ബാക്ക്‌വാര്‍ഡേഷന്‍ എന്നാൽ എന്ത്?
ഒരു ഉല്‍പ്പന്നത്തിന്റെ ഫ്യൂച്ചേഴ്‌സ് വില ഇന്നത്തെ വിപണി വിലയെക്കാള്‍ (spot price) താഴ്ന്നു നിന്നാല്‍ അതിനെ ബാക്ക്‌വാര്‍ഡേഷൻ (backwardation) എന്നു വിളിക്കുന്നു
ഒരു ഉല്‍പ്പന്നത്തിന്റെ ഫ്യൂച്ചേഴ്‌സ് വില (futures price) ഇന്നത്തെ വിപണി വിലയെക്കാള്‍ (spot price) താഴ്ന്നു നിന്നാല്‍ അതിനെ ബാക്ക്‌വാര്‍ഡേഷൻ (backwardation)...
ഒരു ഉല്‍പ്പന്നത്തിന്റെ ഫ്യൂച്ചേഴ്‌സ് വില (futures price) ഇന്നത്തെ വിപണി വിലയെക്കാള്‍ (spot price) താഴ്ന്നു നിന്നാല്‍ അതിനെ ബാക്ക്‌വാര്‍ഡേഷൻ (backwardation) എന്നു വിളിക്കുന്നു.
ഇതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ഈ ഉല്‍പ്പന്നത്തിന്റെ ഇപ്പോഴത്തെ ഉയര്‍ന്ന വിലയും, ഡിമാന്റും കാലികമാണ് (അതായത്, ഈ ഉല്‍പ്പന്നത്തിന്റെ ഡിമാന്റ് ഒരു കാലയളവിനു ശേഷം സ്വാഭാവികമായി കുറയും. അതിനാല്‍ വിലയും കുറവായിരിക്കും). മറ്റൊന്ന്, ഈ ഉല്‍പ്പന്നത്തിന്റെ സപ്ലൈ ഒരു കാലയളവിനു ശേഷം കൂടും. അതിനാല്‍ വില കുറയും.
ഫ്യൂച്ചേഴ്‌സ് വ്യാപാരികള്‍ ഈ സാഹചര്യത്തിലും ലാഭമെടുക്കാന്‍ ശ്രമിക്കും. അവർ ഇപ്പോള്‍ കൈവശമുള്ള സ്റ്റോക്ക് വിറ്റ് ഫ്യൂച്ചേഴ്‌സ് വിപണിയില്‍ തുല്യ അളവിലുള്ള ഉല്‍പ്പന്നം ബുക്ക് ചെയ്യും. വിലവ്യത്യാസം ലാഭമായി മാറും.
ഇതിന്റെ വിപരീത സാഹചര്യമാണ് കൊൻടാംഗോ.