എന്താണ് ഡിബഞ്ചറുകള്‍ ?
ഡിബഞ്ചറുകള്‍ (Debentures) ഹ്രസ്വകാല-ഇടക്കാല (Short-to-Medium term) കടപ്പത്രങ്ങളാണ്. ഇവ ചെറിയ സ്ഥാപനങ്ങളോ, കമ്പനികളോ ആണ് പുറത്തിറക്കുന്നത്. ഇവ സ്ഥിരതയുള്ളതും, ഉയര്‍ന്ന വരുമാനം നല്‍കുന്നതുമായ നിക്ഷേപങ്ങളാണ്. എന്നാല്‍ ഇവയ്ക്ക് റിസ്‌ക് കൂടുതലായതിനാല്‍ സുരക്ഷിതമല്ലാത്ത (unsecured) കടപ്പത്രങ്ങള്‍ എന്നും അറിയപ്പെടുന്നു. ഇവയെ പ്രധാനമായും മൂന്നായി തരംതിരിക്കാം- പൂര്‍ണമായും ഓഹരികളാക്കി മാറ്റാന്‍ സാധിക്കുന്ന കടപ്പത്രങ്ങള്‍ (Fully-Convertible Debentures- FCD), ഭാഗികമായി ഓഹരികളാക്കി മാറ്റാന്‍ സാധിക്കുന്ന കടപ്പത്രങ്ങള്‍ (Partly-Convertible Debentures-PCD), ഓഹരികളാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രങ്ങള്‍ (Non-Convertible Debentures-NCD). ഡിബഞ്ചറുകള്‍ പുറത്തിറക്കുന്നയാളാണ് അവയെ […]
ഡിബഞ്ചറുകള്‍ (Debentures) ഹ്രസ്വകാല-ഇടക്കാല (Short-to-Medium term) കടപ്പത്രങ്ങളാണ്. ഇവ ചെറിയ സ്ഥാപനങ്ങളോ, കമ്പനികളോ ആണ് പുറത്തിറക്കുന്നത്. ഇവ സ്ഥിരതയുള്ളതും,...
ഡിബഞ്ചറുകള്‍ (Debentures) ഹ്രസ്വകാല-ഇടക്കാല (Short-to-Medium term) കടപ്പത്രങ്ങളാണ്. ഇവ ചെറിയ സ്ഥാപനങ്ങളോ, കമ്പനികളോ ആണ് പുറത്തിറക്കുന്നത്. ഇവ സ്ഥിരതയുള്ളതും, ഉയര്‍ന്ന വരുമാനം നല്‍കുന്നതുമായ നിക്ഷേപങ്ങളാണ്. എന്നാല്‍ ഇവയ്ക്ക് റിസ്‌ക് കൂടുതലായതിനാല്‍ സുരക്ഷിതമല്ലാത്ത (unsecured) കടപ്പത്രങ്ങള്‍ എന്നും അറിയപ്പെടുന്നു. ഇവയെ പ്രധാനമായും മൂന്നായി തരംതിരിക്കാം- പൂര്‍ണമായും ഓഹരികളാക്കി മാറ്റാന്‍ സാധിക്കുന്ന കടപ്പത്രങ്ങള്‍ (Fully-Convertible Debentures- FCD), ഭാഗികമായി ഓഹരികളാക്കി മാറ്റാന്‍ സാധിക്കുന്ന കടപ്പത്രങ്ങള്‍ (Partly-Convertible Debentures-PCD), ഓഹരികളാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രങ്ങള്‍ (Non-Convertible Debentures-NCD).
ഡിബഞ്ചറുകള്‍ പുറത്തിറക്കുന്നയാളാണ് അവയെ ഓഹരികളാക്കി മാറ്റുന്നതിന്റെ
അനുപാതം തീരുമാനിക്കുന്നത്. ഇഷ്യൂവറുടെ അനുവാദത്തോടെ മുഴുവന്‍ മൂല്യവും ഓഹരികളാക്കി മാറ്റാന്‍ സാധിക്കുന്ന കടപ്പത്രങ്ങളാണ് എഫ്‌സിഡികള്‍. ഇത്തരം ഡിബഞ്ചറുകള്‍ ഓഹരികളാക്കി മാറ്റുമ്പോള്‍ നിക്ഷേപകര്‍ക്ക് സാധാരണ ഓഹരി ഉടമകളുടെ അതേ പദവി ലഭിക്കും. ഇക്വിറ്റിയിലേക്ക് ഇതിനെ പൂര്‍ണമായും മാറ്റാന്‍ കഴിയും. ഇതിന് നിശ്ചിത പലിശ നിരക്ക് ഉണ്ടായിരിക്കും. എഫ്‌സിഡികളെ ഓഹരികളാക്കി മാറ്റാന്‍ കമ്പനിയ്ക്ക് പൂര്‍ണ അധികാരമുണ്ടായിരിക്കും എന്നത് ഇവയെ മറ്റ് ഡിബഞ്ചറുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. കമ്പനി സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടാല്‍ (എഫ്‌സിഡികളുടെ മുതലും, പലിശയും നിക്ഷേപകര്‍ക്ക് തിരികെ നല്‍കാന്‍ കഴിയാതെ വന്നാല്‍) കമ്പനിയ്ക്ക് ഇവയെ ഓഹരികളാക്കി മാറ്റാന്‍ സാധിക്കും. ഇത് നിക്ഷേപകര്‍ക്ക് പലപ്പോഴും നഷ്ടമാവും ഉണ്ടാക്കുക.
പിസിഡി കളില്‍ അതിന്റെ മൂല്യത്തിന്റെ ഒരു നിശ്ചിത ശതമാനം ഓഹരികളാക്കി മാറ്റാന്‍ സാധിക്കും. ബാക്കിയുള്ളവ പണമായി സ്വീകരിക്കാം. എന്‍സിഡികള്‍ക്ക് നിശ്ചിത കാലാവധിയും, പലിശ നിരക്കും ഉണ്ട്. എഫ്‌സിഡികള്‍ക്കും പിസിഡികള്‍ക്കും എന്‍സിഡികളെക്കാള്‍ പലിശ കുറവായിരിക്കും. കാരണം കടപ്പത്രങ്ങള്‍ ഓഹരികളാക്കി മാറ്റുമ്പോള്‍ ഓഹരികള്‍ക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളെല്ലാം (ഓഹരി വിലയിലുണ്ടാകുന്ന മൂല്യ വര്‍ധനവ്, വോട്ടവകാശം മുതലായവ) എഫ്‌സിഡി-പിസിഡി നിക്ഷേപകര്‍ക്ക് ലഭിക്കും. എന്‍സിഡി ഉടമകള്‍ക്ക് പലിശ വരുമാനം മാത്രമേ ലഭിക്കുന്നുള്ളൂ. ഇതാണ് എന്‍സിഡികള്‍ക്ക് ഉയര്‍ന്ന പലിശ ലഭിക്കാന്‍ കാരണം. ഇവയെല്ലാം അണ്‍സെക്യേഡ് ഉപകരണങ്ങള്‍ ആയതിനാല്‍ ഇവയുടെ വിശ്വാസ്യതയും, സുരക്ഷിതത്വവും കമ്പനികളുടെ ക്രെഡിറ്റ് റേറ്റിംഗിനെ ആശ്രയിച്ചിരിക്കും. ഉയര്‍ന്ന റേറ്റിംഗ് ഉള്ള കമ്പനികളുടെ ഡിബഞ്ചറുകള്‍ക്ക് വിശ്വാസ്യത കൂടും എന്നര്‍ത്ഥം.