ബിഡ് & ആസ്‌ക് എന്നാൽ എന്ത്?
ഒരു നിശ്ചിത സമയത്ത് ഒരു ഓഹരി/ സെക്യൂരിറ്റി വില്‍ക്കാനും, വാങ്ങാനും കഴിയുന്ന മികച്ച വിലയെ സൂചിപ്പിക്കുന്ന പദങ്ങളാണ് ബിഡ് & ആസ്‌ക് (bid and ask). ഒരു ഉല്‍പ്പന്നത്തിന് വാങ്ങുന്നയാള്‍ (buyer) നല്‍കാന്‍ തയ്യാറുള്ള പരമാവധി വിലയാണ് (maximum buying price) ബിഡ് പ്രൈസ് (bid price). അതേ സാധനത്തിന് ഒരു വില്‍പ്പനക്കാരന്‍ (seller) സമ്മതിക്കാനിടയുള്ള ഏറ്റവും കുറഞ്ഞ വിലയാണ് (lowest selling price) ആസ്‌ക് പ്രൈസ് (ask price). ഉയര്‍ന്ന ബിഡ് പ്രൈസും, താഴ്ന്ന ആസ്‌ക് […]
ഒരു നിശ്ചിത സമയത്ത് ഒരു ഓഹരി/ സെക്യൂരിറ്റി വില്‍ക്കാനും, വാങ്ങാനും കഴിയുന്ന മികച്ച വിലയെ സൂചിപ്പിക്കുന്ന പദങ്ങളാണ് ബിഡ് & ആസ്‌ക് (bid and ask)....
ഒരു നിശ്ചിത സമയത്ത് ഒരു ഓഹരി/ സെക്യൂരിറ്റി വില്‍ക്കാനും, വാങ്ങാനും കഴിയുന്ന മികച്ച വിലയെ സൂചിപ്പിക്കുന്ന പദങ്ങളാണ് ബിഡ് & ആസ്‌ക് (bid and ask). ഒരു ഉല്‍പ്പന്നത്തിന് വാങ്ങുന്നയാള്‍ (buyer) നല്‍കാന്‍ തയ്യാറുള്ള പരമാവധി വിലയാണ് (maximum buying price) ബിഡ് പ്രൈസ് (bid price). അതേ സാധനത്തിന് ഒരു വില്‍പ്പനക്കാരന്‍ (seller) സമ്മതിക്കാനിടയുള്ള ഏറ്റവും കുറഞ്ഞ വിലയാണ് (lowest selling price) ആസ്‌ക് പ്രൈസ് (ask price). ഉയര്‍ന്ന ബിഡ് പ്രൈസും, താഴ്ന്ന ആസ്‌ക് പ്രൈസും ഒത്തുവരുമ്പോള്‍ ഒരു വ്യാപാരം നടക്കും. ഈ രണ്ട് വിലകളും (ബിഡും ആസ്‌കും) തമ്മിലുള്ള വ്യത്യാസമാണ് സ്‌പ്രെഡ് (spread). ഇതാണ് ആ ഉല്‍പ്പന്നത്തിന്റെ ലാഭം.
ബിഡ്-ആസ്‌ക് സ്‌പ്രെഡ് ബ്ലൂചിപ്പ് കമ്പനി ഓഹരികളില്‍ വളരെ കുറവായിരിക്കും. കാരണം, പ്രശസ്തമായ ഓഹരികള്‍ ഉയര്‍ന്ന ആസ്‌ക് പ്രൈസിലായിരിക്കും വില്‍ക്കപ്പെടുക. സാധാരണഗതിയില്‍ ബിഡ് പ്രൈസ് മാര്‍ക്കറ്റ് പ്രൈസിനെക്കാള്‍ ഉയരില്ല. ഇതാണ് ലാഭം കുറയാന്‍ കാരണം. ബിഡ് പ്രൈസും, ആസ്‌ക് പ്രൈസും തമ്മിലുള്ള വ്യത്യാസം നേര്‍ത്തതായിരുന്നാല്‍ ആ ഓഹരിയ്ക്ക് വിപണിയില്‍ നല്ല ഒഴുക്ക് (liquidity) ഉണ്ടെന്ന് കരുതാം. ഇവിടെ ലാഭം കുറവായിരിക്കും, പക്ഷേ ഇത് നിക്ഷേപകര്‍ക്ക് സഹായകരമാണ്. കാരണം, ഓഹരികള്‍ വേഗത്തില്‍ വിറ്റ് പണമാക്കി മാറ്റാന്‍ ഇതിലൂടെ സാധിക്കും.