ലോണ്‍-ടു-വാല്യു അനുപാതം എന്നാൽ എന്ത്?
ടപടി ഉണ്ടായാല്‍, കുടിശ്ശികയുള്ള വായ്പാ ബാക്കി തിരിച്ചെടുക്കാനും, ഇടപാടില്‍ നിന്ന് ലാഭം നേടാനും വായ്പാ ദാതാവിന് ബുദ്ധിമുട്ടായേക്കാം.
ലോണ്‍ അനുവദിക്കുന്നതിനു മുമ്പായി ധനകാര്യ സ്ഥാപനങ്ങളും, മറ്റ് വായ്പാ ദാതാക്കളും അപേക്ഷകന് തിരിച്ചടവിനുള്ള ശേഷി...
ലോണ്‍ അനുവദിക്കുന്നതിനു മുമ്പായി ധനകാര്യ സ്ഥാപനങ്ങളും, മറ്റ് വായ്പാ ദാതാക്കളും അപേക്ഷകന് തിരിച്ചടവിനുള്ള ശേഷി എത്രത്തോളമാണെന്ന് വിലയിരുത്തുന്നു. ഇതിനെയാണ് ലോണ്‍-ടു-വാല്യു റേഷ്യോ (loan-to-value ratio) എന്നു പറയുന്നത്. സാധാരണഗതിയില്‍, ഉയര്‍ന്ന എല്‍ ടി വി അനുപാതമുള്ള ലോണുകളെ ഉയര്‍ന്ന റിസ്‌ക് ലോണുകളായി കണക്കാക്കപ്പെടുന്നു. അതിനാല്‍ ഇത്തരം ലോണുകള്‍ നല്‍കുമ്പോള്‍ വായ്പയ്ക്ക് ഉയര്‍ന്ന പലിശനിരക്ക് ഈടാക്കും.
ഉയര്‍ന്ന എല്‍ ടി വി അനുപാതമുള്ള ഒരു ലോണിന്, വായ്പാ ദാതാക്കളുടെ അപകടസാധ്യത നികത്തുന്നതിനായി മോര്‍്ഗേജ് ഇന്‍ഷുറന്‍സ് നല്‍കേണ്ടി വരും. ഇത്തരത്തിലുള്ള ഇന്‍ഷുറന്‍സിനെ പ്രൈവറ്റ് മോര്‍ട്ട്ഗേജ് ഇന്‍ഷുറന്‍സ് (പിഎംഐ) എന്ന് വിളിക്കുന്നു. ലോണ്‍-ടു-വാല്യു റേഷ്യോ, ഡൗണ്‍ പേയ്‌മെന്റ് എത്രയെന്ന് നിര്‍ണ്ണയിക്കാനും, വായ്പ വാങ്ങാന്‍ വരുന്നയാള്‍ക്ക് ക്രെഡിറ്റ് നല്‍കണമോ എന്നും നിര്‍ണ്ണയിക്കുന്നു. ലോണ്‍-ടു-വാല്യൂ 80 ശതമാനമോ അതില്‍ താഴെയോ ആണെങ്കില്‍ മിക്ക വായ്പാ ദാതാക്കളും അപേക്ഷകര്‍ക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ലോണ്‍-ടു-വാല്യു റേഷ്യോ കണക്കാക്കുന്നത് വായ്പാ തുകയെ (mortgage amount) വസ്തുവിന്റെ വില (appraised property value) കൊണ്ട് ഹരിച്ചാണ്. ഒരു എല്‍ടിവി അനുപാതം ലോണ്‍ നല്‍കുന്നതില്‍ നിര്‍ണായക ഘടകമാണ്. ഒരു വീട് വാങ്ങുന്നതിനോ, നിലവിലെ മോര്‍ട്ട്ഗേജ് ഒരു പുതിയ ലോണിലേക്ക് മാറ്റുന്നതിനോ ഇത് ഉപയോഗിക്കാം. ഉയര്‍ന്ന റിസ്‌ക്കുള്ള ലോണുകള്‍ ഡിഫോള്‍ട്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഒരു ജപ്തി നടപടി ഉണ്ടായാല്‍, കുടിശ്ശികയുള്ള വായ്പാ ബാക്കി തിരിച്ചെടുക്കാനും, ഇടപാടില്‍ നിന്ന് ലാഭം നേടാനും വായ്പാ ദാതാവിന് ബുദ്ധിമുട്ടായേക്കാം.