എബിറ്റ്ഡ-ടു-സെയിൽസ് റേഷ്യോ (Ebitda Margin)

  ഒരു കമ്പനിയുടെ എബിറ്റ്ഡ (Earnings before interest, tax, depreciation, amortization)യെ സെയിൽസ് റവന്യൂ (ബിസിനസ് വരുമാനം) കൊണ്ട് ഹരിച്ചാല്‍ എബിറ്റ്ഡ-ടു-സെയിൽസ് റേഷ്യോ ലഭിക്കും. അതായത് കമ്പനിയുടെ പ്രവര്‍ത്തന ലാഭവും (പ്രവര്‍ത്തന ചെലവുകള്‍ഒഴിച്ചുള്ള വരുമാനം) ബിസിനസില്‍ നിന്നുള്ള വരുമാനവും (റവന്യൂ) തമ്മിലുള്ളതാരതമ്യമാണിത്. രണ്ടും തുല്യമായി വന്നാല്‍ എബിറ്റ്ഡ 1 ആയിരിക്കും. അതായത്,എബിറ്റ്ഡയും (ഇത് കമ്പനിയുടെ പ്രവര്‍ത്തനചെലവുകള്‍ കിഴിച്ചുള്ള വരുമാനമാണ്.പ്രവര്‍ത്തന ചെലവുകളെന്നാല്‍ ശമ്പളം, വാടക, അസംസ്‌കൃത വസ്തുക്കള്‍വാങ്ങാനുള്ള ചെലവ് എന്നിവ) സെയിൽസ് റവന്യൂ തുല്യമായിരിക്കുന്നു എന്നതിന്റെഅര്‍ത്ഥം കമ്പിനിയുടെ […]

Update: 2022-01-07 06:43 GMT
trueasdfstory

ഒരു കമ്പനിയുടെ എബിറ്റ്ഡ (Earnings before interest, tax, depreciation, amortization)യെ സെയിൽസ് റവന്യൂ (ബിസിനസ് വരുമാനം) കൊണ്ട് ഹരിച്ചാല്‍ എബിറ്റ്ഡ-ടു-സെയിൽസ് റേഷ്യോ...

 

ഒരു കമ്പനിയുടെ എബിറ്റ്ഡ (Earnings before interest, tax, depreciation, amortization)
യെ സെയിൽസ് റവന്യൂ (ബിസിനസ് വരുമാനം) കൊണ്ട് ഹരിച്ചാല്‍ എബിറ്റ്ഡ-ടു-സെയിൽസ് റേഷ്യോ ലഭിക്കും.

അതായത് കമ്പനിയുടെ പ്രവര്‍ത്തന ലാഭവും (പ്രവര്‍ത്തന ചെലവുകള്‍
ഒഴിച്ചുള്ള വരുമാനം) ബിസിനസില്‍ നിന്നുള്ള വരുമാനവും (റവന്യൂ) തമ്മിലുള്ള
താരതമ്യമാണിത്. രണ്ടും തുല്യമായി വന്നാല്‍ എബിറ്റ്ഡ 1 ആയിരിക്കും. അതായത്,
എബിറ്റ്ഡയും (ഇത് കമ്പനിയുടെ പ്രവര്‍ത്തനചെലവുകള്‍ കിഴിച്ചുള്ള വരുമാനമാണ്.
പ്രവര്‍ത്തന ചെലവുകളെന്നാല്‍ ശമ്പളം, വാടക, അസംസ്‌കൃത വസ്തുക്കള്‍
വാങ്ങാനുള്ള ചെലവ് എന്നിവ) സെയിൽസ് റവന്യൂ തുല്യമായിരിക്കുന്നു എന്നതിന്റെ
അര്‍ത്ഥം കമ്പിനിയുടെ വരുമാനം മികച്ചതാണ് എന്നാണ്.

ഇത് പണമൊഴുക്കിനെയും (ലിക്യുഡിറ്റി) സൂചിപ്പിക്കുന്നു. ഇത് ലാഭക്ഷമതയുടെ (പ്രോഫിറ്റബിലിറ്റി) സൂചകം കൂടിയാണ്. റേഷ്യോ 1 ല്‍ കുറവായാല്‍ കമ്പനിയുടെ ലാഭക്ഷമതയില്‍ കാര്യമായ പ്രശ്‌നമുണ്ട് എന്നര്‍ത്ഥം. (റേഷ്യോ 1 ആവാനുള്ള സാധ്യത വളരെ കുറവാണ്. മെച്ചപ്പെട്ട പ്രകടനം നടത്തുന്ന ഒരു കമ്പനിയുടെ റേഷ്യോ 1നോട് അടുത്തതാവാനേ സാധ്യതയുള്ളൂ).

Tags:    

Similar News