വിദേശ നാണ്യ ശേഖരം

ഒരു രാജ്യത്തെ സെന്‍ട്രല്‍ ബാങ്കിന്റെ കൈവശമുള്ള വിദേശ കറന്‍സികളാണ് ഫോറിന്‍ എക്സ്ചേഞ്ച് റിസര്‍വ്. അവയെ വിദേശ നാണ്യ ശേഖരം അല്ലെങ്കില്‍ വിദേശ നാണ്യ കരുതല്‍ ശേഖരം എന്നും വിളിക്കുന്നു. സെന്‍ട്രല്‍ ബാങ്കുകള്‍ കരുതല്‍ നാണ്യ ശേഖരം കൈവശം വയ്ക്കുന്നതിന് വിവിധ കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാരണം അവരുടെ കറന്‍സിയുടെ മൂല്യം നിയന്ത്രിക്കുക എന്നതാണ്. രാജ്യത്തെ കയറ്റുമതിക്കാര്‍ അവരുടെ പ്രാദേശിക ബാങ്കുകളില്‍ വിദേശ കറന്‍സി നിക്ഷേപിക്കുന്നു. ഈ ബാങ്കുകളില്‍ നിന്ന് കറന്‍സി സെന്‍ട്രല്‍ ബാങ്കിലേക്ക് മാറ്റുന്നു. കയറ്റുമതിക്കാര്‍ക്ക് അവരുടെ […]

Update: 2022-01-12 00:01 GMT
trueasdfstory

ഒരു രാജ്യത്തെ സെന്‍ട്രല്‍ ബാങ്കിന്റെ കൈവശമുള്ള വിദേശ കറന്‍സികളാണ് ഫോറിന്‍ എക്സ്ചേഞ്ച് റിസര്‍വ്. അവയെ വിദേശ നാണ്യ ശേഖരം അല്ലെങ്കില്‍ വിദേശ...

ഒരു രാജ്യത്തെ സെന്‍ട്രല്‍ ബാങ്കിന്റെ കൈവശമുള്ള വിദേശ കറന്‍സികളാണ് ഫോറിന്‍ എക്സ്ചേഞ്ച് റിസര്‍വ്. അവയെ വിദേശ നാണ്യ ശേഖരം അല്ലെങ്കില്‍ വിദേശ നാണ്യ കരുതല്‍ ശേഖരം എന്നും വിളിക്കുന്നു. സെന്‍ട്രല്‍ ബാങ്കുകള്‍ കരുതല്‍ നാണ്യ ശേഖരം കൈവശം വയ്ക്കുന്നതിന് വിവിധ കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാരണം അവരുടെ കറന്‍സിയുടെ മൂല്യം നിയന്ത്രിക്കുക എന്നതാണ്.

രാജ്യത്തെ കയറ്റുമതിക്കാര്‍ അവരുടെ പ്രാദേശിക ബാങ്കുകളില്‍ വിദേശ കറന്‍സി നിക്ഷേപിക്കുന്നു. ഈ ബാങ്കുകളില്‍ നിന്ന് കറന്‍സി സെന്‍ട്രല്‍ ബാങ്കിലേക്ക് മാറ്റുന്നു. കയറ്റുമതിക്കാര്‍ക്ക് അവരുടെ വ്യാപാര പങ്കാളികള്‍ യുഎസ് ഡോളറിലോ, യൂറോയിലോ, മറ്റ് വിദേശ കറന്‍സികളിലോ ആയിരിക്കും പണം നല്‍കുന്നത്. കയറ്റുമതിക്കാര്‍ അവയെ പ്രാദേശിക കറന്‍സിയിലേക്ക് മാറ്റി തങ്ങളുടെ തൊഴിലാളികള്‍ക്കും, വിതരണക്കാര്‍ക്കും ശമ്പളം നല്‍കാനും, മറ്റു ചെലവുകള്‍ക്കും ഇത് ഉപയോഗിക്കുന്നു.

ആഗോള കറന്‍സി എന്ന നിലയിലുള്ളതിനാല്‍ ഏറ്റവും കൂടുതല്‍ വിദേശ വ്യാപാരം യുഎസ് ഡോളറിലാണ് നടക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള കോര്‍പ്പറേറ്റ് ബോണ്ടുകള്‍ പോലെയുള്ള യൂറോ-ഡിനോമിനേറ്റഡ് ആസ്തികളുടെ ശേഖരവും ബാങ്കുകള്‍ വര്‍ധിപ്പിക്കാറുണ്ട്. മൂന്നാമത്തെ ആസ്തി അവര്‍ അന്താരാഷ്ട്ര നാണയ നിധിയില്‍ (ഐഎംഎഫ്) നിക്ഷേപിച്ചിട്ടുള്ള കരുതല്‍ ശേഖരമാണ്.

സെന്‍ട്രല്‍ ബാങ്കുകള്‍ വിദേശ നാണ്യ ശേഖരം ഉപയോഗിക്കുന്നതിന് പല വഴികളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

രാജ്യങ്ങള്‍ അവരുടെ കറന്‍സികളുടെ മൂല്യം ഒരു നിശ്ചിത നിരക്കില്‍ നിലനിര്‍ത്താന്‍ വിദേശ നാണ്യ ശേഖരം ഉപയോഗിക്കുന്നു. ചൈന ഇതിന് ഉദാഹരണമാണ്. ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യം ഡോളറുമായി ബന്ധിപ്പിക്കുന്നു. ചൈന ഡോളര്‍ സംഭരിക്കുമ്പോള്‍ അത് യുവാ?ന്റെ മൂല്യം ഉയര്‍ത്തുന്നു. ഇത് ചൈനീസ് കയറ്റുമതിയെ അമേരിക്കന്‍ നിര്‍മ്മിത വസ്തുക്കളേക്കാള്‍ വില കൂടിയതാക്കുന്നു. ഇതിനെ മറികടക്കാന്‍ ചൈന ഡോളറുകള്‍ വിപണിയില്‍ വിറ്റഴിക്കാറുണ്ട്. അങ്ങനെ യുവാന്റെ മൂല്യം കുറയ്ക്കുകയും, അവരുടെ കയറ്റുമതിയുടെ മത്സരക്ഷമത നിലനിര്‍ത്തുകയും ചെയ്യുന്നു.

ഫ്ളോട്ടിംഗ് എക്സ്ചേഞ്ച് റേറ്റ് സിസ്റ്റം ഉള്ളവരും കറന്‍സിയുടെ മൂല്യം നിലനിര്‍ത്താന്‍ കരുതല്‍ ധനം ഉപയോഗിക്കുന്നു. ജപ്പാന്റെ കറന്‍സിയായ യെന്‍ ഒരു ഫ്ളോട്ടിംഗ് റേറ്റ് കറന്‍സിയാണങ്കിലും സെന്‍ട്രല്‍ ബാങ്ക് ഓഫ് ജപ്പാന്‍ യുഎസ് ട്രഷറി ബില്ലുകള്‍ വാങ്ങുന്നത് ഡോളറിനേക്കാള്‍ താഴ്ന്ന മൂല്യം നിലനിര്‍ത്താനാണ്. ചൈനയെപ്പോലെ, ഇത് ജപ്പാന്റെ കയറ്റുമതി താരതമ്യേന വിലകുറഞ്ഞതാക്കുന്നു. ഇത് വ്യാപാരവും, സാമ്പത്തിക വളര്‍ച്ചയും വര്‍ധിപ്പിക്കുന്നു. വിദേശ വിനിമയ വിപണിയിലാണ് ഇത്തരം കറന്‍സി വ്യാപാരം നടക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് പണത്തിന്റെ ദ്രവ്യത (liquidity) നിലനിര്‍ത്തുക എന്നതാണ് മൂന്നാമത്തേതും നിര്‍ണായകവുമായ പ്രവര്‍ത്തനം. ഉദാഹരണത്തിന്, ഒരു രാജ്യത്തില്‍ യുദ്ധം, സൈനിക അട്ടിമറി, എന്നിങ്ങനെ ഏതെങ്കിലും തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അത് വിദേശ നിക്ഷേപകരെ പരിഭ്രാന്തരാക്കും. അവര്‍ രാജ്യത്തെ ബാങ്കുകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുകയും, വിദേശ കറന്‍സിക്ക് ക്ഷാമം നേരിടുകയും ചെയ്യും. ഇത് പ്രാദേശിക കറന്‍സിയുടെ മൂല്യം താഴ്ത്തുന്നു. ഇറക്കുമതി ചെലവേറിയതും, പണപ്പെരുപ്പം സൃഷ്ടിക്കുകയും ചെയ്യുന്നു.

അപ്പോള്‍ വിപണിയില്‍ സ്ഥിരത നിലനിര്‍ത്താന്‍ സെന്‍ട്രല്‍ ബാങ്ക് വിദേശ കറന്‍സി വിതരണം ചെയ്യുന്നു. പ്രാദേശിക കറന്‍സിയുടെ മൂല്യം നിലനിര്‍ത്താനും, പണപ്പെരുപ്പം തടയാനും അതിലൂടെ സാധിക്കുന്നു. ആത്മവിശ്വാസം നല്‍കുക എന്നതാണ് മറ്റൊരു കാരണം. വിദേശ നിക്ഷേപകരുടെ നിക്ഷേപങ്ങള്‍ സംരക്ഷിക്കാമെന്ന് സെന്‍ട്രല്‍ ബാങ്ക് ഉറപ്പ് നല്‍കുന്നു. രാജ്യത്തിന്റെ മൂലധന നഷ്ടം ഇത് തടയും.

ചില രാജ്യങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുള്ള മേഖലകള്‍ക്ക് ധനസഹായം നല്‍കുന്നതിന് അവരുടെ കരുതല്‍ ധനം ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ചൈന തങ്ങളുടെ ചില സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ റീക്യാപിറ്റലൈസ് ചെയ്തത് കരുതല്‍ ശേഖരത്തിന്റെ ഒരു ഭാഗം ഉപയോഗിച്ചാണ്.

സെന്‍ട്രല്‍ ബാങ്കുകള്‍ ആഗ്രഹിക്കുന്നത് സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാതെ വരുമാനം വര്‍ധിപ്പിക്കാനാണ്. അതിനുള്ള ഏറ്റവും നല്ല മാര്‍ഗം അവരുടെ കരുതല്‍ ശേഖരങ്ങള്‍ വൈവിധ്യവത്കരിക്കുക എന്നതാണ്. അവര്‍ പലപ്പോഴും സ്വര്‍ണ്ണവും മറ്റ് സുരക്ഷിത നിക്ഷേപങ്ങളും കൈവശം വെക്കുന്നു.

 

Tags:    

Similar News