ബേസിസ് എന്നാൽ എന്ത്?

ബേസിസിന് സാമ്പത്തികശാസ്ത്രത്തില്‍ മൂന്ന് അര്‍ത്ഥങ്ങളുണ്ട്. ഉപയോഗിക്കുന്ന സാഹചര്യത്തിനനുസരിച്ച് ഇത് വ്യത്യാസപ്പെടാം.

Update: 2022-01-07 05:02 GMT
trueasdfstory

ബേസിസിന് (Basis) സാമ്പത്തികശാസ്ത്രത്തില്‍ മൂന്ന് അര്‍ത്ഥങ്ങളുണ്ട്. ഉപയോഗിക്കുന്ന സാഹചര്യത്തിനനുസരിച്ച് ഇത് വ്യത്യാസപ്പെടാം. നിക്ഷേപങ്ങളെ...

 

ബേസിസിന് (Basis) സാമ്പത്തികശാസ്ത്രത്തില്‍ മൂന്ന് അര്‍ത്ഥങ്ങളുണ്ട്. ഉപയോഗിക്കുന്ന സാഹചര്യത്തിനനുസരിച്ച് ഇത് വ്യത്യാസപ്പെടാം. നിക്ഷേപങ്ങളെ സംബന്ധിച്ചുള്ള പരാമര്‍ശങ്ങളില്‍ ഇതിന്റെ അര്‍ത്ഥം മൊത്തം ചെലവ് (total costs/ expenses) എന്നാണ്. ഒരു നിക്ഷേപത്തിനു വേണ്ടി വരുന്ന മൊത്തം ചെലവിനെ കുറിക്കുവാന്‍ ഈ പദം ഉപയോഗിക്കുന്നു.

ധന ഉപകരണങ്ങളുടെ കാര്യത്തില്‍ (ഉദാ: ബോണ്ടുകള്‍,സെക്യൂരിറ്റികള്‍ മുതലായവ) ഇതിന്റെയര്‍ത്ഥം 'വാങ്ങാൻ ചെലവാകുന്ന തുക' (purchasing price) എന്നാണ്. ഒരു ഉല്‍പ്പന്നം വിപണിയില്‍ നിന്ന് വാങ്ങാന്‍ വേണ്ടി വരുന്ന തുക എന്നതാണ് അര്‍ത്ഥം.

ഫ്യൂച്ചേഴ്‌സ് വിപണിയില്‍ ബേസിസിന്റെ അര്‍ത്ഥം ഒരു ഉല്‍പ്പന്നത്തിന്റെ
വിപണി വിലയും (spot price) അതിന്റെ ഫ്യൂച്ചേഴ്‌സ് വിപണിയിലെ വിലയും (futures price) തമ്മിലുള്ള വ്യത്യാസം എന്നാണ്. ഹെഡ്ജ് ഫണ്ടുകളെയും, ആർബിട്രേജ് ഫണ്ടുകളെയും സംബന്ധിച്ച് ഈ വ്യത്യാസം വളരെ നിര്‍ണ്ണായകമാണ്. (ഒരു ഉല്‍പ്പന്നത്തിന്റെ വിപണി വിലയും, അതിന്റെ ഫ്യൂച്ചേഴ്‌സ് വിലയും തമ്മിലുള്ള വ്യത്യാസം ​ഗണ്യമായാൽ, ആർബിട്രേജ് ഫണ്ടുകൾ ഈ വ്യത്യാസം മുതലെടുത്ത് ലാഭമുണ്ടാക്കും.)

മൂലധനനേട്ട നികുതി (capital gains tax) കണക്കാക്കുമ്പോള്‍ ഈ പ്രയോഗത്തിന് പ്രാധാന്യമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ 'കോസ്റ്റ് ബേസിസ്' എന്നോ 'ടാക്സ് ബേസിസ്' എന്നോ ഉപയോഗിക്കുന്നു.

Tags:    

Similar News