എന്താണ് പ്രാഥമിക മൂലധന വിപണി
എത്രത്തോളം കമ്പനികള്‍ പ്രാഥമിക വിപണിയിലെത്തി ഓഹരി വില്‍ക്കല്‍ നടത്തുന്നുവോ, അത്രത്തോളം വിശാലമായ ഒരു ദ്വിതീയ വിപണി രൂപപ്പെടുകയും ചെയ്യും.
പ്രാഥമിക വിപണിയിലാണ് മൂലധന സമാഹരണത്തിനായി വ്യവസായ-വാണിജ്യ സ്ഥാപനങ്ങള്‍ ഓഹരികള്‍ (IPO) പുറത്തിറക്കുന്നത്. എന്നാല്‍ ഈ ഐ പി ഒ നടത്തേണ്ടുന്ന...
പ്രാഥമിക വിപണിയിലാണ് മൂലധന സമാഹരണത്തിനായി വ്യവസായ-വാണിജ്യ സ്ഥാപനങ്ങള്‍ ഓഹരികള്‍ (IPO) പുറത്തിറക്കുന്നത്. എന്നാല്‍ ഈ ഐ പി ഒ നടത്തേണ്ടുന്ന സമയം, ഓഹരികളുടെ വില എന്നിവയടക്കം പലകാര്യങ്ങളും നിര്‍ണയിക്കുന്നതില്‍ ദ്വിതീയ വിപണിയുടെ ചലനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. കാരണം, ഒരു കമ്പനിയും വിപണി തകര്‍ന്നു നില്‍ക്കുന്ന സമയത്ത് ഐപിഒ നടത്താന്‍ തയ്യാറാവുകയില്ല. എത്രത്തോളം കമ്പനികള്‍ പ്രാഥമിക വിപണിയിലെത്തി ഓഹരി വില്‍ക്കല്‍ നടത്തുന്നുവോ, അത്രത്തോളം വിശാലമായ ഒരു ദ്വിതീയ വിപണി രൂപപ്പെടുകയും ചെയ്യും.
ഒരു വ്യവസായ സ്ഥാപനത്തിന് അതിന്റെ വികസനത്തിനു വേണ്ടി കൂടുതല്‍ തുക കണ്ടെത്തേണ്ടി വരുമ്പോഴാണ് അവര്‍ ഐപിഒ നടത്താനൊരുങ്ങുന്നത്. ഇവിടെ അവര്‍ ഓഹരികള്‍ പൊതുജനത്തിന് അല്ലെങ്കില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുകയാണ്. ഇങ്ങനെ സമാഹരിക്കുന്ന തുക ഗവേഷണങ്ങള്‍ക്കും പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും കമ്പനികള്‍ ഉപയോഗിക്കുന്നു. കുറച്ചു സമയത്തിനു ശേഷം (Lock-in Period) ഈ ഓഹരികള്‍ ദ്വിതീയ വിപണിയില്‍ (Stock Market) വ്യാപാരത്തിനെത്തും (Listing). അപ്പോള്‍ മറ്റുള്ളവര്‍ക്ക്, ഉദാഹരണമായി, ഐപിഒ യുടെ സമയത്ത് ഓഹരി ലഭിക്കാതിരുന്നവര്‍ക്ക്, അവ വാങ്ങാന്‍ അവസരം ലഭിക്കുന്നു.
മൂന്നുതരത്തില്‍ പ്രാഥമിക വിപണിയില്‍ ഓഹരി വില്‍പ്പന നടക്കുന്നു.
1) പൊതു വില്‍പ്പന ( Public Issue)
2) അവകാശ ഓഹരി വില്‍പ്പന (Rights Issue)
3) സ്വകാര്യ വില്‍പ്പന (Private Placement)
പൊതു വില്‍പ്പന പൊതുജനങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. ഇതിലൂടെ അവര്‍ക്ക് ഓഹരികള്‍ വാങ്ങാന്‍ സാധിക്കുന്നു. അവകാശ ഓഹരി വില്‍പ്പന എന്നാല്‍ ഒരു കമ്പനി അതിന്റെ നിലവിലുള്ള ഓഹരിയുടമകള്‍ക്ക് കൂടുതല്‍ ഓഹരികള്‍ ഡിസ്‌കൗണ്ട് റേറ്റില്‍ വാങ്ങാനുള്ള അവസരം നല്‍കുകയാണ്. ഇതിലൂടെ കമ്പനിയുടെ ഓഹരികള്‍ വിഭജിക്കപ്പെട്ടു പോകുന്നുണ്ടെങ്കിലും (Stock Dilution) വലിയ സങ്കീര്‍ണതകളില്ലാതെ അധിക മൂലധനം സമാഹരിക്കാന്‍ സാധിക്കും. അവകാശ ഓഹരി വില്‍പ്പനയുടെ ഫലമായി കമ്പനികളുടെ 'ഏണിംഗസ്് പെര്‍ ഷെയറി' (EPS)ല്‍ കുറവു വരും. കമ്പിനിയുടെ ലാഭം കൂടുതല്‍ ഓഹരിയുടമകള്‍ക്കായി വീതം വെയ്ക്കേണ്ടി വരുന്നതാണ് കാരണം.
സ്വകാര്യ വില്‍പ്പന പ്രധാനമായും വന്‍കിട നിക്ഷേപകര്‍ക്കും, വന്‍കിട ധനകാര്യ സ്ഥാപനങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. ഒരു കമ്പനിയുടെ ഐപിഒയ്ക്കു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഓഹരി വാങ്ങാന്‍ താല്‍പ്പര്യമുള്ള വന്‍കിട സ്ഥാപനങ്ങള്‍ക്ക് അതിനുള്ള അവസരം നല്കാറുണ്ട്. മൊത്തം ഐപിഒ യുടെ ഒരു നിശ്ചിത ശതമാനം സ്വകാര്യ വില്‍പ്പനയ്ക്കായി മാറ്റിവെയ്ക്കാറുണ്ട്.