എസ് എം എസിനും പണം നൽകണം; മറഞ്ഞിരിക്കുന്ന ചാർജുകൾ അറിയാം

  25 പൈസ എന്നത് വലിയ കാര്യമല്ല. ഒരു എസ് എം എസ് സന്ദേശത്തിന് പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ ആക്സിസ് ബാങ്ക് ഈടാക്കുന്ന തുകയാണിത്. ഇതൊരു വലിയ തുകയല്ല. പക്ഷെ, മാസം പരമാവധി ഇങ്ങനെ ഒരു അക്കൗണ്ടില്‍ നിന്ന് ഈടാക്കുക 25 രൂപയായിരിക്കുമെങ്കിലോ? വെളുക്കാന്‍ തേച്ചത് വര്‍ധിച്ച് വരുന്ന ഓണ്‍ലൈന്‍-ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയാന്‍ ആര്‍ ബി ഐ തന്നെയാണ് ഒരോ ഇടപാടിനും ബാങ്കുകളോട് എസ് എസ് സന്ദേശമയക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിന്റെ ചുവട് പിടിച്ചാണ് വിവിധ […]

Update: 2022-01-11 06:28 GMT
trueasdfstory

25 പൈസ എന്നത് വലിയ കാര്യമല്ല. ഒരു എസ് എം എസ് സന്ദേശത്തിന് പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ ആക്സിസ് ബാങ്ക് ഈടാക്കുന്ന തുകയാണിത്. ഇതൊരു വലിയ...

 

25 പൈസ എന്നത് വലിയ കാര്യമല്ല. ഒരു എസ് എം എസ് സന്ദേശത്തിന് പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ ആക്സിസ് ബാങ്ക് ഈടാക്കുന്ന തുകയാണിത്. ഇതൊരു വലിയ തുകയല്ല. പക്ഷെ, മാസം പരമാവധി ഇങ്ങനെ ഒരു അക്കൗണ്ടില്‍ നിന്ന് ഈടാക്കുക 25 രൂപയായിരിക്കുമെങ്കിലോ?

വെളുക്കാന്‍ തേച്ചത്

വര്‍ധിച്ച് വരുന്ന ഓണ്‍ലൈന്‍-ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയാന്‍ ആര്‍ ബി ഐ തന്നെയാണ് ഒരോ ഇടപാടിനും ബാങ്കുകളോട് എസ് എസ് സന്ദേശമയക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിന്റെ ചുവട് പിടിച്ചാണ് വിവിധ ബാങ്കുകള്‍ ഇങ്ങനെ പണം ഈടാക്കുന്നത്. രാജ്യത്തെ 48 ബാങ്കുകളില്‍ 19 ഉം മൂന്ന് മാസത്തിലൊരിക്കല്‍ 17.7 രൂപ നികുതി സഹിതം ഇങ്ങനെ ഓരോ അക്കൗണ്ടില്‍ നിന്നും ഈടാക്കുന്നുണ്ട്.

പാടില്ല

എന്നാല്‍ ചില പണമിടപാടുകള്‍ക്ക് ശേഷം എസ് എം എസ് സന്ദേശം അയച്ചാല്‍ പണം ഈടാക്കാന്‍ പാടില്ലെന്ന് ആര്‍ ബി ഐ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് കാറ്റില്‍ പറത്തിയാണ് ബാങ്കുകള്‍ ഇങ്ങനെ പണം പിടുങ്ങുന്നത്. ഡെബിറ്റ് കാര്‍ഡിലൂടെയുള്ള പണമിടപാട്, എ ടി എം ല്‍ നിന്ന് പണം പിന്‍വലിക്കുന്നത്, എന്‍ ഇ എഫ് ടി, ആര്‍ ടി ജി എസ് പണവിനിമയം, പണം അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നത് ഇത്തരം കേസുകളില്‍ എസ് എം എസ് അയക്കുന്നതിന് ഉപഭോക്താക്കളോട് പണം വാങ്ങാന്‍ പാടില്ലെന്നാണ് ആര്‍ ബി ഐ മാര്‍ഗ രേഖ. എന്നാല്‍ ഈ സൗജന്യം നല്‍കാതെ ബാങ്കുകള്‍ പണം ഈടാക്കുകയാണ്.

പണം പിന്‍വലിക്കുക, ഡിപ്പോസിറ്റ് ചെയ്യുക തുടങ്ങിയ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അക്കൗണ്ടില്‍ നടക്കുമ്പോള്‍ ബാങ്കുകള്‍ കസ്റ്റമറുടെ ഫോണിലേക്ക് എസ് എം എസ് സന്ദേശങ്ങള്‍ അയക്കാറുണ്ട്. സന്ദേശമൊന്നിന് ജൂലായ് ഒന്നു മുതല്‍ 25 പൈസ നിരക്കില്‍ ആക്സിസ് ബാങ്ക് ചാര്‍ജ് ഈടാക്കാന്‍ തുടങ്ങി. പരസ്യ സ്വഭാവമുള്ളതും ഒ ടി പി പോലുള്ളതുമായി സന്ദേശങ്ങള്‍ ഈ പരിധിയില്‍ വരില്ല. മുമ്പ് മാസം അഞ്ച് രൂപ എന്ന നിരക്കില്‍ ആയിരുന്നു എസ് എം എസ് ഫീസ് ഈടാക്കിയിരുന്നത്. ഇതാണ് ഇപ്പോള്‍ പരിഷ്‌കരിച്ചത്.

 

Tags:    

Similar News