യുപിഐ പേയ്മെൻറ് പാസ് വേഡുകൾ ഇടയ്ക്ക് മാറ്റണം, എസ്ബിഐ മുന്നറിയിപ്പ്

  രാജ്യത്ത് യുണിഫൈഡ് പേയ്മെന്റ് ഇന്റെര്‍ഫേസ് (യുപിഐ) 2016 ലാണ് നിലവില്‍ വരുന്നത്. എന്നാല്‍ യുപിഐ പേമെന്റുകള്‍ക്ക് കൊവിഡ് അനുഗ്രഹമാകുകയായിരുന്നു. ക്യാഷ് രഹിത ഇടപാടുകള്‍ രാജ്യത്ത് കുതിച്ചുയര്‍ന്നത് ഇക്കാലയളവിലാണ്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) കണക്കുകള്‍ പ്രകാരം, ഓഗസ്റ്റില്‍ 10.7 ലക്ഷം കോടി രൂപയുടെ ഇടപാടാണ് യുപിഐ വഴി നടന്നത്. ജൂലൈയില്‍ 6.28 ബില്യണ്‍ ഇടപാടുകളിലൂടെ യുപിഐ ഇടപാടുകള്‍ 10.62 ലക്ഷം കോടി രൂപ കടന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. 46 ബില്യണിലധികം […]

Update: 2022-09-28 03:05 GMT

 

രാജ്യത്ത് യുണിഫൈഡ് പേയ്മെന്റ് ഇന്റെര്‍ഫേസ് (യുപിഐ) 2016 ലാണ് നിലവില്‍ വരുന്നത്. എന്നാല്‍ യുപിഐ പേമെന്റുകള്‍ക്ക് കൊവിഡ് അനുഗ്രഹമാകുകയായിരുന്നു. ക്യാഷ് രഹിത ഇടപാടുകള്‍ രാജ്യത്ത് കുതിച്ചുയര്‍ന്നത് ഇക്കാലയളവിലാണ്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) കണക്കുകള്‍ പ്രകാരം, ഓഗസ്റ്റില്‍ 10.7 ലക്ഷം കോടി രൂപയുടെ ഇടപാടാണ് യുപിഐ വഴി നടന്നത്.

ജൂലൈയില്‍ 6.28 ബില്യണ്‍ ഇടപാടുകളിലൂടെ യുപിഐ ഇടപാടുകള്‍ 10.62 ലക്ഷം കോടി രൂപ കടന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. 46 ബില്യണിലധികം ഇടപാടുകള്‍ വഴി 84.17 ലക്ഷം കോടി രൂപയുടെ ഇടപാടാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയത്.

എന്നാല്‍ ഇതിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കയും വന്‍ തോതില്‍ ഉയരുന്നുണ്ട്. ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങളിലൂടെ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകള്‍ നിരവധിയാണ്. ഇതിനാല്‍ യുപിഐ പേയ്‌മെന്റുകളുടെ ദുരുപയോഗം തടയാന്‍ എസ്ബിഐ ചില സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

ആരില്‍ നിന്ന് പണ സ്വീകരിക്കുമ്പോഴും യുപിഐ പിന്‍ നമ്പര്‍ നല്‍കേണ്ടതില്ല. യുപിഐ പിന്‍ ആവശ്യപ്പെട്ട് കോളോ, സന്ദേശമോ ലഭിച്ചാല്‍ അവഗണിക്കുക.

നിങ്ങള്‍ പണം അയക്കുന്ന വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കണം. പണം സ്വീകരിക്കുന്ന വ്യക്തിയുടേത് വ്യാജ അക്കൗണ്ടല്ലെന്ന് ഉറപ്പാക്കണം.
പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ക്രമരഹിതമോ അജ്ഞാതമോ ആയ അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കരുത്.

എടിഎം പിന്‍ നമ്പര്‍ അല്ലെങ്കില്‍ കാര്‍ഡിന്റെ സിവിവി നമ്പറുകള്‍ ആരുമായും പങ്കിടരുത്. വ്യാപാരിയോ കടയോ വ്യക്തികളോ നല്‍കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് യുപിഐ ആപ്പുകളില്‍ പേയ്‌മെന്റുകള്‍ നടത്താം. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍, ഗുണഭോക്താവിന്റെ പേര് സ്‌ക്രീനില്‍ ദൃശ്യമാകും. പണം അയയ്ക്കുന്നതിന് മുമ്പ് ഗുണഭോക്താവിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുന്നത് ഉറപ്പാക്കുക.

-നിങ്ങളുടെ എടിഎം പിന്‍, നെറ്റ്ബാങ്കിംഗ് പാസ്വേഡുകള്‍, മറ്റ് പാസ്വേഡുകള്‍ എന്നിവ മാറ്റുന്നത് പോലെ, നിങ്ങളുടെ യുപിഐ പിന്‍ പതിവായി മാറ്റുന്നത് നല്ലതാണ്. ഇത് സുരക്ഷ ഉറപ്പാക്കുന്നു.

സേഫ് വിത്ത് എസ്ബിഐ എന്ന കാമ്പയിന്റെ ഭാഗമായാണ് ഡിജിറ്റല്‍ ഇടപാടുകളിലെ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ എസ്ബിഐ മുന്നോട്ട് വച്ചിരിക്കുന്നത്.

Tags:    

Similar News