എന്താണ് വോയ്‌സ്-യൂസര്‍ ഇന്റെര്‍ഫെയ്‌സ് ?
സംസാരിച്ചു കൊണ്ട് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് കണ്ടിട്ടില്ലേ? പാട്ടു പാടാന്‍ പറയുമ്പോള്‍ പാടുന്നതും, എ സി ഓണ്‍ ചെയ്യാന്‍ പറയുമ്പോള്‍ ഓണാക്കുന്നതുമൊക്കെ നമ്മുടെ ശബ്ദം കൊണ്ടാണ് നിര്‍വഹിക്കുന്നത്.
സംസാരിച്ചു കൊണ്ട് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് കണ്ടിട്ടില്ലേ? പാട്ടു പാടാന്‍ പറയുമ്പോള്‍ പാടുന്നതും, എ സി ഓണ്‍ ചെയ്യാന്‍...
സംസാരിച്ചു കൊണ്ട് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് കണ്ടിട്ടില്ലേ? പാട്ടു പാടാന്‍ പറയുമ്പോള്‍ പാടുന്നതും, എ സി ഓണ്‍ ചെയ്യാന്‍ പറയുമ്പോള്‍ ഓണാക്കുന്നതുമൊക്കെ നമ്മുടെ ശബ്ദം കൊണ്ടാണ് നിര്‍വഹിക്കുന്നത്. ഇവിടെ നമ്മുടെ കൈയോ, ടെച്ചോ ഒന്നും ആവശ്യമില്ല. പകരം ശബ്ദം ആ റോള്‍ ഭംഗിയായി നിര്‍വഹിക്കുന്നു.
വോയ്സ് യൂസര്‍ ഇന്റര്‍ഫേസുകള്‍ (വി യു ഐ) വോയ്സ് അല്ലെങ്കില്‍ സ്പീച്ച് കമാന്‍ഡുകള്‍ വഴി ഒരു സിസ്റ്റവുമായി സംവദിക്കാന്‍ ഉപയോക്താവിനെ അനുവദിക്കുകയാണ് ചെയ്യുന്നത്. ആപ്പിളിന്റെ സിരി, ഗൂഗിള്‍ അസിസ്റ്റന്റ്, അലക്സ തുടങ്ങിയ വെര്‍ച്വല്‍ അസിസ്റ്റന്റുകള്‍ വി യു ഐകളുടെ ഉദാഹരണങ്ങളാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ ശ്രദ്ധ മറ്റെവിടെയൊണെങ്കിലും ഒരു ഉല്‍പ്പന്നവുമായി സംവദിക്കാന്‍ വോയ്‌സ്-യൂസര്‍ ഇന്റെര്‍ഫെയ്‌സ് അവസരമൊരുക്കുന്നു. ഹാന്‍ഡ്സ്-ഫ്രീ, ഐ-ഫ്രീ ആയ പുതിയൊരു മാറ്റമാണ് വി യു ഐ അനുവദിക്കുന്നത്.
ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസുകളുടെ അതേ ഡിസൈന്‍ VUI-കളില്‍ ഉപയോഗിക്കാന്‍ കഴിയില്ല. ചുരുക്കത്തില്‍ വി യുഐയില്‍, വിഷ്വലിനു യാതൊരു പ്രാധാന്യവുമില്ല എന്നര്‍ത്ഥം. വോയ്സ് യൂസര്‍ ഇന്റര്‍ഫേസുകള്‍ക്ക് ചില ഉദാഹരണങ്ങള്‍ നോക്കാം.
സിരി
ആപ്പിളിന്റെ iOS, iPadOS, watchOS, macOS, tvOS ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഭാഗമായ ഒരു വെര്‍ച്വല്‍ അസിസ്റ്റന്റാണ് സിരി. അസിസ്റ്റന്റ് വോയ്സ് ക്വറികള്‍, ജെസ്ചര്‍ ബെയ്‌സ്ഡ് കണ്‍ട്രോള്‍, ഫോക്കസ്-ട്രാക്കിംഗ്, നാച്ചുറല്‍ യൂസര്‍ ലാങ്വേജ് ഇന്റര്‍ഫേസ് എന്നീ സേവനങ്ങളിലൂടെ നമ്മള്‍ നല്‍കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും റെക്കമെന്റേഷന്‍ നല്‍കാനും കഴിയും. തുടര്‍ച്ചയായ ഉപയോഗത്തിലൂടെ ഉപഭോക്താക്കളുടെ നാച്ചുറല്‍ യൂസര്‍ ലാങ്വേജ്, സെര്‍ച്ചിങ്ങ് ഹിസ്റ്ററി, മുന്‍ഗണനകള്‍ എന്നിവയുമായി സോഫ്റ്റ്വെയര്‍ പൊരുത്തപ്പെടുന്നു. തിരികെ വ്യക്തിഗത റിസല്‍ട്ടുകള്‍ ലഭ്യമാകുകയും ചെയ്യുന്നു.
അലക്‌സ
ആമസോണ്‍ വികസിപ്പിച്ചെടുത്ത ഒരു വെര്‍ച്വല്‍ അസിസ്റ്റന്റ് സാങ്കേതികവിദ്യയാണ് അലക്സ എന്നറിയപ്പെടുന്നത്. വോയ്സ് ഇന്ററാക്ഷന്‍, മ്യൂസിക് പ്ലേബാക്ക്, ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റുകള്‍ ഉണ്ടാക്കുക, അലാറങ്ങള്‍ സജ്ജീകരിക്കുക, പോഡ്കാസ്റ്റുകള്‍ സ്ട്രീം ചെയ്യുക, ഓഡിയോബുക്കുകള്‍ പ്ലേ ചെയ്യുക, കാലാവസ്ഥ, ട്രാഫിക്, സ്പോര്‍ട്സ്, വാര്‍ത്തകള്‍ പോലുള്ള മറ്റ് തത്സമയ വിവരങ്ങള്‍ എന്നിവയൊക്കെ അലക്‌സ നിങ്ങള്‍ക്കു മുന്നില്‍ എത്തിക്കുന്നു.
ഒരു ഹോം ഓട്ടോമേഷന്‍ സിസ്റ്റമായി നിരവധി സ്മാര്‍ട്ട് ഉപകരണങ്ങളെ നിയന്ത്രിക്കാന്‍ അലക്സയ്ക്ക് കഴിയും. ഓട്ടോമാറ്റിക് സ്പീച്ച് റെക്കഗ്‌നിഷന്‍, നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ്, ലളിതമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് എന്നിവ ഉപയോഗിച്ചാണ് അലക്‌സയുടെ പ്രവര്‍ത്തനം. ആമസോണ്‍ എക്കോ സ്മാര്‍ട്ട് സ്പീക്കറിലും ആമസോണ്‍ ലാബ്126 വികസിപ്പിച്ചെടുത്ത എക്കോ ഡോട്ട്, എക്കോ സ്റ്റുഡിയോ, ആമസോണ്‍ ടാപ്പ് എന്നീ ഉപകരണങ്ങളിലാണ് ആദ്യം ഈ ടെക്‌നോളജി കൊണ്ടുവന്നത്.
ഇന്ന് മറ്റേത് സാങ്കേതിക വിദ്യയേക്കാളും ജനപ്രീതി വോയ്‌സ്-യൂസര്‍ ഇന്റെര്‍ഫെയ്‌സ് നേടിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ കൂടുതല്‍ കൂടുതല്‍ അപ്ലിക്കേഷനുകളിലേക്ക് ഈയൊരു സാങ്കേതിക വിദ്യ ഉപയോഗിച്ചു വരുന്നു. അടുത്ത ഘട്ടത്തില്‍ എങ്ങനെയായിരിക്കും വോയ്‌സ്-യൂസര്‍ ഇന്റെര്‍ഫെയ്‌സ് പ്രവര്‍ത്തിക്കുക എന്നതാണ് ലോകം ഉറ്റു നോക്കുന്നത്.