പെന്‍ഷന്‍കാരുടെപ്രശ്നങ്ങൾ ഇനി പോർട്ടൽ വഴി പരിഹരിക്കാം
അമൃത്‌സർ: പെന്‍ഷന്‍കാരുടെ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനായി ഒരു സംയോജിത പോര്‍ട്ടല്‍ വികസിപ്പിക്കാന്‍ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി കേന്ദ്ര പെൻഷൻ വകുപ്പ് സെക്രട്ടറി വി ശ്രീനിവാസ് പ്രസ്താവിച്ചു. ബാങ്കേഴ്‌സ് അവേര്‍നസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ട്ടിഫിഷ്യല്‍ ഇനന്റലിജന്‍സ് അല്ലെങ്കില്‍ മെഷീന്‍ ലേണിംഗ് വഴി പ്രവര്‍ത്തിക്കുന്ന ഈ പോര്‍ട്ടല്‍ പെന്‍ഷന്‍കാര്‍ക്ക് നല്ല അനുഭവം നല്‍കുമെന്നും പെന്‍ഷന്‍ ആന്‍ഡ് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ സെക്രട്ടറി പറഞ്ഞു. ഇത് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ പോര്‍ട്ടലായ ഭവിഷ്യയുമായും വിവിധ ബാങ്കുകളിലെ പോര്‍ട്ടലുകളുമായും ബന്ധിപ്പിക്കും. പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാരിനും […]
അമൃത്‌സർ: പെന്‍ഷന്‍കാരുടെ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനായി ഒരു സംയോജിത പോര്‍ട്ടല്‍ വികസിപ്പിക്കാന്‍ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി കേന്ദ്ര പെൻഷൻ വകുപ്പ് സെക്രട്ടറി വി ശ്രീനിവാസ് പ്രസ്താവിച്ചു.
ബാങ്കേഴ്‌സ് അവേര്‍നസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ട്ടിഫിഷ്യല്‍ ഇനന്റലിജന്‍സ് അല്ലെങ്കില്‍ മെഷീന്‍ ലേണിംഗ് വഴി പ്രവര്‍ത്തിക്കുന്ന ഈ പോര്‍ട്ടല്‍ പെന്‍ഷന്‍കാര്‍ക്ക് നല്ല അനുഭവം നല്‍കുമെന്നും പെന്‍ഷന്‍ ആന്‍ഡ് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ സെക്രട്ടറി പറഞ്ഞു.
ഇത് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ പോര്‍ട്ടലായ ഭവിഷ്യയുമായും വിവിധ ബാങ്കുകളിലെ പോര്‍ട്ടലുകളുമായും ബന്ധിപ്പിക്കും. പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാരിനും ബാങ്കര്‍മാര്‍ക്കും ഇടയില്‍ തടസ്സമില്ലാത്ത ആശയവിനിമയം ഉറപ്പാക്കാന്‍ ചാറ്റ് ബോട്ട് സേവനവും നടപ്പിലാക്കും.
ആദ്യം പഞ്ചാബ് നാഷണല്‍ ബാങ്കുമായി (പിഎന്‍ബി) സഹകരിച്ച് ഡിപ്പാർട്ട്മെന്റ് അതിനുവേണ്ട ഡിജിറ്റല്‍ സംവിധാനങ്ങള്‍ സൃഷ്ടിക്കും. തുടർന്ന് ഇത് മറ്റ് ബാങ്കുകളിലേക്കും വ്യാപിപ്പിക്കും. പെന്‍ഷന്‍കാരുടെ
പരാതികളിലും മറ്റും ബാങ്ക് അതീവ ശ്രദ്ധ നല്‍കുമെന്നു അദ്ദേഹം വ്യക്തമാക്കി.
പെന്‍ഷന്‍കാരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും ജീവിത സൗകര്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടി നിരവധി ക്ഷേമ നടപടികളും വകുപ്പ് തലത്തിൽ ള്‍ സ്വീകരിച്ചിട്ടുന്നും ശ്രീനിവാസ് പറഞ്ഞു.