ഈടില്ലാതെ വിദ്യാഭ്യാസ വായ്പ എങ്ങനെ ലഭിക്കും?

ഉന്നത പഠനം വിദേശത്തായാലും, സ്വദേശത്തായാലും വിദ്യാഭ്യാസ വായ്പകളെ ആശ്രയിക്കുന്നവരുടെ എണ്ണം ഇന്ന് ഒട്ടും കുറവല്ല. പൊതുവെ മതിയായ ഈടിലാണ് ഇത്തരം വായ്പകൾ ബാങ്കുകൾ അനുവദിക്കുക. എന്നാൽ ചില ഘട്ടങ്ങളിൽ ഇതില്ലാതെയും വായ്പ പരിഗണിക്കാറുണ്ട്. ഏത് കോഴ്സ് ,യൂണിവേഴ്സിറ്റിട, രാജ്യം ഇതൊക്കെ ആശ്രയിച്ചാകും  വായ്പ. ഇന്ത്യ ഗവണ്‍മെന്റ് ഈടില്ലാതെ വിദ്യാഭ്യാസ ലഭ്യമാക്കുന്നതിന് ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് ക്രെഡിറ്റ് ഗാരന്റീ ഫണ്ട് സ്‌കീം ഫോര്‍ എജ്യുക്കേഷന്‍ ലോണ്‍സ് (സിജിഎഫ്എസ്ഇഎല്‍). ഈ പദ്ധതി പ്രകാരം വിദ്യാര്‍ഥികള്‍ക്ക് 7.5 ലക്ഷം രൂപ വരെ ഈടൊന്നും […]

Update: 2022-10-31 05:29 GMT

ഉന്നത പഠനം വിദേശത്തായാലും, സ്വദേശത്തായാലും വിദ്യാഭ്യാസ വായ്പകളെ ആശ്രയിക്കുന്നവരുടെ എണ്ണം ഇന്ന് ഒട്ടും കുറവല്ല. പൊതുവെ മതിയായ ഈടിലാണ് ഇത്തരം വായ്പകൾ ബാങ്കുകൾ അനുവദിക്കുക. എന്നാൽ ചില ഘട്ടങ്ങളിൽ ഇതില്ലാതെയും വായ്പ പരിഗണിക്കാറുണ്ട്. ഏത് കോഴ്സ് ,യൂണിവേഴ്സിറ്റിട, രാജ്യം ഇതൊക്കെ ആശ്രയിച്ചാകും വായ്പ.

ഇന്ത്യ ഗവണ്‍മെന്റ് ഈടില്ലാതെ വിദ്യാഭ്യാസ ലഭ്യമാക്കുന്നതിന് ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് ക്രെഡിറ്റ് ഗാരന്റീ ഫണ്ട് സ്‌കീം ഫോര്‍ എജ്യുക്കേഷന്‍ ലോണ്‍സ് (സിജിഎഫ്എസ്ഇഎല്‍). ഈ പദ്ധതി പ്രകാരം വിദ്യാര്‍ഥികള്‍ക്ക് 7.5 ലക്ഷം രൂപ വരെ ഈടൊന്നും നല്‍കാതെ വായ്പയായി ലഭിക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കുന്നത്. വായ്പയ്ക്ക് അപേക്ഷിക്കുന്നവരുടെ വരുമാനം 4.5 ലക്ഷം രൂപയില്‍ കുറവായിരിക്കണം. ഇവിടെ വായ്പയ്ക്ക് ക്രെഡിറ്റ് റിസ്‌ക് ഗാരണ്ടി ഫണ്ട് സ്‌കീം ഗ്യാരണ്ടിയാകുന്നു.

വായ്പ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സബ്സിഡി ലഭിക്കും. സബ്സിഡി പഠന കാലയളവിലും, മൊറട്ടോറിയം കാലയളവിലും മാത്രമേ ലഭിക്കു. ഈ സബ്സ്ഡി പിന്നീടുള്ള വിദ്യാഭ്യാസ വായ്പകള്‍ക്കൊന്നും ലഭിക്കില്ല. അപേക്ഷകര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വായ്പ നല്‍കുന്ന ബാങ്കുകള്‍ക്ക് പരമാവധി ഈടാക്കാവുന്ന പലിശ അതാത് സമയത്തെ ബേസ് റേറ്റിന് മുകളില്‍
രണ്ട് ശതമാനമാണ്.

ഇതിനു പുറമേ, ഇന്ത്യയിലും വിദേശത്തുമായി പഠിക്കാന്‍ ഈടില്ലാതെ വായ്പ നല്‍കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ബാങ്കുകള്‍. പൊതു മേഖല ബാങ്കുകള്‍ ഈടില്ലാതെ 7.5 ലക്ഷം രൂപ വരെയാണ് വായ്പ നല്‍കുന്നത്. എന്നാല്‍, സ്വകാര്യ ബാങ്കുകളും, ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളും 75 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ നല്‍കുന്നുണ്ട്. ഈടില്ലാതെ ലഭിക്കുന്ന വായ്പയില്‍ നിരവധി കോഴ്സുകളും, കോളജുകളും, വിവിധ രാജ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പലിശ നിരക്ക് 10.5 ശതമാനം മുതല്‍ 14 ശതമാനം വരെയാണ്.
വായ്പ എടുക്കാനാഗ്രഹിക്കുന്നവര്‍ വായ്പയുടെ ബാധ്യത ഏറ്റെടുക്കാന്‍ കഴിയുന്ന, പലിശ അടയ്ക്കാന്‍ കഴിയുന്ന ഒരു സഹ അപേക്ഷകനെ കൂടി കണ്ടെത്തണം. പൊതുവേ അത് വിദ്യാര്‍ഥികളുടെ മാതാപിതാക്കളോ, രക്ഷകര്‍ത്താക്കളോ ആകാം.

വായ്പ എടുക്കുന്ന വിദ്യാര്‍ഥിയുടെ പഠന നിലവാരം മികച്ചതായിരിക്കണം, വായ്പ നല്‍കുന്ന സ്ഥാപനത്തിന്റെ ലിസ്റ്റിലുള്ള യൂണിവേഴ്സിറ്റിയായിരിക്കണം തെരഞ്ഞെടുക്കുന്നത്, വായ്പദാതാവ് പഠനം കഴിഞ്ഞ് ജോലി ലഭിക്കുന്നതിന്റെ സാധ്യതകള്‍ക്കനുസരിച്ച് യൂണിവേഴ്സിറ്റികള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടുകും. ഇതിനു പുറമേ, സഹ അപേക്ഷകന്റെ വരുമാനം തെളിയിക്കുന്ന രേഖ, ആദായ നികുതി സമര്‍പ്പിച്ചതിന്റെ രണ്ടു വര്‍ഷത്തെ തെളിവുകള്‍, ബാങ്ക് സ്റ്റേറ്റ്മെന്റ്, സാലറി സ്ലിപ് എന്നിവ നല്‍കണം. സഹ അപേക്ഷകന്‍ ശമ്പള വരുമാനക്കരല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കണം.

വായ്പ എടുക്കുന്നതിനു മുമ്പ് സ്ഥാപനത്തെക്കുറിച്ചും, വായ്പയെക്കുറിച്ചും കൃത്യമായി അന്വേഷണം നടത്തേണ്ടതുണ്ട്. കാരണം വിദേശ പഠനത്തിനായി പോകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതിനൊപ്പം വായ്പ നല്‍കുന്ന സ്ഥാപനങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. ശരിയായ സ്ഥാപനത്തില്‍ നിന്നും ശരിയായ വായ്പ എടുത്തില്ലെങ്കില്‍ അത് വലിയ ബാധ്യതയാകും. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈടില്ലാതെ വായ്പ നല്‍കുന്നതിന് മാതാപിതാക്കളുടെ മാസവരുമാനം, തിരിച്ചടവ് ചരിത്രം, സാമ്പത്തിക നിലവാരം ഇവയൊക്കെ ബാങ്കുകള്‍ പരിഗണിക്കാറുണ്ട്.

Tags:    

Similar News