതിയാണ് ശരണ്യ. വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവിനെ കാണാതപോയ സ്ത്രീകള്‍, എസ് സി/എസ് ടി വിഭാഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ തുടങ്ങിയ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള വായ്പാ പദ്ധതിയാണ് ഇത്. ചെറിയ തോതിലുള്ള സാമ്പത്തിക സഹായത്തിലൂടെ സ്വയം പര്യാപ്തരാക്കി ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരികയാണ് ലക്ഷ്യം.
പദ്ധതി
സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 50,000 രൂപ വരെയാണ് ഇവിടെ വായ്പ അനുവദിക്കുക. കുടുംബത്തിന്റെ വരുമാന വര്‍ധനയ്ക്ക് ഉതകുന്ന ഏതുതരം സ്വയംതൊഴില്‍ സംരംഭവും ഈ പദ്ധതി പ്രകാരം തിരഞ്ഞെടുക്കാവുന്നതാണ്. ഈ വായ്പയുടെ 50 ശതമാനം സബ്‌സിഡിയാണ്. അതായത് 25,000
രൂപ സബ്‌സിഡി തുകയായി ലഭിക്കും. പദ്ധതിച്ചെലവിന്റെ 10 ശതമാനം സംരംഭക കണ്ടെത്തണം. തിരിച്ചടവിന് 60 മാസ കാലാവധിയുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിലാണ് അടവ് നടത്തേണ്ടത്.
യോഗ്യതകള്‍
ഈ വായ്പ ലഭിക്കുന്നതിനുള്ള യോഗ്യതകള്‍ ഇനി പറയുന്നു. അപേക്ഷകയ്ക്ക് 18-15 വയസിനിടയിലായിരിക്കണം പ്രായം. അപേക്ഷകയുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. സാക്ഷരയായിരിക്കണം എന്നതാണ് വിദ്യാഭ്യാസ യോഗ്യതയായി പറയുന്നത്. സാങ്കേതിക യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
അപേക്ഷ നല്‍കാം
ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിലോ, ജില്ലാ ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കാം. ജാതി, വരുമാനം, വിവാഹസ്ഥിതി സംബന്ധിച്ച വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, പ്രോജക്ട് റിപ്പോര്‍ട്ട്, തിരിച്ചറിയല്‍ രേഖകള്‍, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. മറ്റുള്ള സ്വയം തൊഴില്‍ പദ്ധതി പോലെയല്ല ഇത് നടപ്പാക്കുന്നത്. ഒരോ സാമ്പത്തിക വര്‍ഷാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അതാത് വര്‍ഷത്തെ ബജറ്റ് പ്രപ്പോസല്‍ അനുസരിച്ചാകും പദ്ധതി.
ഇത് പൂര്‍ണ്ണമായും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുവഴിയാണ് നടപ്പാക്കുന്നത്. അപേക്ഷാഫോം സൗജന്യമായി എല്ലാ പ്രവൃത്തി ദിവസങ്ങളിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് ലഭിക്കുന്നതാണ്. എംപ്ലോയ്‌മെന്റ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.