എച്ച്ഡിഎഫ്‌സി ലോജിസ്റ്റിക്‌സിന്റെ എന്‍എഫ്ഒ 11ന് അവസാനിക്കും
- പുതിയ മ്യൂച്വല്‍ ഫണ്ടുമായി എച്ച്ഡിഎഫ്‌സി
- ഗതാഗത, ലോജിസ്റ്റിക് കമ്പനികളില്‍ മുഖ്യ നിക്ഷേപം
;

എച്ച്‌ഡിഎഫ്‌സി ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ് ഫണ്ട് എന്‍എഫ് ഒ ( ന്യൂ ഫണ്ട് ഓഫർ )ഓഗസ്റ്റ് 11 നു അവസാനിക്കും.
വാഹനങ്ങള്‍, ഷിപ്പിംഗ്, തുറമുഖങ്ങള്‍, റെയില്‍വേ, വിമാനത്താവളങ്ങള്‍, എയര്‍ലൈനുകള്‍, ഇ-കൊമേഴ്സ്, റോഡ്/റെയിലുകള്‍/എയര്‍ കാര്‍ഗോകള്‍, വിതരണ ശൃംഖല/വെയര്‍ഹൗസിംഗ് തുടങ്ങി ഗതാഗത, ലോജിസ്റ്റിക് എന്നീ മേഖലകളുടെ അതിവേഗത്തിലുള്ള വളർച്ച പ്രയോജനപ്പെടുത്താനാണ് പുതിയ ഫണ്ട് ലക്ഷ്യമിടുന്നതെന്നു എച്ച്‌ഡിഎഫ്‌സിഅസറ്റ് മാനേജ്‌മെന്റ് കമ്പനി പറഞ്ഞു. വളർന്നു കൊണ്ടിരിക്കുന്ന ഗതാഗത, ലോജിസ്റ്റിക് മേഖലയുടെ സാധ്യത മനസിലാക്കിയാണ് എച്ച്‌ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി ഇങ്ങനൊരു ഫണ്ടിന് തുടക്കം കുറിച്ചിട്ടുള്ളത് .
നിക്ഷേപകർക്ക് ഇന്ത്യയുടെ ഭാവിയെ നയിക്കാൻ കഴിയുന്ന ഒരു മേഖലയിൽ നിക്ഷേപിക്കാനുള്ള അവസരം ഒരുക്കുകയാണ് എച്ച്‌ഡിഎഫ്‌സി ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ് ഫണ്ട്. ഫ്ലെക്സി-ക്യാപ് മാർക്കറ്റ് ഇപ്പോഴുള്ള സമീപനത്തിൽ നിന്ന് മാറി ഒരു പോർട്ട്ഫോളിയോ സൃഷ്ടിക്കാനാണു ഫണ്ട് ലക്ഷ്യമിടുന്നതെന്നു എച്ച്‌ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി അറിയിച്ചു.
ഈ ഫണ്ടിനായുള്ള സ്റ്റോക്ക് തിരഞ്ഞെടുപ്പിന് മുൻപന്തിയിൽ നിൽക്കുന്ന കമ്പനികൾക്ക്/അതാത് സെഗ്‌മെന്റുകളിൽ മാർക്കറ്റ് ലീഡറാകാൻ സാധ്യതയുള്ള കമ്പനികൾക്ക് മുൻഗണന ഉണ്ടായിരിക്കും. ഗതാഗതത്തിലും ലോജിസ്റ്റിക്‌സ് മേഖലയിലും വികസിക്കുന്ന ലാൻഡ്‌സ്‌കേപ്പിൽ നിന്ന് പ്രയോജനം നേടാൻ സാധ്യതയുള്ള കമ്പനികളെയും ഇതിൽ ഉൾപ്പെടുത്തും.
"ഞങ്ങളുടെ നിക്ഷേപകർക്ക് എച്ച്‌ഡിഎഫ്‌സി ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ് ഫണ്ട് അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ടിൽ, വ്യത്യസ്തമായ സാമ്പത്തിക ലക്ഷ്യമുള്ള നിക്ഷേപകർക് സഹായമാകുവാൻ ഞങ്ങൾ എല്ലായ്‌പ്പോഴും ശ്രമിച്ചിട്ടുണ്ട്. എച്ച്‌ഡിഎഫ്‌സി ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ് ഫണ്ട് ഞങ്ങളുടെ പ്രൊഡക്‌റ്റ് ഓഫറിംഗ് വീലിലെ ഏറ്റവും പുതിയ സ്കീം ആയി മാറും എന്ന പ്രതീക്ഷിക്കുന്നു," എച്ച്‌ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ നവനീത് മുനോട്ട് പറഞ്ഞു..