അടച്ചു തീര്‍ത്ത മൂലധനം സമം കടമായി വാങ്ങാത്ത പണം

ഇനീഷ്യല്‍ പബ്ലിക് ഓഫറി (initial public offering-IPO) ലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും പ്രാഥമിക വിപണിയില്‍ നിന്ന് സ്വരൂപിക്കുന്ന പണമാണ് അടച്ചു തീര്‍ത്ത മൂലധനം.

Update: 2022-01-11 00:03 GMT
trueasdfstory

ഇനീഷ്യല്‍ പബ്ലിക് ഓഫറി (initial public offering-IPO) ലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും പ്രാഥമിക വിപണിയില്‍ നിന്ന് സ്വരൂപിക്കുന്ന പണമാണ് അടച്ചു...

ഇനീഷ്യല്‍ പബ്ലിക് ഓഫറി (initial public offering-IPO) ലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും പ്രാഥമിക വിപണിയില്‍ നിന്ന് സ്വരൂപിക്കുന്ന പണമാണ് അടച്ചു തീര്‍ത്ത മൂലധനം.

ഓഹരികള്‍ കൈമാറ്റം ചെയ്ത് നിക്ഷേപകരില്‍ നിന്ന് സ്വീകരിക്കുന്ന പണമാണ് ഇത്. അതായത്, പ്രാഥമിക വിപണിയിലൂടെ നിക്ഷേപകര്‍ നേരിട്ട് ഓഹരികള്‍ വാങ്ങുന്നതിലൂടെ ലഭിക്കുന്ന തുക. ദ്വീതീയ വിപണിയില്‍ നിക്ഷേപകര്‍ക്കും വ്യാപാരികള്‍ക്കും ഇടയില്‍ ഓഹരി വ്യാപാരം നടക്കുമ്പോള്‍ അടച്ചു തീര്‍ത്ത മൂലധനം സൃഷ്ടിക്കപ്പെടുന്നില്ല. അപ്പോള്‍ നടക്കുന്ന ഇടപാടുകളില്‍ നിന്നുള്ള വരുമാനം വ്യാപാരികള്‍ക്കിടയില്‍ പങ്കുവയ്ക്കപ്പെടുകയാണ്. കടമായി വാങ്ങാത്ത പണത്തെ അടച്ചു തീര്‍ത്ത മൂലധനം പ്രതിനിധീകരിക്കുന്നു. ഒരു കമ്പനിയുടെ അടച്ച് തീര്‍ത്ത മൂലധനം ആ കമ്പനി അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഓഹരി മൂലധനത്തെ (equity finance) എത്രത്തോളം ആശ്രയിക്കുന്നു എന്ന് കാണിക്കുന്നു.

Tags:    

Similar News