ഇനി നിക്ഷേപം എളുപ്പം, എന്‍പിഎസിലേക്ക് യുപി ഐ വഴിയും പണമടയ്ക്കാം

  ഇനി എന്‍പിഎസ് അക്കൗണ്ടിലേക്ക് നിങ്ങള്‍ക്ക് യുപി ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേയ്‌സ്) വഴി പണമടയ്ക്കാം. ഏതാനും ദിവസം മുന്‍പാണ് എന്‍പിഎസ് അക്കൗണ്ട് ഉടമകള്‍ക്കായി പുതിയ സൗകര്യം ഏര്‍പ്പെടുത്തുന്നതിനെ പറ്റി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) അറിയിപ്പിറക്കിയത്. നാഷണല്‍ പെന്‍ഷന്‍ സ്‌കീം, അടല്‍ പെന്‍ഷന്‍ യോജന എന്നിവയ്ക്കാണ് യുപി ഐ പേയ്‌മെന്റ് സംവിധാനം ഒരുക്കിയിരിക്കുന്നത്. പുതിയ സംവിധാനം എന്‍പിഎസ് നിക്ഷേപം കൂടുതല്‍ ലളിതമാക്കും. ഡി റെമിറ്റ് പ്രോസസ് വഴിയാണ് എന്‍പിഎസ് പണം നിക്ഷേപിക്കാനുള്ള […]

Update: 2022-08-17 02:23 GMT

 

ഇനി എന്‍പിഎസ് അക്കൗണ്ടിലേക്ക് നിങ്ങള്‍ക്ക് യുപി ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേയ്‌സ്) വഴി പണമടയ്ക്കാം. ഏതാനും ദിവസം മുന്‍പാണ് എന്‍പിഎസ് അക്കൗണ്ട് ഉടമകള്‍ക്കായി പുതിയ സൗകര്യം ഏര്‍പ്പെടുത്തുന്നതിനെ പറ്റി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) അറിയിപ്പിറക്കിയത്. നാഷണല്‍ പെന്‍ഷന്‍ സ്‌കീം, അടല്‍ പെന്‍ഷന്‍ യോജന എന്നിവയ്ക്കാണ് യുപി ഐ പേയ്‌മെന്റ് സംവിധാനം ഒരുക്കിയിരിക്കുന്നത്. പുതിയ സംവിധാനം എന്‍പിഎസ് നിക്ഷേപം കൂടുതല്‍ ലളിതമാക്കും.

ഡി റെമിറ്റ് പ്രോസസ് വഴിയാണ് എന്‍പിഎസ് പണം നിക്ഷേപിക്കാനുള്ള യുപിഐ സേവനം പ്രയോജനപ്പെടുത്താനാവുക. നിലവില്‍ എന്‍പിഎസ് ടിയര്‍ I, II അക്കൗണ്ടുടമകള്‍ ഓണ്‍ലൈന്‍ ബാങ്കിംഗിലൂടെ ഐഎംപിഎസ്, നെഫ്റ്റ്, ആര്‍ടിജിഎസ് എന്നീ വഴികളാണ് നിക്ഷേപത്തിനുപയോഗിക്കുന്നത്.

യുപിഐ സംവിധാനം നടപ്പാക്കിയതോടെ റിയല്‍ ടൈം ട്രാന്‍സാക്ഷനുകള്‍ (തത്സമയ ട്രാന്‍സാക്ഷന്‍) വഴി അപ്പപ്പോള്‍ എന്‍പിഎസ് അക്കൗണ്ടില്‍ നിക്ഷേപം നടത്താം.

യുപിഐ വഴി അതിവേഗ ട്രാന്‍സാക്ഷനുകള്‍ സാധ്യമാക്കുവാനായി ഏതുതരം സാങ്കേതിക വിദ്യയാകും ഉപയോഗിക്കുക എന്നും വ്യക്തമായിട്ടില്ല. സാധാരണയായി ട്രാന്‍സാക്ഷനുകള്‍ വേഗത്തിലാക്കാന്‍ അത്യാധുനിക സെര്‍വര്‍ സംവിധാനങ്ങള്‍ മുതല്‍ സോഫ്‌റ്റ്വെയര്‍ തലത്തിലെ അത്യാധുനിക കോഡിംഗ് രീതികള്‍ വരെ ഫിന്‍ടെക്ക് കമ്പനികള്‍ സ്വീകരിക്കാറുണ്ട്. ഒരുപക്ഷെ ഇതിന്റെ വളരെ വിപുലമായ നടപടികളാകും എന്‍പിസിഐ എടുക്കുക. ഇത് നടപ്പിലായാല്‍ മിക്ക പണമിടപിടാപാടുകളേയും യുപിഐയ്ക്ക് കീഴില്‍ കൊണ്ടു വന്നേക്കും.

 

യുപിഐ ഹാന്‍ഡില്‍ വഴി വെര്‍ച്വല്‍ അക്കൗണ്ട് നമ്പറും പണമടയ്ക്കലും സാധ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍

1. eNPS വെബ്‌സൈറ്റ് തുറക്കുക. ലിങ്ക്:

https://cra-nsdl.com/CRAOnline/VirtualIdCreation.html

https://nps.kfintech.com/dremit/prelogindremit/

2. പെന്‍മനെന്റ് റിട്ടര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (പിആര്‍എഎന്‍) പരിശോധിക്കാന്‍ വിശദാംശങ്ങള്‍ നല്‍കുക

3. ശേഷം, 'ജനറേറ്റ് വെര്‍ച്വല്‍ അക്കൗണ്ട്' ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു റിക്വസ്റ്റ് ട്രസ്റ്റി ബാങ്കിന് കൈമാറും, ഒരു അക്നോളജ്മെന്റ് നമ്പര്‍ പ്രദര്‍ശിപ്പിക്കും. ഓരോ ടിയര്‍ തരത്തിനും പ്രത്യേക നമ്പര്‍ ജനറേറ്റ് ചെയ്തിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കുക.

4. മൊബൈല്‍ നമ്പറിലോ ഇമെയില്‍ ഐഡിയിലോ ലഭിച്ച ഒടിപി നല്‍കുക.

5. വെര്‍ച്വല്‍ അക്കൗണ്ട് സൃഷ്ടിക്കേണ്ട അക്കൗണ്ട്-ടയര്‍ I അല്ലെങ്കില്‍ II തിരഞ്ഞെടുക്കുക.

6. യുപിഐ ഹാന്‍ഡില്‍, പിആര്‍എഎന്‍-ലേക്ക് ഫണ്ട് അയക്കുന്നതിന്, 'PFRDA.15digitVirtualAccount@axisbank' എന്ന ഫോര്‍മാറ്റില്‍ 15 അക്ക വെര്‍ച്വല്‍ അക്കൗണ്ട് നമ്പര്‍ നല്‍കുക

 

Tags:    

Similar News