ബാങ്ക് അക്കൗണ്ട് നിശ്ചലമായോ? പുനഃസ്ഥാപിക്കാം

രണ്ട് വര്‍ഷത്തിലധികമായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ സാമ്പത്തിക ഇടപാടുകള്‍ ഒന്നും നടക്കുന്നില്ലേ? ഇത് ഡോര്‍മെന്റ് അക്കൗണ്ട് എന്ന ഗണത്തിലേക്ക് മാറും.

Update: 2022-01-13 00:40 GMT
trueasdfstory

പല ആവശ്യങ്ങള്‍ക്കായി വ്യത്യസ്ത ബാങ്കുകളില്‍ വിവിധങ്ങളായ അക്കൗണ്ടുകള്‍ എടുക്കുന്നവരാണ് നമ്മള്‍. പുതിയ വായ്പ എടുക്കേണ്ടി വരികയോ, പുതിയ ജോലി...

 

പല ആവശ്യങ്ങള്‍ക്കായി വ്യത്യസ്ത ബാങ്കുകളില്‍ വിവിധങ്ങളായ അക്കൗണ്ടുകള്‍ എടുക്കുന്നവരാണ് നമ്മള്‍. പുതിയ വായ്പ എടുക്കേണ്ടി വരികയോ, പുതിയ ജോലി നേടുകയോ, മറ്റൊരു സ്ഥലത്തേയ്ക്ക് താമസം മാറുകയോ ചെയ്യുമ്പോഴെല്ലാം ഇങ്ങനെ അക്കൗണ്ടുകള്‍ എടുത്തുകൊണ്ടിരിക്കും. പുതിയ അക്കൗണ്ടുകള്‍ എടുക്കുന്ന മുറയ്ക്ക് പഴയവ മറക്കുകയും അതിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ പരിമിതപ്പെടുകയും ചെയ്യും. ഇതോടെ ഫലത്തില്‍ ബാങ്കുകള്‍ ഇത്തരം അക്കൗണ്ടുകളെ പ്രവര്‍ത്തിക്കാത്തവ എന്ന വിഭാഗത്തിലേക്ക് മാറ്റുന്നു.

രണ്ട് വര്‍ഷത്തിലധികമായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ സാമ്പത്തിക ഇടപാടുകള്‍ ഒന്നും നടക്കുന്നില്ലേ? ഇത് ഡോര്‍മെന്റ് അക്കൗണ്ട് എന്ന ഗണത്തിലേക്ക് മാറും. ബാങ്കുകള്‍ നിങ്ങളുടെ അക്കൗണ്ടിനെ ഈ ഗണത്തിലേക്ക് മാറ്റുന്നതോടെ പിന്നീട് ഇതിലൂടെയുള്ള ഇടപാടുകള്‍ നടത്താന്‍ പറ്റാതാവും. മുമ്പ് പല ആവശ്യങ്ങള്‍ക്കും ഇതേ അക്കൗണ്ട് നമ്പറാകും നല്‍കിയിട്ടുണ്ടാകുക. ഉദാഹരണത്തിന് എല്‍ ഐ സി, മ്യൂച്ച്വല്‍ ഫണ്ട് പോലുള്ളവയ്ക്ക്. പിന്നീട് ഡിവിഡന്റും മറ്റും എത്തുന്നത് ഇതേ അക്കൗണ്ടിലേക്കാകും. അപ്പോഴാണ് കാര്യങ്ങള്‍ കുഴയുന്നത്.

ഒരു വര്‍ഷം കഴിഞ്ഞാല്‍

ഒരു വര്‍ഷം മുഴുവന്‍ ഒരു സാമ്പത്തിക പ്രവര്‍ത്തനവും നടത്താത്ത അക്കൗണ്ടുകളെ കുറിച്ച് ഇ മെയില്‍ വഴിയോ എസ് എം എസ് വഴിയോ ബാങ്കുകള്‍ ഉടമകളെ അറിയിക്കാറുണ്ട്. അക്കൗണ്ട് ഉടമ ഇതിനോട് പ്രതികരിക്കുന്നില്ലെങ്കില്‍ അക്കൗണ്ട് 'ഇന്‍ ഓപ്പറേറ്റീവ്' വിഭാഗത്തിലേക്ക് ബാങ്കുകള്‍ക്ക് മാറ്റാം. പിന്നീടാണ് ഡോര്‍മെന്റ് ലേബല്‍ നല്‍കി സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുന്നത്.

ആവശ്യമില്ലാത്തത് ക്ലോസ് ചെയ്യാം

അക്കൗണ്ട് ഡോര്‍മെന്റ് ആകാതെ ശ്രദ്ധിക്കുക എന്നതാണ് പ്രധാന കാര്യം. അക്കൗണ്ട് അനാവശ്യമാണെങ്കില്‍ അത് ക്ലോസ് ചെയ്യുക. അപ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കണം. എല്‍ ഐ സി മണിബാക്ക് പോളിസികള്‍, മ്യൂച്ച്വല്‍ ഫണ്ടുകളിലെ നിക്ഷേപം എന്നിവ പോലുളളവയ്ക്ക് ഈ അക്കൗണ്ട് നമ്പര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയിട്ടില്ല എന്നുറപ്പു വരുത്തുന്നത് നല്ലതാണ്.

പ്രവര്‍ത്തന നിരതമാക്കാം

ആവശ്യമുള്ള അക്കൗണ്ടുകളാണെങ്കില്‍ അവ പ്രവര്‍ത്തന നിരതമാക്കി നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ഇതിന് എന്തെങ്കിലും വിധത്തിലുള്ള പണമിടപാട് ഇടയില്‍ നടത്തിയാല്‍ മതി. ചെക്കിലൂടെയുള്ള പണം കൈമാറ്റം, ചെറിയ നിക്ഷേപം, എ ടി എം ഉപയോഗം, ഓണ്‍ലൈന്‍ ബാങ്കിംഗ് ഇങ്ങനെ എന്തുമാകാം.

വീണ്ടും ആക്ടീവ് ആക്കാം

ഒരോ ബാങ്കിനും ഓരോ നടപടിക്രമങ്ങളാണെങ്കിലും പൊതുവേ ഡോര്‍മെന്റ് അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിന് നേരിട്ട് ബാങ്കില്‍ ഹാജരാകണ്ടി വരും. ഇതിനായി അപേക്ഷ നല്‍കണം. പുതിയ കെ വൈ സി രേഖകളും മതിയായ കാരണവും കാണിക്കേണ്ടി വരും.

Tags:    

Similar News