മൊബൈൽ പണമിടപാട് തടസ്സപ്പെടുന്നോ?, ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

  നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും (ഐബിഎ) ചേര്‍ന്ന് ആരംഭിച്ച സംരംഭമാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ). വിവിധ ബാങ്കിംഗ് സേവനങ്ങള്‍ ഈ സംവിധനത്തിലൂടെ ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നു. ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് വേഗത്തില്‍ പണം അയക്കാന്‍ സഹായിക്കുന്ന യുപിഐയില്‍ പണം അയയ്ക്കാനും സ്വീകരിക്കാനും ബാങ്ക് അക്കൗണ്ടിന്റെ ഐഡന്റിഫിക്കേഷനായ യുപിഐ ഐഡിയും നാല് അക്ക വ്യക്തിഗത ഐഡന്റിഫിക്കേഷന്‍ […]

Update: 2022-01-16 05:50 GMT
trueasdfstory

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും (ഐബിഎ) ചേര്‍ന്ന്...

 

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും (ഐബിഎ) ചേര്‍ന്ന് ആരംഭിച്ച സംരംഭമാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ). വിവിധ ബാങ്കിംഗ് സേവനങ്ങള്‍ ഈ സംവിധനത്തിലൂടെ ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നു. ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് വേഗത്തില്‍ പണം അയക്കാന്‍ സഹായിക്കുന്ന യുപിഐയില്‍ പണം അയയ്ക്കാനും സ്വീകരിക്കാനും ബാങ്ക് അക്കൗണ്ടിന്റെ ഐഡന്റിഫിക്കേഷനായ യുപിഐ ഐഡിയും നാല് അക്ക വ്യക്തിഗത ഐഡന്റിഫിക്കേഷന്‍ നമ്പറുമാണ് വേണ്ടത്. എന്നാല്‍ യുപിഐ പണം ഇടപാടുകള്‍ ചില അവസരങ്ങളില്‍ ഇവ പരാജയപ്പെടാറുണ്ട്്. നമ്മള്‍ ഒന്നു ശ്രദ്ധിച്ചാല്‍ ഈ തടസ്സങ്ങള്‍ നീക്കാനും യുപിഐ ഇടപാടുകള്‍ കൃത്യമായി നടത്താനും സാധിക്കും.

യുപിഐ ഇടപാടുകള്‍ തടസ്സപ്പെടുന്നോ

ഒരു ഉപഭോക്താവിന് 24 മണിക്കൂറിനുള്ളില്‍ യുപിഐ പേയ്‌മെന്റുകള്‍ നടത്തുന്നതിനുള്ള എണ്ണം പരിമിതിപ്പെടുത്തിയിട്ടുണ്ട്. പല ബാങ്കുകളും പത്ത് തവണയായി പ്രതിദിന യുപിഐ പേയ്‌മെന്റുകളുടെ പരിധി നിശ്ചയിച്ചിട്ടുണ്ട്. പ്രതിദിന പരിധി കവിഞ്ഞാല്‍ 24 മണിക്കൂറിന് ശേഷമേ വീണ്ടും ശ്രമിക്കാന്‍ കഴിയുകയുള്ളു. അല്ലെങ്കില്‍ മറ്റൊരു ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് പേയ്‌മെന്റ് നടത്താന്‍ ശ്രമിക്കാവുന്നതാണ്. മാത്രമല്ല പല ആവശ്യങ്ങള്‍ക്കായി നാം യുപിഐ പേയ്മെന്റുകളെ ആശ്രയിക്കാറുണ്ട്. വളരെ ഉയര്‍ന്ന തുകയുടെ പെട്ടന്നുള്ള ഇടപാടുകള്‍ പലപ്പോഴും നടത്തേണ്ടി വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ബാലന്‍സില്ലാതെ ഇടപാട് നടക്കാതെ വരുന്നത് തടയുവാന്‍ കൃത്യമായ ഇടവേളകളില്‍അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുന്നത് നല്ലതാണ്.

ഉപഭോക്താവ് യുപിഐ പിന്‍ മറന്നുപോകുന്ന സാഹചര്യമുണ്ടായാലും യുപിഐ ഇടപാട് നടക്കാതെ വരും. ഇവിടെ ഹോംപേജിലെ യുപിഐ പ്രൊഫൈലില്‍ നിന്ന്് 'ഫോര്‍ഗോട്ട് യുപിഐ പിന്‍' എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് യുപിഐ പിന്‍ റീസെറ്റ് ചെയ്യാം. കൂടാതെ പണം അയക്കുമ്പോള്‍ സ്വീകര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്സി കോഡും കൃത്യമായിരിക്കണം. തെറ്റായ ഐഎഫ്എസ്സി കോഡോ അക്കൗണ്ട് നമ്പറോ യുപിഐ ഇടപാട് തടസ്സപ്പെടുത്തും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ യുപിഐ ഇടപാടുകള്‍ തടസ്സപ്പെടുന്നുത് ഒഴിവാക്കാം.

പേടിഎം യുപിഐ ഇടപാടിന്റെ പ്രയോജനങ്ങള്‍

മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ചാണ് യുപിഐ ഇടപാടുകള്‍ നടത്തുന്നത് അത്കൊണ്ടു തന്നെ അവ എപ്പോള്‍ വേണമെങ്കിലും എവിടെനിന്നും ചെയ്യാം. ഇടപാടുകള്‍ നടത്തുന്നതിന് ഒരു നിശ്ചിത സമയമില്ല. ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് പണം കൈമാറുന്നതിന് ആര്‍ടിജിഎസ്, ഐഎംപിഎസ്, എന്‍ഇഎഫ്ടി ഇടപാടുകള്‍ പോലെ സര്‍വീസ് ചാര്‍ജ് യുപിഐ ഇടപാടുകള്‍ ഈടാക്കാറില്ല. മാത്രമല്ല അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്സി കോഡ്, ബ്രാഞ്ചിന്റെ പേര്, അക്കൗണ്ട് ഉടമയുടെ പേര് മുതലായവ പോലുള്ള അക്കൗണ്ട് വിശദാംശങ്ങള്‍ ആവശ്യമില്ലാത്തതിനാല്‍ യുപിഐ ഇടപാടുകള്‍ ലളിതവും ഉപയോഗിക്കാന്‍ എളുപ്പമാണ്.

യുപിഐ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ഉപയോക്താവിന് യുപിഐ ഐഡി അല്ലെങ്കില്‍ പിന്‍ മാത്രം നല്‍കിയാല്‍ മതി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍പിസിഐ) ഇന്നിവരാണ് യുപിഐ ഇടപാടുകള്‍ നിയന്ത്രിക്കുന്നത്. അതിനാല്‍, ഇത് തികച്ചും സുരക്ഷിതമാണ്. ഉപഭോക്താവിന് അക്കൗണ്ട് ഉള്ള ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മാത്രമേ പേയ്‌മെന്റുകള്‍ നടത്താന്‍ കഴിയൂ. കൂടാതെ യുപിഐ പിന്‍ സ്ഥിരീകരിച്ചതിനു ശേഷം മാത്രമേ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളു.

 

Tags:    

Similar News