മൂവിങ് ആവറേജ് എന്താണ്?

മുന്‍ദിവസങ്ങളിലെ ഓഹരി വിലകളുടെ ശരാശരി കണക്കാക്കി നിലവിലെ വിലയുമായി താരതമ്യം നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്

Update: 2022-01-08 06:24 GMT
trueasdfstory

സാങ്കേതിക വിശകലനത്തിനുപയോഗിക്കുന്ന (Technical analysis) ഒരു ഓഹരി സൂചകമാണ് മൂവിങ് ആവറേജ് (MA). മുന്‍ദിവസങ്ങളിലെ ഓഹരി വിലകളുടെ ശരാശരി കണക്കാക്കി...

സാങ്കേതിക വിശകലനത്തിനുപയോഗിക്കുന്ന (Technical analysis) ഒരു ഓഹരി സൂചകമാണ് മൂവിങ് ആവറേജ് (MA). മുന്‍ദിവസങ്ങളിലെ ഓഹരി വിലകളുടെ ശരാശരി കണക്കാക്കി നിലവിലെ വിലയുമായി താരതമ്യം നടത്തുകയാണ് ചെയ്യുന്നത്. ഇതിലൂടെ വില ഉയരാന്‍ സാധ്യതയുണ്ടോ, കുറയാന്‍ സാധ്യതയുണ്ടോ എന്ന് മനസിലാക്കാം.

ഇത് വളരെ ലളിതവും സാങ്കേതികവുമായ ഒരു വിശകലനോപാധിയാണ്. ഒരു ഓഹരിയുടെ ട്രെന്‍ഡ് തിരിച്ചറിയുന്നതിനും, സപ്പോര്‍ട്ട്‌റെസിസ്റ്റന്റ് ലെവലുകള്‍ നിര്‍ണയിക്കുന്നതിനും മൂവിങ് ആവറേജ് കണക്കാക്കുന്നു. മുന്‍കാല വിലകളെ അടിസ്ഥാനമാക്കിയുള്ളതായതിനാല്‍ ഇതൊരു ട്രെന്‍ഡ് ഫോളോവിംഗ് സൂചകമാണ്.

സിമ്പിൾ മൂവിങ്ങ് അവറേജ് (SMA), എക്സ്പൊണൻഷ്യൽ മൂവിങ് ആവറേജ് (EMA) എന്നിങ്ങനെ രണ്ടുതരത്തില്‍ മൂവിങ് ആവറേജ് നിര്‍ണ്ണയിക്കാം. ഒരു നിക്ഷേപകന് ആവശ്യമുള്ള സമയപരിധി തിരഞ്ഞെടുത്തുകൊണ്ട് ശരാശരി കണക്കാക്കാന്‍ സാധിക്കും. മൂവിങ് ആവറേജ് കണക്കാക്കാന്‍ ഉപയോഗിക്കുന്ന കാലയളവുകള്‍ 15,20,30,50,100,200
ദിവസങ്ങളാണ്. ആവറേജ് കണക്കാക്കുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിലെ
വിലകള്‍ക്ക് കൂടുതല്‍ വെയിറ്റേജ് ലഭിക്കുന്നു.

Tags:    

Similar News