വൈഫൈ കാര്‍ഡുകള്‍ നല്ലതാണ്, ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാം

വേഗത്തിലും എളുപ്പത്തിലും വിനിമയം നടത്താനാവുമെങ്കിലും ഇതില്‍ ചില അപകടങ്ങള്‍ പതിയിരുപ്പുണ്ട്

Update: 2022-01-12 04:31 GMT
trueasdfstory

കോവിഡ് കാലത്ത് വലിയ അനുഗ്രഹമായിരുന്നു കോണ്ടാക്ട് ലെസ് കാര്‍ഡുകള്‍. കാര്‍ഡ് കൈമാറാതെ പി ഒ എസ് മെഷിനിന് സമീപം കാണിച്ച് ഇടപാട്...

കോവിഡ് കാലത്ത് വലിയ അനുഗ്രഹമായിരുന്നു കോണ്ടാക്ട് ലെസ് കാര്‍ഡുകള്‍. കാര്‍ഡ് കൈമാറാതെ പി ഒ എസ് മെഷിനിന് സമീപം കാണിച്ച് ഇടപാട് നടത്താനാവുന്നു എന്നതാണ് ഇവിടുത്തെ നേട്ടം. നിങ്ങള്‍ സാധനങ്ങള്‍ വാങ്ങുന്ന കടകളിലെയോ, പെട്രോള്‍ ബങ്കിന്റെയോ വൈഫൈ സംവിധാനമുള്ള ടെര്‍മിനലിന്റെ (കാര്‍ഡ് റീഡര്‍ മെഷീന്‍) നാല് സെന്റീമീറ്റര്‍ അടുത്തു വരെ ഇത്തരം കാര്‍ഡ് കാണിച്ചാല്‍ പിന്‍ നമ്പര്‍ അടക്കമുളള വിശദവിവരങ്ങള്‍ വയര്‍ലസായി കൈമാറി പണം പ്രോസസ് ചെയ്ത് അക്കൗണ്ടിലേക്ക് കൈമാറും. മുമ്പ് ഇങ്ങനെ വിവരങ്ങള്‍ നല്‍കാതെ കൈമാറാനാവുന്ന പരമാവധി തുക 2,000 രൂപയായിരുന്നു. എന്നാല്‍ ആര്‍ ബി ഐ പിന്നീട് ഇത് 5,000 രൂപയാക്കി വര്‍ധിപ്പിച്ചു. അതായിത് സ്പര്‍ശനം ഒഴിവാക്കി 5,000 രൂപ വരെ രൂപ വരെ വിനിമയം നടത്താവുന്ന ഏറ്റവും അനുയോജ്യമായ ഒന്നാണ് വൈഫൈ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍.

സൂക്ഷിക്കണം

വേഗത്തിലും എളുപ്പത്തിലും വിനിമയം നടത്താനാവുമെങ്കിലും ഇതില്‍ ചില അപകടങ്ങള്‍ പതിയിരുപ്പുണ്ട്. ഇതില്‍ നിന്ന് പുറപ്പെടുന്ന വൈഫൈ സിഗ്നലുകള്‍ അംഗീകരിക്കപ്പെട്ട ഏത് പി ഒ എസ് മെഷിനിലും സ്വീകരിക്കപ്പെടും. അങ്ങനെ സംഭവിച്ചാല്‍ നിങ്ങളുടെ കാര്‍ഡിലെ പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. നാല് സെന്റീമീറ്റര്‍ പരിധിയിലാണ് കാര്‍ഡ് പ്രവര്‍ത്തിക്കൂ എങ്കിലും ഇവിടെ ജാഗ്രത നിര്‍ബന്ധമാണ്.

നഷ്ടപ്പെടരുത്

മറ്റൊരു അപകടം ഇത്തരം കാര്‍ഡുകള്‍ കൈമോശം വരുമ്പോഴാണ്. ഒരു കാരണവശാലും വൈഫൈ കാര്‍ഡുകള്‍ മൂന്നാമതൊരാളുടെ കൈകളില്‍ എത്തിപ്പെടാനുള്ള സാഹചര്യം ഉണ്ടാവരുത്. ഇത്തരം കാര്‍ഡുകളില്‍ നിന്ന് പണം കൈമാറുന്നതിന് പിന്‍നമ്പര്‍ വേണ്ട എന്നത് തന്നെ കാരണം. സാധനങ്ങള്‍ വാങ്ങി കൗണ്ടറിലെത്തി പി ഒ എസ് മെഷിനില്‍ കാണിക്കുന്നതോടെ പണം കൈമാറും. യഥാര്‍ഥ ഉപോയോക്താക്കള്‍ക്ക് ഇത് സൗകര്യമാണെങ്കിലും അനധികൃതമായി കാര്‍ഡ് കൈവശം വയ്ക്കുന്നവര്‍ക്ക് ഇത് കബളിപ്പിക്കാനുള്ള എളുപ്പവഴിയാണ്. ഇവിടെ ഒരു വിവരവും കൈമാറേണ്ടതില്ല. ജാഗ്രത വേണം.

അതുകൊണ്ട് വൈഫൈ കോണ്ടാക്ടലസ് കാര്‍ഡുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൈമോശം വരുന്നില്ല എന്നുറപ്പു വരുത്തേണ്ടതുണ്ട്. കാര്‍ഡുകള്‍ ഒരു കാരണവശാലും കൈമാറാതിരിക്കുക. വാഹനത്തിന് ഇന്ധനം നിറയ്ക്കുമ്പോഴോ, ഹോട്ടലിലോ കാര്‍ഡ് കൈമാറേണ്ടി വന്നാല്‍ ജാഗ്രത വേണം. ഒപ്പം എസ് എം എസ് സന്ദേശങ്ങള്‍ ശ്രദ്ധിക്കുന്നത് ശീലമാക്കുന്നതും നല്ലതാണ്. ഓരോ ഇടപാടിനും ശേഷം ബാങ്കില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിക്കാറുണ്ടല്ലോ. ഇത്തരം സന്ദേശങ്ങള്‍ നിരന്തരം പിന്തുടര്‍ന്നാല്‍ കാര്‍ഡ് നഷ്ടം മൂലമോ അല്ലാതെയോ ഉള്ള സാമ്പത്തിക നഷ്ടം വേഗത്തില്‍ തിരിച്ചറിഞ്ഞ് കരുതല്‍ നടപടിയെടുക്കാം.

wificard, contactlesscard, വൈഫൈകാര്‍ഡ്,

 

Tags:    

Similar News