യുപിഐ യൂറോപ്പിലും: റുപ്പേ കാര്‍ഡും ഉപയോഗിക്കാം
ഡെല്‍ഹി: യൂറോപ്പിലും ഇനി മുതല്‍ യുപിഐ വഴിയുള്ള പേയ്മെന്റ് നടത്താം. ഇതിനായി യൂറോപ്യന്‍ പേയ്മെന്റ് സര്‍വീസസ് കമ്പനിയായ വേള്‍ഡ് ലൈനുമായി ധാരണയായെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. എന്‍പിസിഐയ്ക്ക് കീഴിലുള്ള നാഷണല്‍ ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡുമായാണ് വേള്‍ഡ്ലൈന്‍ ധാരണയായതെന്നും അറിയിപ്പിലുണ്ട്. ഇതോടെ യൂറോപ്പിലുടനീളം യുപിഐ വഴിയുള്ള ഇടപാടുകള്‍ സാധ്യമാകും. ഇരു സ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്ത കരാര്‍ പ്രകാരം വേള്‍ഡ് ലൈനിന്റെ ക്യു ആര്‍ കോഡ് സംവിധാനം ഉപയോഗിച്ചാകും പേയ്മെന്റുകള്‍ നടത്തുക. യൂറോപ്പില്‍ ഉപയോഗിക്കുന്ന […]
ഡെല്‍ഹി: യൂറോപ്പിലും ഇനി മുതല്‍ യുപിഐ വഴിയുള്ള പേയ്മെന്റ് നടത്താം. ഇതിനായി യൂറോപ്യന്‍ പേയ്മെന്റ് സര്‍വീസസ് കമ്പനിയായ വേള്‍ഡ് ലൈനുമായി ധാരണയായെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. എന്‍പിസിഐയ്ക്ക് കീഴിലുള്ള നാഷണല്‍ ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡുമായാണ് വേള്‍ഡ്ലൈന്‍ ധാരണയായതെന്നും അറിയിപ്പിലുണ്ട്. ഇതോടെ യൂറോപ്പിലുടനീളം യുപിഐ വഴിയുള്ള ഇടപാടുകള്‍ സാധ്യമാകും. ഇരു സ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്ത കരാര്‍ പ്രകാരം വേള്‍ഡ് ലൈനിന്റെ ക്യു ആര്‍ കോഡ് സംവിധാനം ഉപയോഗിച്ചാകും പേയ്മെന്റുകള്‍ നടത്തുക.
യൂറോപ്പില്‍ ഉപയോഗിക്കുന്ന പോയിന്റ് ഓഫ് സെയില്‍ സിസ്റ്റത്തില്‍ ഇന്ത്യക്കാരുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഇടപാട് നടത്തുന്നതിനും സാധിക്കും. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ റുപേ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് യൂറോപ്പില്‍ പേയ്‌മെന്റുകള്‍ നടത്താന്‍ പിന്നീട് അവസരമൊരുങ്ങുമെന്നും അറിയിപ്പിലുണ്ട്. നിലവില്‍ യൂറോപ്പില്‍ എത്തുന്ന ഇന്ത്യക്കാര്‍ ഇന്റര്‍നാഷണല്‍ കാര്‍ഡ് നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ചാണ് പേയ്മെന്റുകള്‍ നടത്തുന്നത്.
ഇന്ത്യയില്‍ യുപിഐ ഉപയോഗത്തില്‍ വര്‍ധന
സെപ്റ്റംബറില്‍ 11 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ യുപിഐ വഴി നടന്നുവെന്ന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബറില്‍ 678 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്. ആഗസ്റ്റില്‍ രാജ്യത്തെ യുപിഐ ഇടപാടുകളുടെ എണ്ണം 6.6 ബില്യണിലെത്തിയിരുന്നു. തൊട്ടു മുന്‍പത്തെ മാസവുമായി താരതമ്യം ചെയ്താല്‍ 4.6 ശതമാനം വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. രാജ്യത്തെ ഫിന്‍ടെക്ക് ആപ്പുകളില്‍ ഫോണ്‍ പേ വഴിയാണ് ഒട്ടുമിക്ക ഇടപാടുകളും നടന്നത്. ഫോണ്‍പേ വഴിയുള്ള ഇടപാടുകളുടെ അളവ് 47 ശതമാനമായി വര്‍ധിച്ചു. ഗൂഗിള്‍ പേയ്ക്കാണ് രണ്ടാം സ്ഥാനം. യുപിഐ ഇടപാടുകളുടെ 33.1 ശതമാനവും ഗൂഗിള്‍ പേ വഴിയാണ്. പേടിഎം (14.7 ശതമാനം), ആമസോണ്‍ പേ (0.9 ശതമാനം), ഭീം ആപ്പ് (0.4 ശതമാനം) എന്നീ ആപ്പുകളാണ് യഥാക്രമം പിന്നിലുള്ളത്.
ഓഗസ്റ്റില്‍ യുണൈറ്റഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി നടന്ന ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍നുകളുടെ ആകെ മൂല്യം 10.73 കോടി രൂപയിലെത്തിയെന്ന് എന്‍പിസിഐ റിപ്പോര്‍ട്ടിലുണ്ട്. ഇക്കഴിഞ്ഞ ജൂലൈയില്‍ ഇത് 10.63 ലക്ഷം കോടി രൂപയില്‍ എത്തിയിരുന്നു. ജൂണില്‍ 586 കോടി ഇടപാടുകളാണ് നടന്നതെന്നും ഇവയുടെ ആകെ മൂല്യം 10.14 ലക്ഷം കോടി രൂപയായിരിന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇമ്മിഡിയറ്റ് പേയ്മെന്റ് സര്‍വീസിലൂടെ (ഐഎംപിഎസ്) ഓഗസ്റ്റ് മാസം 4.46 ലക്ഷം കോടി രൂപ മൂല്യമുള്ള ഇടപാടുകള്‍ നടന്നുവെന്നും ഇവയിലാകെ 46.69 കോടി ഇടപാടുകളാണുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.