പി എഫ് വിഹിതമടക്കുന്നവരാണോ? ആധാര്‍ ബന്ധിപ്പിക്കാം

  സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കാന്‍ നിരന്തരം അധികൃതര്‍ ആവശ്യപ്പെടുന്നത്. ഇതിന്റെ തുടര്‍ച്ചയെന്നോണം ഇപ്പോള്‍ ആധാര്‍ നമ്പര്‍ പി എഫ് (പ്രോവിഡന്റ് ഫണ്ട്) അക്കൗണ്ടുമായും ബന്ധിപ്പക്കണമെന്ന ചട്ടം നിലവില്‍ വന്നു. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഇത് സംബന്ധിച്ച് കൊണ്ടു വന്ന നിയമം കഴിഞ്ഞ ജൂണ്‍ മുതല്‍ പ്രാബല്യത്തിലുണ്ട്. 4.5 കോടി ജീവനക്കാരാണ്് പി എഫ് വിഹിതം അടച്ചു വരുന്നത്. ഇവരെല്ലാം ആധാര്‍ കാര്‍ഡുമായി […]

Update: 2022-01-07 05:20 GMT
trueasdfstory

സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായും ബാങ്ക് അക്കൗണ്ടുമായും...

 

സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കാന്‍ നിരന്തരം അധികൃതര്‍ ആവശ്യപ്പെടുന്നത്. ഇതിന്റെ തുടര്‍ച്ചയെന്നോണം ഇപ്പോള്‍ ആധാര്‍ നമ്പര്‍ പി എഫ് (പ്രോവിഡന്റ് ഫണ്ട്) അക്കൗണ്ടുമായും ബന്ധിപ്പക്കണമെന്ന ചട്ടം നിലവില്‍ വന്നു. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഇത് സംബന്ധിച്ച് കൊണ്ടു വന്ന നിയമം കഴിഞ്ഞ ജൂണ്‍ മുതല്‍ പ്രാബല്യത്തിലുണ്ട്. 4.5 കോടി ജീവനക്കാരാണ്് പി എഫ് വിഹിതം അടച്ചു വരുന്നത്. ഇവരെല്ലാം ആധാര്‍ കാര്‍ഡുമായി ഇതിനെ ബന്ധിപ്പിക്കേണ്ടി വരും.

നേട്ടങ്ങള്‍


ഇങ്ങനെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാല്‍ പി എഫ് അക്കൗണ്ടുടമകള്‍ക്ക് നേട്ടങ്ങള്‍ അനവധിയാണ്. ഇ പി എഫ് ആധാറുമായും യു എ എന്‍( യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍-വിവിധ തിരിച്ചറിയല്‍ നമ്പറുകളെ ബന്ധിപ്പിക്കുന്ന പരിവാര്‍ നമ്പര്‍) നമ്പറുമായും ബന്ധിപ്പിക്കുന്നതോടെ തിരിച്ചറിയല്‍ വിവരങ്ങള്‍ക്ക് ഏകീകൃത സ്വഭാവം കൈവരും. വിവിധ സ്ഥാപനങ്ങള്‍ക്ക് കീഴിലെ വ്യത്യസ്തമായ തിരിച്ചറിയല്‍ രേഖകളില്‍ വിവരങ്ങള്‍ക്ക് സമാന രൂപം ഇങ്ങനെ കൈവരും. ഇതോടെ പിന്നീടുള്ള കാര്യങ്ങള്‍ എളുപ്പമാകും. കൂടാതെ വിവിധ നമ്പറുകള്‍ ഇങ്ങനെ ബന്ധിപ്പിക്കുന്നതോടെ അക്കൗണ്ട് ഇരട്ടിപ്പ് ഒഴിവാകും. ഏറ്റവും പ്രധാനപ്പെട്ട നേട്ടം അത്യാവശ്യത്തിന് പണം പിന്‍വലിക്കാനുള്ള വഴി എളുപ്പമാകും എന്നതാണ്. സാധാരണ പി എഫില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ അപേക്ഷ തൊഴില്‍ ദാതാവ് അറ്റസ്റ്റ് ചെയ്യണം. ഇവിടെ അതിന്റെ ആവശ്യമുണ്ടാകില്ല. ഓണ്‍ലൈനില്‍ ആയാസരഹിതമായി ഇത് ചെയ്യാം.

അടവ് മുടങ്ങാം

ആധാര്‍ പിഎഫില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ വിഹിതം അടവ് തന്നെ മുടങ്ങിയേക്കാം. 12 അക്ക യു എ എന്‍ (യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍) ഉം ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്. ഇത് ചെയ്യാത്ത അക്കൗണ്ടുകളുടെ ഇ സി ആര്‍( ഇലക്ട്രോണിക് ചലാന്‍ കം റിട്ടേണ്‍) പൂരിപ്പിക്കാനാവില്ല. അതായിത് ഇതോടെ അക്കൗണ്ടുടമകള്‍ക്ക് വേണ്ടി തൊഴിലുട നല്‍കുന്ന വിഹിതം നിലയ്ക്കുകയും ചെയ്യും.

അക്കൗണ്ട് ബന്ധിപ്പിക്കാം

ഇ പി എഫ് ഒ യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അംഗങ്ങള്‍ക്ക് ഇത് ചെയ്യാം. www.epfindia.gov.in എന്ന സൈറ്റില്‍ കയറി e-KYC Portal-Link UAN Aadhar ലിങ്ക് വഴി ഇത് പൂര്‍ത്തിയാക്കാം. പേരും ആധാര്‍ നമ്പറും യു എ എന്‍ നമ്പറും ഇവിടെ നല്‍കുക. പിന്നീട് ആവശ്യമായ വിവരങ്ങള്‍ നല്‍കാം. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പി അപ് ലോഡ് ചെയ്ത് ലിങ്കിംഗ് നടപടകള്‍ പൂര്‍ത്തിയാക്കാം.

 

Tags:    

Similar News