ടേപ്പറിംഗ് എന്നാൽ എന്ത്?
യു എസ് ഫെഡറല്‍ റിസര്‍വ് വലിയ തോതിലുള്ള ബോണ്ട് വാങ്ങലുകളില്‍ വരുത്തുന്ന കുറവിനെയാണ് ടേപ്പറിംഗ് എന്ന് പറയുന്നത്.
യു എസ് ഫെഡറല്‍ റിസര്‍വ് വലിയ തോതിലുള്ള ബോണ്ട് വാങ്ങലുകളില്‍ വരുത്തുന്ന കുറവിനെയാണ് ടേപ്പറിംഗ് (tapering) എന്ന് പറയുന്നത്. പണപ്പെരുപ്പം ഏറ്റവും...
യു എസ് ഫെഡറല്‍ റിസര്‍വ് വലിയ തോതിലുള്ള ബോണ്ട് വാങ്ങലുകളില്‍ വരുത്തുന്ന കുറവിനെയാണ് ടേപ്പറിംഗ് (tapering) എന്ന് പറയുന്നത്. പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുമ്പോള്‍ സമ്പദ്വ്യവസ്ഥയില്‍ നിന്നുള്ള പണത്തിന്റെ വിതരണം കുറയ്ക്കാന്‍ സെന്‍ട്രല്‍ ബാങ്ക് ആഗ്രഹിക്കുന്നു. പണപ്പെരുപ്പം ഉയരുമ്പോള്‍ സെന്‍ട്രല്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന പ്രധാന നടപടികളിലൊന്നാണിത്. കൊറോണ വൈറസ് വലിയതോതില്‍ സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ കൊറോണകാലത്ത് നല്‍കിയ സാമ്പത്തിക ഉത്തേജനം പിന്‍വലിക്കാന്‍ ഫെഡറല്‍ ആഗ്രഹിക്കുന്നു.
2007-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയ്ക്ക് ശേഷമാണ് ഫെഡറല്‍ റിസര്‍വ് ആദ്യമായി ബോണ്ട് വാങ്ങുന്നത് കുറയ്ക്കാന്‍ തീരുമാനിച്ചത്. 2010-ല്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കുകയും, 2013-ല്‍ പണനയം കര്‍ശനമാക്കാന്‍ ഫെഡറല്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ആഗോള നിക്ഷേപകര്‍ക്ക് ഫെഡിന്റെ തീരുമാനത്തേക്കുറിച്ച് അറിയില്ലായിരുന്നു.
അടുത്ത മീറ്റിംങിനകം, ബോണ്ട് പര്‍ച്ചേഴ്സുകള്‍ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ഫെഡ് ചെയര്‍ ബെന്‍ ബെര്‍നാങ്കെ പറഞ്ഞു. അപ്രതീക്ഷിതമായ ഈ പ്രഖ്യാപനത്തില്‍ വാള്‍സ്ട്രീറ്റ് ഇടിയുകയും ഇത് ധന വിപണിയുടെ തകര്‍ച്ചയിലേയ്ക്ക് നയിക്കുകയും ചെയ്തു. ഇതായിരുന്നു 2013 ലെ പ്രധാനപ്പെട്ട ടേപ്പറിംഗിന്റെ ഫലം.
യു എസിന്റെ പലിശ നിരക്ക് ലോക മാര്‍ക്കറ്റുകളെ ബാധിക്കും. തുച്ഛമായ പലിശ നിരക്ക് കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ ആളുകളെ പ്രേരിപ്പിച്ചു. ലോകത്തിലെ പ്രധാന ബിസിനസ് മാനേജര്‍മാര്‍ യു എസിലെ അവരുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും വിവിധ ഭാഗങ്ങളില്‍ പണമിറക്കുകയും ചെയ്തു. ടേപ്പറിംഗ് ഇതിനൊരു ഭീഷണിയാണ്. 2013 ന്റെ ഒരാവര്‍ത്തനം ഇനി വന്നാല്‍ ഇന്ത്യയിലെ ധന വിപണികളെ അത് ബാധിക്കും. അതിനാലാണ് ആഗോള വിപണികള്‍ ടേപ്പറിംഗിനെ ഭയക്കുന്നത്.