2023ല്‍ നിക്ഷേപിക്കാന്‍ 5 മിഡ്ക്യാപ് മ്യൂച്വല്‍ ഫണ്ടുകള്‍
- കഴിഞ്ഞ കുറച്ച് വ ർഷങ്ങളായി മിഡ്ക്യാപ് ഫണ്ടുകളിൽ നിന്ന് അസാധാരണ വരുമാനം
- 15-17 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി 5 മ്യൂച്വൽ ഫണ്ടുകൾ
- പട്ടികയില്‍ ഒന്നാമന്‍ എഡല്‍വെയ്‌സ് മിഡ്ക്യാപ് മ്യൂച്വല്‍ ഫണ്ട്
ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിക്ഷേപിക്കുന്നതിന് മുന്‍പ് പഠനം നടത്തുന്നവരാണ് നിക്ഷേപകര്‍. ഒരു മ്യൂച്വല്‍ ഫണ്ടിനെ അലയ്ക്കുന്ന പ്രധാന അളവുകോലുകള്‍ ഫണ്ട് മാനേജര്‍മാരുടെ പ്രശസ്തി, സ്‌കീമിന്റെ വിഭാഗം, മൊത്ത ചെലവ് അനുപാതം എന്നിവയാണ്. അതോടൊപ്പം മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ മുന്‍കാല പ്രകടനം പരിഗണിക്കും. മിഡ്ക്യാപ് ഫണ്ടിലേക്ക് നിക്ഷേപിക്കാന്‍ പോകുന്നവരാണെങ്കില്‍ 5 മികച്ച തിരഞ്ഞെടുപ്പുകള്‍ ഇവിടെ കാണാം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിക്ഷേപകര്‍ക്ക് അസാധാരണമായ വരുമാനം നല്‍കിയ മിഡ്ക്യാപ് മ്യൂച്വല്‍ ഫണ്ടുകളെ അറിയാം.
ആദ്യം മിഡ്ക്യാപ് മ്യൂച്വല്‍ ഫണ്ടുകളെ അറിയാം. മിഡ്ക്യാപ് മ്യൂച്വല്‍ ഫണ്ടുകള്‍ അവരുടെ വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ 101 മുതല്‍ 250 വരെ റാങ്കുള്ള കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നവരാണ്. ആസ്തിയുടെ 65 ശതമാനമെങ്കിലും മിഡ്ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കേണ്ടതുണ്ട്. മിഡ്ക്യാപില്‍ വരുന്ന ഏകദേശം അഞ്ച് മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ പ്രതിവര്‍ഷം 15-17 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) നല്‍കിയിട്ടുണ്ടെന്നാണ് മ്യൂച്വല്‍ ഫണ്ട് അസോസിയേഷന്‍ ഡാറ്റ കാണിക്കുന്നത്.
പട്ടികയില്‍ ഒന്നാമന്‍ എഡല്‍വെയ്‌സ് മിഡ്ക്യാപ് മ്യൂച്വല്‍ ഫണ്ടാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രതിവര്‍ഷം 16.80% റിട്ടേണ്‍ നല്‍കി. ഫണ്ട് ആരംഭിച്ച 2007 മുതല്‍ 12.06% ആണ് റിട്ടേണ്‍. 1 ലക്ഷം വളര്‍ന്ന് 5,88,771 രൂപയായി. മഹീന്ദ്ര മാനുലൈഫ് മിഡ് ക്യാപ് ഫണ്ട് പ്രതിവര്‍ഷം 16.54 ശതമാനം റിട്ടേണ്‍ നല്‍കി. 2018 ജനുവരിയില്‍ ഫണ്ട് ഇന്‍സ്‌പെക്ഷന്‍ സമയത്ത് നിക്ഷേപിച്ച 10,000 രൂപ 17,924 രൂപയായി. അഭിനവ് ഖണ്ഡേല്‍വാളും മനീഷ് ലോധയുമാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്.
ബറോഡ ബിഎന്‍പി പാരിബാസ് മിഡ്ക്യാപ് മ്യൂച്വല്‍ ഫണ്ട് പ്രതിവര്‍ഷം 15.98 ശതമാനം നല്‍കി. ഫണ്ട് ആരംഭിച്ച 2013 ജനുവരി 1 മുതല്‍ 18.36 ശതമാനം റിട്ടേണ്‍ നല്‍കി. ശിവ ഗനാനിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. യുടിഐ മിഡ്ക്യാപ് മ്യൂച്വല്‍ ഫണ്ട് പ്രതിവര്‍ഷം 15.33 ശതമാനം വരുമാനം നല്‍കി. 2004 ഏപ്രില്‍ 7ന് സ്‌കീം ആരംഭിച്ചതുമുതല്‍ 17.42 ശതമാനം റിട്ടേണ്‍ നല്‍കി. 10,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ അത് 2,16,861 രൂപ ആയി വളരുമായിരുന്നു. ടോറസ് ഡിസ്‌കവറി മിഡ്ക്യാപ് ഫണ്ട് പ്രതിവര്‍ഷം 14.79 ശതമാനം റിട്ടേണ്‍ നല്‍കി. 1994 സെപ്റ്റംബര്‍ 5ന് സ്‌കീം തുടക്കം മുതല്‍ 7.59 ശതമാനം വരുമാനം നല്‍കി. ഹാര്‍ദിക് ഷായാണ് സ്‌കീം നിയന്ത്രിക്കുന്നത്.