നഷ്ടം മറികടക്കാൻ ഫോര്‍വേഡ് റേറ്റ് എഗ്രിമെന്റ്

ഫോര്‍വേഡ് റേറ്റ് എഗ്രിമെന്റ് ഒരു പ്രധാനപ്പെട്ട ഹെഡ്ഗിങ് ഉപകരണമാണ്.

Update: 2022-01-10 03:13 GMT
trueasdfstory

ഫോര്‍വേഡ് റേറ്റ് എഗ്രിമെന്റ് ഒരു പ്രധാനപ്പെട്ട ഹെഡ്ഗിങ് ഉപകരണമാണ്. അതായത്, ഭാവിയില്‍ നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നു മനസ്സിലാക്കി...

ഫോര്‍വേഡ് റേറ്റ് എഗ്രിമെന്റ് ഒരു പ്രധാനപ്പെട്ട ഹെഡ്ഗിങ് ഉപകരണമാണ്. അതായത്, ഭാവിയില്‍ നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നു മനസ്സിലാക്കി അതിനെ മറികടക്കാനായി ഉപയോഗിക്കുന്നതാണിത്. ഒരു വ്യവസായ സ്ഥാപനത്തിന് ബാങ്കില്‍ നിന്നും വായ്പയെടുക്കണമെന്നിരിക്കട്ടെ. വായ്പ മൂന്നുമാസം കഴിഞ്ഞാണ് വേണ്ടത്. അതിനിടയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ (RBI) പോളിസി റേറ്റ് പ്രഖ്യാപനം ഉണ്ടാവാന്‍ സാധ്യതയുണ്ട്. അപ്പോള്‍ പലിശനിരക്കില്‍ വ്യതിയാനമുണ്ടാകും. പലിശ കുറയുമോ, കൂടുമോ എന്ന് ഇപ്പോള്‍ പറയാനാവാത്ത സ്ഥിതിയാണ്.

ഇപ്പോഴത്തെ പലിശനിരക്ക് 5% ആണ്. വ്യവസായ സ്ഥാപനം ബാങ്കിനെ സമീപിച്ച് ഒരു ഫോര്‍വേഡ് റേറ്റ് എഗ്രിമെന്റ് ചര്‍ച്ച ചെയ്യുന്നു. ഇപ്പോഴത്തെ പലിശനിരക്കില്‍ മൂന്നു മാസത്തിനു ശേഷം വായ്പ നല്‍കാന്‍ തയ്യാറാണോ, അതോ എന്തെങ്കിലും വ്യത്യാസം നിരക്കില്‍ വരുത്തേണ്ടതുണ്ടോ എന്നവര്‍ തീരുമാനിക്കുന്നു. രണ്ടു കൂട്ടര്‍ക്കും സ്വീകാര്യമായ ഒരു നിരക്കിലേക്ക് അവര്‍ എത്തിച്ചേരും (ഉദാഹരണമായി 5.10% പലിശ). രണ്ടു മാസത്തിനു ശേഷം ആര്‍ ബി ഐ നിരക്കുകള്‍ പ്രഖ്യാപിക്കുമ്പോള്‍ പലിശ ഉയര്‍ന്ന് 5.50% ആയി എന്നിരിക്കട്ടെ. അപ്പോഴും വ്യവസായ സ്ഥാപനത്തിന് നഷ്ടം വരില്ല. അവര്‍ക്ക് 5.10% പലിശയ്ക്ക് ബാങ്ക് വായ്പ നല്‍കണം. ബാങ്കിന് 0.40% നഷ്ടമുണ്ടാകും. എന്നാല്‍ ആര്‍ ബി ഐ നിരക്ക് കുറച്ചാലോ ഉദാഹരണമായി, 4.50% ലേക്ക് നിരക്ക് താഴ്ന്നാല്‍, വ്യവസായ സ്ഥാപനത്തിന് നഷ്ടമുണ്ടാകും. കാരണം എഗ്രിമെന്റ് അനുസരിച്ച് 5.10% ന് അവര്‍ക്ക് വായ്പ സ്വീകരിക്കേണ്ടി വരും. ബാങ്കിന് 0.60% ലാഭം കിട്ടും. ഇങ്ങനെയാണ് ഫോര്‍വേഡ് റേറ്റ് എഗ്രിമെന്റ് വിപണിയില്‍ പ്രവര്‍ത്തിക്കുന്നത്.

Tags:    

Similar News