കോള്‍മണി മാര്‍ക്കറ്റ് (നോട്ടീസ് മണിമാര്‍ക്കറ്റ്) എന്നാല്‍ എന്ത്?
കോള്‍ മണി റേറ്റ് ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ബാങ്കുകള്‍ ഡിപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ വഴി വിപണിയില്‍ നിന്നും പണം സമാഹരിച്ച് അതിലേക്ക് നിക്ഷേപിക്കുന്നു.
പണവിപണിയിലെ ഏറ്റവും നിര്‍ണായകമായ ഒരു വിഭാഗമാണ് കോള്‍ മണി മാര്‍ക്കറ്റ്. ബാങ്കുകളാണ് ഈ വിഭാഗത്തിലെയും പ്രധാന ഇടപാടുകാര്‍. ബാങ്കുകളുടെ...
പണവിപണിയിലെ ഏറ്റവും നിര്‍ണായകമായ ഒരു വിഭാഗമാണ് കോള്‍ മണി മാര്‍ക്കറ്റ്. ബാങ്കുകളാണ് ഈ വിഭാഗത്തിലെയും പ്രധാന ഇടപാടുകാര്‍. ബാങ്കുകളുടെ പക്കലുള്ള അധികപണം (Surplus Money) ഓഹരി വിപണിയിലേക്ക് ഒരു ദിവസത്തേയ്ക്ക് കൊടുക്കുകയും, തൊട്ടടുത്ത ദിവസം തിരികെ വാങ്ങുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി. ഇതിനെ 'ഓവര്‍നൈറ്റ് മണി' എന്നുവിളിക്കുന്നു. ഒരു ദിവസത്തില്‍ കൂടുതല്‍ സമയത്തേക്ക് പണം കൊടുക്കുന്നത് അല്ലെങ്കില്‍ വാങ്ങുന്നത് 'നോട്ടീസ് മണി' എന്നറിയപ്പെടുന്നു.
യാതൊരു ഈടും (Collateral Security) വാങ്ങാതെയാണ് ഇത്തരത്തില്‍ പണം കൈമാറ്റം നടക്കുന്നത്. ഇത്തരം വ്യാപാരങ്ങള്‍ അങ്ങേയറ്റം അപകട സാധ്യത (Risk) കൂടിയ ഗണത്തിലായിരിക്കും. പണത്തിന്റെ ഒഴുക്കും (Liquidity), വിപണിയിലെ ചാഞ്ചാട്ടവും (Valatility) ഈ ഇടപാടുകളില്‍ വളരെ കൂടുതലായിരിക്കും. ഓഹരി വിപണിയിലെ ഡീലര്‍മാര്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവയാണ്് ഈ വിപണിയിലെ പ്രധാന പങ്കാളികള്‍.
കോള്‍ മണി മാര്‍ക്കറ്റും മറ്റു ഹ്രസ്വകാല പണഉല്‍പ്പന്നങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. കോള്‍ മണി റേറ്റ് ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ബാങ്കുകള്‍ ഡിപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ വഴി വിപണിയില്‍ നിന്നും പണം സമാഹരിച്ച് അതിലേക്ക് നിക്ഷേപിക്കുന്നു. കോള്‍ മണി റേറ്റ് താഴുമ്പോള്‍, ബാങ്കുകള്‍ കോള്‍ മണി സ്വീകരിച്ച് ഡിപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റുകളിലും കൊമേര്‍ഷ്യല്‍ പേപ്പറുകളിലും നിക്ഷേപിക്കുന്നു. ഈ സാമ്പത്തിക ഉപകരണങ്ങളുടെ പലിശ നിരക്കിലുള്ള അന്തരം
ബാങ്കുകളുടെ ലാഭമാകുന്നു.