എന്‍പിഎസ് പെന്‍ഷന് പ്രത്യേക ഫോം വേണ്ട
വിരമിക്കുമ്പോള്‍ എന്‍പിഎസ് നിധിയില്‍ നിന്ന് ആന്വിറ്റി വാങ്ങുന്നതിന് പ്രത്യേക പ്രൊപ്പോസൽ ഫോം സമര്‍പ്പിക്കേണ്ടതില്ലെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). നിലവില്‍ റിട്ടയര്‍ ചെയ്യുന്നവര്‍ എന്‍പിഎസിന് എക്‌സിറ്റ് ഫോമും ഇന്‍ഷുറന്‍സ് കമ്പനിക്ക് പ്രൊപ്പോസല്‍ ഫോമും സമര്‍പ്പിക്കേണ്ടതുണ്ട്. പുതിയ ചട്ടമനുസരിച്ച് എന്‍പിഎസിന്റെ എക്‌സിറ്റ് ഫോം ആന്വിറ്റി പര്‍ച്ചേസിന്റെ പ്രൊപ്പോസല്‍ ഫോമായി പരിഗണിക്കപ്പെടും. ഇത് വിരമിച്ച മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വലിയ തോതില്‍ ആശ്വാസം നല്‍കും. ഇതു കൂടാതെ ലൈഫ് സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍ ആധാര്‍ അധിഷ്ഠിത […]
വിരമിക്കുമ്പോള്‍ എന്‍പിഎസ് നിധിയില്‍ നിന്ന് ആന്വിറ്റി വാങ്ങുന്നതിന് പ്രത്യേക പ്രൊപ്പോസൽ ഫോം സമര്‍പ്പിക്കേണ്ടതില്ലെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). നിലവില്‍ റിട്ടയര്‍ ചെയ്യുന്നവര്‍ എന്‍പിഎസിന് എക്‌സിറ്റ് ഫോമും ഇന്‍ഷുറന്‍സ് കമ്പനിക്ക് പ്രൊപ്പോസല്‍ ഫോമും സമര്‍പ്പിക്കേണ്ടതുണ്ട്.
പുതിയ ചട്ടമനുസരിച്ച് എന്‍പിഎസിന്റെ എക്‌സിറ്റ് ഫോം ആന്വിറ്റി പര്‍ച്ചേസിന്റെ പ്രൊപ്പോസല്‍ ഫോമായി പരിഗണിക്കപ്പെടും. ഇത് വിരമിച്ച മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വലിയ തോതില്‍ ആശ്വാസം നല്‍കും. ഇതു കൂടാതെ ലൈഫ് സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍ ആധാര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍
ഇന്‍ഷുറന്‍സ് കമ്പനികളോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്‍ഷുറന്‍സ് ബിസിനസില്‍ 'ഈസ് ഓഫ് ഡൂയിംഗ്' നടപ്പിലാക്കി
പോളിസി ഉടമകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന വേണ്ടിയാണ് നീക്കമെന്നും ഐആര്‍ഡിഎഐ ഇറക്കിയ അറിയിപ്പിലുണ്ട്.