ഷെയര്‍ ബൈബാക്ക് എന്നാൽ എന്ത്?

ഓഹരികളുടെ വിപണി വില വളരെ താഴ്ന്നതാണെന്ന് കമ്പിനി മാനേജ്‌മെന്റ് കരുതുന്ന സാഹചര്യത്തിലും ഷെയര്‍ ബൈബാക്ക് സംഭവിയ്ക്കാം.

Update: 2022-01-07 01:56 GMT
trueasdfstory

ഒരു കമ്പനി പൊതുജനങ്ങള്‍ക്ക് വിറ്റ ഓഹരികള്‍ തിരികെ വാങ്ങുന്നതിനെയാണ് ഷെയര്‍ ബൈബാക്ക് (share buyback) എന്നു പറയുന്നത്. അതായത്, കമ്പനി സ്വന്തം...

ഒരു കമ്പനി പൊതുജനങ്ങള്‍ക്ക് വിറ്റ ഓഹരികള്‍ തിരികെ വാങ്ങുന്നതിനെയാണ് ഷെയര്‍ ബൈബാക്ക് (share buyback) എന്നു പറയുന്നത്. അതായത്, കമ്പനി സ്വന്തം ഓഹരികള്‍ വിപണിയില്‍ നിന്ന് തിരികെ വാങ്ങുന്ന ഇടപാടാണിത്. ഇതിനായി കമ്പനിയുടെ കൈവശം അധിക പണം ഉണ്ടായിരിക്കണം. ഇത് വിപണിയില്‍ ലഭ്യമായിട്ടുള്ള ഓഹരികളുടെ എണ്ണം കുറയ്ക്കുന്നു. ഈ പ്രവര്‍ത്തനം വിപണിയില്‍ ഓഹരികളുടെ ലഭ്യത കുറയ്ക്കുന്നതിനാല്‍ വില വര്‍ധിക്കാന്‍ കാരണമാകും. കൂടാതെ, ഓഹരികളുടെ വിപണി വില വളരെ താഴ്ന്നതാണെന്ന് കമ്പനി മാനേജ്‌മെന്റ് കരുതുന്ന സാഹചര്യത്തിലും ഷെയര്‍ ബൈബാക്ക് സംഭവിയ്ക്കാം.

ഓഹരികള്‍ തിരിച്ചു വാങ്ങുന്നതിലൂടെ വിപണിയിലെ ഓഹരികളുടെ എണ്ണം കുറയുന്നു. അതിനാല്‍ നിലവിലുള്ള ഓഹരികളുടെ മൂല്യം വര്‍ധിക്കാന്‍ ഇടയാകുന്നു. ഇത് ഏണിംഗ്‌സ്-പെര്‍-ഷെയര്‍ (EPS) കൂടാനും, പ്രൈസ്-ടു-ഏണിംഗ്‌സ് റേഷ്യോ (price-to-earnings ratio) കുറയാനും (ഓഹരി വില സ്ഥിരമായി നില്‍ക്കുന്ന സാഹചര്യത്തില്‍) ഇടയാകുന്നു.

കമ്പനിയ്ക്ക് പണമുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ഓഹരികള്‍ തിരികെ വാങ്ങാം. അതിനാല്‍ ഇത് സമയബന്ധിതമായ ഒരു പ്രവര്‍ത്തനമല്ല. കമ്പനി ഓഹരികള്‍ തിരിച്ചു വാങ്ങാൻ തീരുമാനിച്ചാൽ, വിപണിയില്‍ അതിന് താല്‍ക്കാലികമായി വിലയിടിയാന്‍ സാധ്യതയുണ്ട്. ഓഹരി തിരിച്ചുവാങ്ങല്‍ നിക്ഷേപകരില്‍ നെഗറ്റീവ് ചിന്ത സൃഷ്ടിക്കാനിടയാകും. കാരണം, കമ്പനി ലാഭകരമായ നിക്ഷേപത്തിന് ഉപയോഗിക്കേണ്ട പണമാണ് ഈ രീതിയില്‍ ചെലവിടുന്നതെന്ന വിമര്‍ശനവുമുണ്ടാവും.

Tags:    

Similar News