ഡെറ്റ്-ഇക്വിറ്റി അനുപാതം

  ഒരു കമ്പനിയുടെ കടബാധ്യതകള്‍, അതിന്റെ ഓഹരി മൂലധനത്തെ അപേക്ഷിച്ച് എത്രമാത്രം വലുതാണെന്ന് മനസിലാക്കുന്നതിന് ഉപയോഗിക്കുന്ന മാനദണ്ഡമാണ് ഡെറ്റ്-ഇക്വിറ്റി അനുപാതം (Debt-to-Equity Ratio-D/E Ratio). കമ്പനിയുടെ പ്രവര്‍ത്തനത്തിനും, വിപുലീകരണത്തിനും കടം വാങ്ങിയ പണത്തെ എത്രമാത്രം ആശ്രയിക്കുന്നു എന്നതിന്റെ സൂചകമാണിത്. ഒരു സാമ്പത്തിക പ്രതിസന്ധിയുണ്ടായാല്‍ കമ്പനിയ്ക്ക് എല്ലാ ബാധ്യതകളും കൊടുത്തു തീര്‍ക്കാന്‍ സാധിക്കുമോ എന്ന് ഇതിലൂടെ മനസിലാക്കാനാവും. കമ്പനിയുടെ മൊത്തം ബാധ്യതകളെ മൊത്തം ഓഹരിയുടമകളുടെ വിഹിതംകൊണ്ട് ഹരിച്ചാല്‍ഡെറ്റ്-ഇക്വിറ്റി അനുപാതം ലഭിക്കും. D/E= Total liabilities/ Total shareholder's equity. […]

Update: 2022-01-07 02:42 GMT
trueasdfstory

ഒരു കമ്പനിയുടെ കടബാധ്യതകള്‍, അതിന്റെ ഓഹരി മൂലധനത്തെ അപേക്ഷിച്ച് എത്രമാത്രം വലുതാണെന്ന് മനസിലാക്കുന്നതിന് ഉപയോഗിക്കുന്ന മാനദണ്ഡമാണ്...

 

ഒരു കമ്പനിയുടെ കടബാധ്യതകള്‍, അതിന്റെ ഓഹരി മൂലധനത്തെ അപേക്ഷിച്ച് എത്രമാത്രം വലുതാണെന്ന് മനസിലാക്കുന്നതിന് ഉപയോഗിക്കുന്ന മാനദണ്ഡമാണ് ഡെറ്റ്-ഇക്വിറ്റി അനുപാതം (Debt-to-Equity Ratio-D/E Ratio). കമ്പനിയുടെ പ്രവര്‍ത്തനത്തിനും, വിപുലീകരണത്തിനും കടം വാങ്ങിയ പണത്തെ എത്രമാത്രം ആശ്രയിക്കുന്നു എന്നതിന്റെ സൂചകമാണിത്. ഒരു സാമ്പത്തിക പ്രതിസന്ധിയുണ്ടായാല്‍ കമ്പനിയ്ക്ക് എല്ലാ ബാധ്യതകളും കൊടുത്തു തീര്‍ക്കാന്‍ സാധിക്കുമോ എന്ന് ഇതിലൂടെ മനസിലാക്കാനാവും.

കമ്പനിയുടെ മൊത്തം ബാധ്യതകളെ മൊത്തം ഓഹരിയുടമകളുടെ വിഹിതം
കൊണ്ട് ഹരിച്ചാല്‍ഡെറ്റ്-ഇക്വിറ്റി അനുപാതം ലഭിക്കും. D/E= Total liabilities/ Total shareholder's equity. ഉയര്‍ന്നഡെറ്റ്-ഇക്വിറ്റി അനുപാതം ഉയര്‍ന്ന റിസ്‌കിനെയാണ് കാണിക്കുന്നത്. ഡെറ്റ്-ഇക്വിറ്റി അനുപാതം ഉയര്‍ന്നിരുന്നാല്‍ കമ്പനിയില്‍ കടബാധ്യതകള്‍ കൂടുതലും, ഓഹരിയുടമകളുടെ വിഹിതം (പണം) കുറവുമാണ് എന്നര്‍ത്ഥം. ഡെറ്റ്-ഇക്വിറ്റി അനുപാതം ഒരു ഗിയറിംഗ് റേഷ്യോ ആണ്. ഗിയറിംഗ് റേഷ്യോകള്‍ വ്യത്യസ്ത ധന അനുപാതങ്ങളാണ്. ഇവ കണക്കാക്കുന്നത് 'ലിവറിജ്' നെ അടിസ്ഥാനമാക്കിയാണ്. ലിവറിജ് എന്നാല്‍ വെറും കടത്തിന്റെ സൂചകമല്ല, എത്രമാത്രം പണം കടം വാങ്ങി കമ്പനിയില്‍ നിക്ഷേപിച്ചിരിക്കുന്നു എന്നതാണ്. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ താരതമ്യപ്പെടുത്താന്‍ ഈ സൂചകം ഫലപ്രദമാണ്. വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വ്യത്യസ്ത വളര്‍ച്ചാനിരക്കുകളാവും. ഉദാഹരണമായി, ഐടി കമ്പനികളുടെ വളര്‍ച്ചാനിരക്കാവില്ല സ്റ്റീല്‍ കമ്പനികളുടേത്.

ഡെറ്റ്-ഇക്വിറ്റി അനുപാതം കണക്കാക്കുന്നതില്‍ പ്രിഫേഡ് സ്റ്റോക്ക്ന്റെ സ്ഥാനം വളരെ പ്രധാനമാണ്. പ്രിഫേഡ് സ്റ്റോക്ക് കടത്തിന്റെയും, ഓഹരിയുടെയും സ്വഭാവം പ്രകടിപ്പിക്കുന്ന ഹൈബ്രിഡ് ഇന്‍സ്ട്രുമെന്റ് ആണ്. ഇതിനെ ഇക്വിറ്റി ആയി കണക്കാക്കാമോ, ഡെറ്റ് ആയി കണക്കാക്കാമോ എന്നതിനെ ആശ്രയിച്ച്അനുപാതം വ്യത്യാസപ്പെടാം. ഇതൊരു പ്രധാന ന്യൂനതയാണ്.

 

Tags:    

Similar News